Tag: boat service
കായല്‍ ഭംഗി ആസ്വദിച്ച് അഷ്ടമുടിയിലേക്ക് യാത്ര പോകാം
അഷ്ടമുടിയില്‍ നിന്ന് അഷ്ടമുടിയിലേക്കൊരു ബോട്ട് യാത്ര. നിരവധി സഞ്ചാരികളാണ് ജലയാത്രയ്ക്കായി എത്തുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ജട്ടിയില്‍നിന്ന് ബോട്ടില്‍ കയറിയാല്‍ ഒരുമണിക്കൂര്‍ കായല്‍പ്പരപ്പിലൂടെ യാത്രചെയ്ത് ഉല്ലസിച്ച് അഷ്ടമുടി ബസ് സ്റ്റാന്റ്റിലെത്താം. ഒരാള്‍ക്ക് 11 രൂപ നിരക്കില്‍ ദിവസവും ഉച്ചയ്ക്ക് 1.40നും വൈകിട്ട് 6.45നും ബോട്ട് ക്ഷേത്ര ജെട്ടിയില്‍ നിന്ന് പുറപ്പെടും. കല്ലടയാര്‍ അഷ്ടമുടി കായലില്‍ ഒഴുകിച്ചേരുന്ന ഭാഗവും ഈ യാത്രയില്‍ കാണാമെന്ന പ്രത്യേകതയുമുണ്ട്. യാത്രയ്ക്കിടയില്‍ തെക്കുംഭാഗം, തോലുകടവ്, കോയിവിള, പെരുങ്ങാലം, പട്ടന്തുരുത്ത് തുടങ്ങിയ അഞ്ച് ജട്ടികളില്‍ ബോട്ട് അടുക്കും. കൊല്ലത്തുനിന്ന് ബസില്‍ വരുന്നവര്‍ക്ക് വീരഭദ്രസ്വാമിക്ഷേത്രത്തിനടുത്ത് ഇറങ്ങി ബോട്ടില്‍ കയറി അഷ്ടമുടി ബസ് സ്റ്റാന്‍ഡ് ജെട്ടിയിലിറങ്ങി അവിടെനിന്ന് കൊല്ലത്തേക്ക് തിരികെ പോകാം. അഷ്ടമുടി ക്ഷേത്ര ജട്ടിയില്‍നിന്ന് ദിവസവും രാവിലെ 10-ന് കൊല്ലത്തേക്കും ബോട്ട് സര്‍വീസുണ്ട്. പ്രാക്കുളം, സാമ്പ്രാണിക്കോടി, കുരീപ്പുഴ, കാവനാട് വഴി ഒന്നേകാല്‍ മണിക്കൂര്‍ക്കൊണ്ട് കൊല്ലത്തെത്താം.
സഞ്ചാരികള്‍ക്ക് സ്വാഗതം പറഞ്ഞ് കവ്വായി
കവ്വായി കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പ് സഞ്ചാരികളെ കാത്തിരിക്കുന്നു. നിലവിലുള്ള യാത്രാ ബോട്ടുകള്‍ സൗകര്യപ്പെടുത്തിയാണ് ഏഴിമലയുടെയും കായലിന്റെയും വിവിധ ദ്വീപുകളുടെയും മനോഹര ദൃശ്യം കാണുവാന്‍ ക്ഷണിക്കുന്നത്. കൊറ്റിയില്‍ നിന്ന് പടന്നയിലേക്ക് 33 കിലോമീറ്റര്‍ കായല്‍വഴിയുള്ള യാത്രക്ക് 19 രൂപയാണ് ഒരാളുടെ യാത്രക്കൂലി. രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൃശ്യങ്ങള്‍ കണ്ടു ബോട്ടിലൂടെ യാത്ര ചെയ്യാം. ഏഴിമലയും അതിന്റെ മനോഹരമായ താഴ്വരയും ഉള്‍പ്പെടെ നിരവധി തുരുത്തുകള്‍. ഒരു ഭാഗത്തു കടലും മറുഭാഗത്തു കായലും. കണ്ടല്‍കാടുകളും കല്ലുമ്മക്കായ കൃഷിയും എല്ലാം ഈ ബോട്ട് സഞ്ചാരത്തിലൂടെ കാണാന്‍ കഴിയുമെന്നാണ് ജലഗതാഗത വകുപ്പ് പറയുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ പഞ്ചായത്തായ വലിയപറമ്പ് പഞ്ചായത്തിന്റെ ഏറ്റവും കൂടുതല്‍ വീതി 400 മീറ്ററാണ്. ഇതിന്റെ നീളം 24 കിലോമീറ്ററും. ഇതിന്റെ തീരത്തുകൂടി കടന്നുപോകുമ്പോള്‍ അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗം കൊറ്റിക്കടവില്‍ നിന്ന് രാവിലെ 10.30ന് ബോട്ടില്‍ കയറിയാല്‍ 12.30ന് ... Read more
