Tag: Cape of good hope
കൊടുംങ്കാറ്റിന്റെ മുനമ്പായ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലേക്ക്
ശക്തമായ കൊടുംങ്കാറ്റിന്റെ മുനമ്പായിരുന്നു ഇവിടം,എന്നാല്‍ ഇന്നും ഇവിടെ കാറ്റിന് കുറവില്ല.ധ്രുവപ്രദേശത്തെ മഞ്ഞുരുകി കടലിലെത്തുന്നത് കൊണ്ടാവാം ഇവിടുത്ത ശക്തമായ കടല്ക്കാറ്റിന് കുളിരാണ്.വരഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി പായ്കപ്പലില്‍ ലോകം ചുറ്റാനിറങ്ങിയ നാവികര്‍ ആഫ്രിക്കയിലെ ഈ മുനമ്പ് കടക്കാന്‍ പ്രയാസപ്പെട്ടു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി ഇന്ത്യയിലേക്കും കിഴക്കന്‍ രാജ്യങ്ങളിലേക്കും വാതില്‍ തുറക്കുന്ന ഈ ദേശം ഇന്ന് സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്. കേപ്പ് ടൗണിലെ നഗരസവാരി ലോക പ്രശ്സതമാണ്. മോട്ടോര്‍ സൈക്കിളിനോട് ചേര്‍ന്ന് സൈഡ്കാറില് നഗരം മുഴുവന്‍ ചുറ്റികാണാം.ഇരുണ്ടഭൂഖണ്ഡമെന്ന് നാം വിളിക്കുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക എന്നാല്‍ കേപ്പ് ടൗണ്‍ നഗരത്തിന്റെ വൃത്തി പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. ചാപ്മാന്‍സ് കുന്നിനു മുകളില്‍ നിന്ന് കാണുന്ന അറ്റലാന്റിക്ക് സമുദ്രത്തിന്റെ വ്യൂ, കടലിലേക്കിറങ്ങി നില്ക്കുന്ന കൂറ്റല്‍ കുന്ന്.കരയിലൂടെയും, വെള്ളത്തിലൂടെയും,വായൂവിലൂടെയും സഞ്ചരിക്കാന്‍ സാധിക്കും കേപ്പ് ടൗണില്‍ എത്തുന്നവര്‍ക്ക്. കറുത്ത വംശംജരുടെ അടിമത്ത്വത്തിനെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെ കാരാഗ്രഹവാസം കേപ്പ്ടൗണിനടുത്തുള്ള റോബന് ഐലന്‍ഡിലായിരുന്നു.കറുത്തവന്റെ സ്വാതന്ത്ര്യദാഹത്തെ അടച്ചിട്ട ചെറിയൊരു ദ്വീപല്ല ഇന്ന് റോബിന് ഐലന്‍ഡ്. ... Read more