Tag: calicut airport

Wide-body aircraft lands in Calicut Airport after 3 years

Wide-body flight operations resumed at the Calicut International Airport in Kerala after a gap of three years, with Saudia Airlines from Jeddah landing at the airport. Airbus 330-300 of the Saudia Airlines landed in Karipur 11.10 am on Wednesday, 5th December 2018. The airport was partially closed on May 1, 2015, after the Airport Authority of India (AAI) banned operation of wide-bodied aircrafts including Boeing 777 and B747-400 and Airbus 330 for the runway re-carpeting, to ensure safety of passengers. A convoy of Kerala MPs have visited the Union Aviation Minister several times to seek permission for making the airport ... Read more

Good days are ahead for Kerala aviation sector

Kannur Airport Good days are ahead for Kerala aviation sector as the most awaited Kannur Airport will be functional by 1st October 2018. Besides, Calicut airport has got green signal from the DGCA to operate wide body aircrafts. Adding to the joy of the airborne passengers, permission to operate amphibious seaplanes also attained from the Ministry of Aviation. “Kannur airport would be made operational from October 1. This airport will host flights on many UDAN routes. Saudi Arabia Airlines have already promised to start international air operations from here,” said Suresh Prabhu, Union minister for civil aviation. “Indigo Airlines, Air ... Read more

Calicut airport gets green signal for wide body aircrafts

Wide body aircrafts can now operate from Calicut airport. The application from Saudi Airlines has been approved by the Directorate General of Civil Aviation, allowing them to operate wide body aircrafts. The airport was partially closed on May 1, 2015, after the Airport Authority of India (AAI) banned operation of wide-bodied aircrafts including Boeing 777 and B747-400 and Airbus 330 for the runway re-carpeting, to ensure safety of passengers. A convoy of Kerala MPs have visited the Union Aviation Minister several times to seek permission for making the airport fully functional. Revamping works of the runways to facilitate operation of ... Read more

കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾ വരുമോ? തിങ്കളാഴ്ച സുരക്ഷാ പരിശോധന

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യയുടെ സുരക്ഷ പരിശോധന തിങ്കളാഴ്ച നടക്കും. എയർ ഇന്ത്യയുടെ ഓപ്പറേഷൻ വിഭാഗത്തിലെ ഉന്നത സംഘമാണ് പരിശോധന നടത്തുക. പരിശോധനക്ക് എത്തുന്ന വിവരം എയർ ഇന്ത്യ എയർപോർട്ട് ഡയറക്ടറെ അറിയിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ സുരക്ഷാ പരിശോധനയുടെ വിവരം ഒൗദ്യോഗികമായി അറിയിച്ചതായി എം കെ രാഘവൻ എം.പിയും വ്യക്തമാക്കി. സുരക്ഷാ പരിശോധന അനുകൂലമായാൽ എയർ ഇന്ത്യ കോഡ് ഇ വിമാനങ്ങളുടെ സർവീസ് പുനരാംരംഭിക്കാനുള്ള അപേക്ഷ ഡി.ജി.സി.എക്ക് സമർപ്പിക്കും. നേരത്തെ സൗദി എയർലൈൻസ് സുരക്ഷാ പരിശോധന നടത്തി സർവീസ് ആരംഭിക്കാനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു

