Tag: BRTC

ബേക്കലില്‍ ആര്‍ട് ബീച്ചൊരുക്കി ബിആര്‍ഡിസി

ബിആര്‍ഡിസി ബേക്കലില്‍ ആര്‍ട് ബീച്ച് ഒരുക്കും. സന്ദര്‍ശകര്‍ക്കൊപ്പം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആദ്യപടിയായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ആര്‍ട് വോക്ക് നടത്തും. നാനൂറ് മീറ്റര്‍ നീളത്തിലുള്ള ഇടമുറിയാത്ത നടപ്പാതയുണ്ടാകും. പാതയോരങ്ങളില്‍ ചിത്രകാരന്മാരുടെയും ശില്‍പികളുടെയും കലാസൃഷ്ടികള്‍ സ്ഥിരമായി സജ്ജീകരിക്കും. സഞ്ചാരികള്‍ക്ക് സെല്‍ഫി പോയന്റുകള്‍ ഉണ്ടാകും. പ്രാദേശിക കലാകാരന്മാര്‍ക്ക് മികച്ചഅവസരം നല്‍കുന്നതാണ് പദ്ധതി. ബീച്ച് പാര്‍ക്ക് നവീകരണത്തിന് സംസ്ഥാന ടൂറിസം വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജില്ലയില്‍ സൈക്കിള്‍ ടൂറിസവും വരും. ഇന്ത്യയില്‍ ഒറ്റപ്പെട്ട സൈക്കിള്‍ ടൂറുകള്‍ നടക്കാറുണ്ടെങ്കിലും ആസൂത്രിത സൈക്കിള്‍ ടൂറിസം ഡെസ്റ്റിനേഷന്‍ നിലവിലില്ല. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ നദികളുള്ള കാസര്‍കോട് ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന പുഴയോരങ്ങളും മലഞ്ചെരിവുകളും ബീച്ചുകളും കോട്ടകളും ആരാധനാലയങ്ങളുമൊക്കെ സൈക്കിള്‍ ടൂറിസത്തിന് അനുകൂലമായ ഘടകങ്ങളാണ്. തെയ്യം തറവാടുകളും മറ്റു അനുഷ്ഠാന കലാകേന്ദ്രങ്ങളുമൊക്കെ ബന്ധിപ്പിച്ചുള്ള തെയ്യം ടൂറുകള്‍ക്കും സാധ്യതകളുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ ... Read more