20 രൂപയ്ക്ക് കുമരകം- പാതിരാമണല്‍ ബോട്ടുയാത്ര
കുമരകത്തുനിന്നു പാതിരാമണലിലേക്കു ജലഗതാഗതവകുപ്പിന്റെ ബോട്ട് സർവീസ് തുടങ്ങി. കുമരകത്തുനിന്നു പതിരാമണലിൽ പോയി തിരികെ വരുന്നതിന് ഒരാൾക്ക് 20 രൂപയാണ് യാത്രക്കൂലി. 40ല്‍ കൂടുതല്‍ ആളുകള്‍ക് ബോട്ടില്‍ യാത്രചെയ്യാം. കുമരകത്തുനിന്നു കയറുന്ന സഞ്ചാരികളെ പാതിരാമണലിൽ ഇറക്കിയശേഷം ബോട്ട് മുഹമ്മയ്ക്കു പോകും. മുഹമ്മയിൽനിന്നും ബോട്ട് കുമരകത്തേക്കു തിരികെ പോകുന്ന ഏതുസമയത്തും പാതിരാമണലിൽനിന്നും ബോട്ടില്‍ കയറി മടങ്ങാം. നേരത്തെ മുഹമ്മയിൽനിന്നായിരുന്നു പാതിരാമണലിലേക്കു സർവീസുണ്ടായിരുന്നത്. ഇന്നലെയാണു കുമരകത്തുനിന്നു സർവീസ് തുടങ്ങിയത്. മുഹമ്മയിൽനിന്നു പാതിരാമണലിലേക്കു പോകുന്നതിനും ഇതേ യാത്രക്കൂലിയാണ്. യാത്രയും പാതിരാമണലിലെ വിശ്രമവുംകൂടി നാലുമണിക്കൂറാകും. ബോട്ടിൽ രാവിലെ പോകുന്ന സഞ്ചാരികൾക്ക് എത്ര മണിക്കൂർ വേണമെങ്കിലും പാതിരാമണലിൽ ചെലവഴക്കാൻ കഴിയുമെന്നതാണു ബോട്ട് യാത്രയുടെ ഗുണം.
കേരളത്തിലെ ജലപാതകള്‍ വികസിപ്പിക്കുന്നു
റോഡിലെ തിരക്ക് കുറയ്ക്കാന്‍ ജലപാത വികസിപ്പിക്കാനുള്ള പദ്ധതിയുമായി ജലഗതാഗതവകുപ്പ്. ഇതുസംബന്ധിച്ച് തയ്യാറാക്കിയ പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഇറിഗേഷന്‍ വകുപ്പുമായി ചര്‍ച്ച നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. ജലഗാതാഗവകുപ്പ് ബോട്ടോടിക്കുന്ന പാതകളുടെ സര്‍വേ പൂര്‍ത്തിയായി. ഇറിഗേഷന്‍ വകുപ്പിന്റെ ഹൈഡ്രോഗ്രാഫിക് വിഭാഗമാണ് സര്‍വേ നടത്തിയത്. നാലായിരത്തിലധികം ജലപാതകളാണ് ജലഗാതഗതവകുപ്പ് ഉപയോഗിക്കുന്നത്. പാതകള്‍ ആഴംകൂട്ടിയാല്‍ നിലവിലുള്ള ബോട്ടുഗതാഗതം വേഗത്തിലാക്കാം. നിലവില്‍ ഒന്നരമീറ്ററോളം ആഴമാണ് ഓരോ പാതയ്ക്കുമുള്ളത് ഇത് മൂന്നുമീറ്ററാക്കണമെന്നാണ് ജലഗതാഗതവകുപ്പ് ആവശ്യപ്പെടുന്നത്. ആഴം കൂട്ടിയാല്‍ സൂപ്പര്‍ഫാസ്റ്റ് ബോട്ടുകളുള്‍പ്പെടെ സര്‍വീസ് നടത്താനാകും. വൈക്കത്തു നിന്നും എറണാകുളത്തേയ്ക്കുള്ള യാത്രാബോട്ട് മേയ് ആദ്യവാരം തുടങ്ങും. ഇതുപോലെ സാധ്യതയുള്ള നഗങ്ങളിലേക്കെല്ലാം സര്‍വീസ് നടത്താനാകുമെന്നാണ് ജലഗതവകുപ്പിന്റെ പ്രതീക്ഷ. മട്ടാഞ്ചേരി, വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി പാതകളില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയാല്‍ ജലഗതാഗതം മെച്ചപ്പെടുത്താം. നിലവില്‍ ദേശീയജലപാത തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ മേഖലകളിലേക്കുകൂടി ബന്ധിപ്പിക്കാവുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ ജലഗതാഗതമേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.