കരിപ്പൂരിൽ അത്യാധുനിക വാർത്താവിനിമയ സംവിധാനം വരുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക വാര്‍ത്താവിനിമയ സംവിധാനം വരുന്നു. വ്യോമഗതാഗത നിയന്ത്രണത്തിന്‍റെ പ്രധാന ഘടകമായ ഭൂതല വാര്‍ത്താവിനിമയ സംവിധാന ശാക്തീകരണ ഭാഗമായാണ് കരിപ്പൂരില്‍ ഫ്യൂച്ചറിസ്റ്റിക് ടെലി കമ്മ്യൂണിക്കേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (എഫ്ടിഐ) സ്ഥാപിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെയും ആധുനിക രീതിയില്‍ ബന്ധിപ്പിച്ച് നിലവിലെ വാര്‍ത്താവിതരണ സംവിധാനത്തെ ശാക്തീകരിക്കുന്ന നവീന സംവിധാനമാണിത്. പൈലറ്റും ട്രാഫിക് കണ്‍ട്രോളറും തമ്മിലെ വാര്‍ത്താവിനിമയ സംവിധാനത്തിന് സഹായകമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നി​ല​വി​ലെ വാർത്താവിനിമയ സം​വി​ധാ​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ സം​വി​ധാ​ന​ങ്ങ​ൾ പ​ര​സ്പ​രം സ​ഹ​ക​രി​ച്ചും പ​ങ്കു​വെ​ച്ചും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും എ​ഫ്ടിഐ സ​ഹാ​യി​ക്കും. വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എ​ഫ്ടിഐ​യു​ടെ നി​യ​ന്ത്രണം ഡ​ൽ​ഹി​യി​ലാ​യി​രി​ക്കും. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ൻ, നാ​വി​ഗേ​ഷ​ൻ, സ​ർ​വി​ല​ൻ​സ് (സിഎ​ൻഎ​സ്) വി​ഭാ​ഗ​ത്തി​​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​ക്കാ​യി സം​ഘം വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച്​ പ്രാ​ഥ​മി​ക പ​ഠ​നം ന​ട​ത്തി. ആ​റ്​ മാ​സ​ത്തി​ന​കം ക​മീ​ഷ​ൻ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

കോഴിക്കോട്ടു നിന്നും ഇടത്തരം വലിയ വിമാനങ്ങള്‍ പറന്നേക്കും

കോഴിക്കോട്ടുനിന്ന് ഇടത്തരം വലിയ വിമാനങ്ങൾ രണ്ടു മാസത്തിനകം സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി ചുമതലയേറ്റ എയർപോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവു. ഇടത്തരം വലിയ വിമാനങ്ങളുടെ സർവീസ് നടത്താന്‍ സൗദി എയർലൈൻസ് മുന്നോട്ടു വന്നിരുന്നു. ഇതിന്‍റെ പഠന റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി ഡൽഹി കേന്ദ്രത്തിന്‍റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് ഉടന്‍ ഡയറക്ടർ ജനറൽ ഓഫ് സിവി‍ൽ ഏവിയേഷനു കൈമാറും. അനുമതി ലഭിച്ചാൽ കോഴിക്കോട്ടുനിന്ന് ഇടത്തരം വലിയ വിമാനങ്ങൾ സർവീസ് ആരംഭിക്കും. അതേസമയം വിമാനത്താവളത്തില്‍ അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ്. നിർമാണത്തിലിരിക്കുന്ന ആഗമന ടെർമിനൽ രണ്ടു മാസത്തിനകം സമർപ്പിക്കും. കാർ പാർക്കിങ് സൗകര്യവും സമാന്തര റോഡും ഉണ്ടാക്കുന്നതിനുള്ള സ്ഥലമെടുപ്പ് സംസ്ഥാന സർക്കാറിന്‍റെ പരിഗണനയിലാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് എന്ന പോലെ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലേക്കു കൂടി കോഴിക്കോട്ടുനിന്നു സർവീസ് തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇക്കാര്യവും കേന്ദ്രം പരിഗണിക്കും. വിമാനക്കമ്പനികളാണ് അതിനായി മുന്നോട്ടു വരേണ്ടത്. നേരത്തേ ഈ സെക്ടറുകളിൽ സര്‍വീസ് നടത്താന്‍ കമ്പനികൾ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ സാധ്യമായില്ലെന്ന് ... Read more

