Tag: carbon movie location
അമ്മച്ചിക്കൊട്ടാരം സൂപ്പര്‍സ്റ്റാര്‍
ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ച കാര്‍ബണ്‍ സിനിമ കണ്ടവരുടെ മനസ്സില്‍ മായാതെ പതിഞ്ഞ ചില ഫ്രെമുകളുണ്ട്. മഞ്ഞില്‍ പുതഞ്ഞ നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു ബംഗ്ലാവ്. ഈ ലൊക്കേഷന്‍ മലയാള സിനിമക്ക് പുതിയതല്ല. ഹാസ്യം, താവളം, ഇന്ദ്രിയം, പൈലറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മലയാള സിനിമ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെ എല്ലായിപ്പോഴും മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. മീശപ്പുലിമലയും, ഗവിയും അതില്‍ ചിലതാണ്. കാര്‍ബണ്‍ന്‍റെ രണ്ടാംപകുതി പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ഈ ബംഗ്ലാവിനെ ചുറ്റിപറ്റിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച ഈ ബംഗ്ലാവ് പീരുമേടിനു സമീപം കുട്ടിക്കാനത്തെ കൊട്ടാരമാണ്. അമ്മച്ചികൊട്ടാരം. തിരുവിതാംകൂര്‍ രാജ്ഞിയുടെ വേനല്‍ക്കാല വസതിയായിരുന്നു അമ്മച്ചിക്കൊട്ടാരം. തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്‍റെ സഹോദരിക്കായിരുന്നു. രാജാവിന്‍റെ പത്നിക്ക് അമ്മച്ചി പദവിയും. അങ്ങനെയാണ് രാജാവിന്‍റെ പത്നി താമസിക്കുന്ന കൊട്ടാരത്തിനു അമ്മച്ചി കൊട്ടാരം എന്നു പേര് വന്നത്. ജെ.ഡി. മണ്‍റോ സായിപ്പാണ് കൊട്ടാരം നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. ചെറിയ അകത്തളങ്ങള്‍, മൂന്നു കിടപ്പുമുറികള്‍, രണ്ട് ഹാളുകള്‍, ... Read more