കല്ലാര്‍കുട്ടിയില്‍ ബോട്ടിംങ് ആരംഭിക്കുന്നു
വൈദ്യുതി വകുപ്പിന്റെ ഹെഡല് ടൂറിസം പദ്ധതി കല്ലാര്‍കുട്ടി ഡാമില്‍ ആരംഭിക്കുന്നു. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പെഡല്‍ ബോട്ടുകള്‍ ഡാമില്‍ എത്തി. വരും ദിവസങ്ങളില്‍ സ്പീഡ് ബോട്ടുകളും ഇവിടെ എത്തിക്കുമെന്ന് ഹൈഡല്‍ ടൂറിസം അധികൃതര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിക്ക് നാല് പെഡല്‍ ബോട്ടുകളും ഒരു സ്പീഡ് ബോട്ടുമാണ് അനുവദിച്ചിട്ടുള്ളത്. കല്ലാര്‍കുട്ടി അണക്കെട്ട് ഭാഗത്ത നിന്ന് കൊന്നത്തടി പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മുതിരപ്പുഴ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തായാണ് സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കായി ബോട്ട് ജെട്ടി സ്ഥാപിക്കുന്നത്. ബോട്ട സര്‍വീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നാറില്‍ നിന്ന് കല്ലാര്‍കുട്ടി വഴി ഇടുക്കിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. ഡാമിലൂടെ ബോട്ടിങ്ങ് നടത്തുമ്പോള്‍ ആല്‍പ്പാറ, നാടുകാണി, കാറ്റാടിപ്പാറ ഉള്‍പ്പെടെയുള്ള കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
കൊല്ലത്തു നിന്നും മൺറോത്തുരുത്തിലേക്ക് സ്പെഷ്യല്‍ കായല്‍ യാത്ര
കൊല്ലം ഡി.ടി.പി.സിയുടെ വിനോദസഞ്ചാര പാക്കേജില്‍ സ്പെഷ്യൽ കായൽ യാത്ര ഒരുങ്ങുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വരുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സ്പെഷ്യല്‍ കായല്‍ യാത്ര നടപ്പാക്കുന്നത്. രാവിലെ 9.30നു ഡി.ടി.പി.സിയുടെ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകീട്ട് മൂന്നിനു തിരികെ കൊല്ലത്ത് അവസാനിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. രാവിലെ അഷ്ടമുടി കായലിലൂടെ സഞ്ചരിച്ച് സാമ്പ്രാണിക്കോടിയിൽ എത്തും. അവിടെ ഡി.ടി.പി.സിയുടെ തീരം റിസോർട്ടിൽ അല്പസമയം വിശ്രമം. അവിടെ നിന്നും മൺറോത്തുരുത്തിലേക്ക്. തുരുത്തിലെത്തിയാൽ തുടർന്നുള്ള യാത്ര വള്ളത്തിലാണ്. വള്ളങ്ങൾക്കു മാത്രം പോകാവുന്ന ചെറിയ കൈത്തോടുകളിലൂടെയാണ് പിന്നീടുള്ള യത്ര. വഴികളില്‍ കരിമീൻ, ചെമ്മീൻ വളർത്തുന്ന ബണ്ടുകള്‍, കയർ നിർമാണം തുടങ്ങിയവ ആസ്വദിക്കാം. ഉച്ചഭക്ഷണത്തിനു ശേഷം കൊല്ലം ബോട്ട് ജെട്ടിയിലേക്കു മടക്കയാത്ര. മൂന്നു മണിയോടെ കൊല്ലത്തെത്തും. തുടർന്നു കൊല്ലം അഡ്വെഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ബീച്ച് എന്നിവ സന്ദർശിക്കാം. കന്നേറ്റി കായലോരത്തു ഡി.ടി.പി.സി നിർമിച്ച ടെർമിനലിൽ നിന്നു പള്ളിക്കലാറിലൂടെയുള്ള യാത്രയുടെ പാക്കേജും തയാറായിട്ടുണ്ട്. രണ്ടു വഞ്ചി വീടുകളും ഒരു സഫാരി ബോട്ടും ... Read more