മുപ്പതാം പിറന്നാളിന്‍റെ നിറവില്‍ കരിപ്പൂര്‍ വിമാനത്താവളം

മുപ്പതാം പിറന്നാളിന്‍റെ നിറവില്‍ മുഖം മിനുക്കി കോഴിക്കോട് രാജ്യാന്തര വിമാനത്താവളം. 1988 മാർച്ച് 23നായിരുന്നു കരിപ്പൂരില്‍ നിന്നുള്ള ആദ്യ പരീക്ഷണപ്പറക്കൽ. ഏപ്രിൽ 13ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി മോട്ടിലാൽ വോറയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവള വികസനത്തിന്‍റെ ഭാഗമായി നിലവിലുള്ള ടെർമിനലിനോടു ചേർന്ന് പുതിയ രാജ്യാന്തര ആഗമന ടെർമിനൽ ഒരുങ്ങിക്കഴിഞ്ഞു. ഒരേസമയം 1,500 പേർക്ക് ഉപയോഗിക്കാവുന്ന ടെർമിനൽ രണ്ടു മാസത്തിനകം യാത്രക്കാർക്കു തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. വരും വർഷങ്ങളിൽ രാജ്യത്തെ വരുമാനമുള്ള വിമാനത്താവളങ്ങളുടെ മുൻനിരയിലേക്ക് എത്തുമെന്നാണു വിലയിരുത്തൽ. പരിമിതികൾക്കുള്ളിൽ നിന്നാണ് വിമാനത്താവളത്തിന്‍റെ വളർച്ച. ഇടക്കാലത്തെ മാന്ദ്യത്തിനു ശേഷം യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണം കൂടി. ഏഴു കോടിയിൽനിന്നു ലാഭം 92 കോടിയിലെത്തി. വിദേശയാത്രക്കാർ 20 ശതമാനത്തിലേറെയും ആഭ്യന്തര യാത്രക്കാർ 30 ശതമാനത്തോളവും വർധിച്ചു. കാർഗോയിൽ 35% വർധനവുണ്ടായി.  വ്യാപാരം, പാർക്കിങ് തുടങ്ങിയ മേഖലകളിലും വർധനവുണ്ടായതാണു ലാഭം കൂടാൻ കാരണമെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി.രാധാകൃഷ്ണ ചൂണ്ടിക്കാട്ടി. ഇടത്തരം വലിയ വിമാനങ്ങൾക്ക് അനുമതി ... Read more

കരിപ്പൂരില്‍ റണ്‍വെ അടച്ചിടും; സര്‍വീസുകള്‍ പുനക്രമീകരിച്ചു

കരിപ്പൂര്‍ വിമാനത്താവള റ​ൺ​വെ ഈ മാസം 25 മുതല്‍ ജൂണ്‍ 15 വരെ അടച്ചിടും. റിസ നിര്‍മാണത്തിന്‍റെ ഭാഗമായി പകല്‍ 12 മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് റണ്‍വെ അടച്ചിടുന്നത്. ഉച്ചയ്ക്ക് 2.30നും 3.30നും ഇടയിലുള്ള സര്‍വീസുകളുടെ സമയവും പുനക്രമീകരിച്ചു. പുതിയ ക്രമീകരണത്തില്‍ 25 മുതല്‍ ഹൈദരാബാദിലേയ്ക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 9.30ന് കരിപ്പൂരില്‍ നിന്നും പുറപ്പെടുന്ന വിമാനം 11.15ന് ഹൈദരാബാദിലെത്തും. വൈകീട്ട് 6.20ന് ഹൈദരാബാദില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.5ന് കരിപ്പൂരിലെത്തും. ഉച്ചയ്ക്കുണ്ടായിരുന്ന ഷാര്‍ജ സര്‍വീസ് രാത്രിയിലേയ്ക്കു മാറ്റി. രാത്രി 10.25ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ ഒന്നിനാണ് ഷാര്‍ജയിലെത്തുക. നിലവില്‍ ഉച്ചയ്ക്ക് 3.5ന് മുംബൈയിലേയ്ക്ക് പോകേണ്ട ജെറ്റ് എയര്‍വെയ്സ് വിമാനം 25 മുതല്‍ രാവിലെ 11ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് അവിടെത്തും. ഉച്ചയ്ക്ക് 2.35ന് പുറപ്പെടുന്ന ജെറ്റ് എയര്‍വെയ്സ് പുതിയ ക്രമീകരണ പ്രകാരം രാവിലെ 11.50നു പുറപ്പെടും.