Tag: BMTC

പിന്നാലെ ഓടേണ്ട വിവരങ്ങള്‍ ഓണ്‍ലൈനായി അറിയിച്ച് ബി എം ടി സി

ബെംഗളൂരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിലെ യാത്രക്കാരുടെ പരാതി സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ ഇനി വെബ്‌സൈറ്റിലൂടെ അറിയാം.പരാതിയുടെ നമ്പര്‍ നല്‍കിയാല്‍ ഇതു സംബന്ധിച്ചു സ്വീകരിച്ച നടപടികള്‍ മനസ്സിലാക്കാം. നിലവില്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതി നല്‍കിയാല്‍ തുടര്‍വിവരങ്ങള്‍ അതതു ഡിവിഷനല്‍ ഓഫിസിലെത്തിയാല്‍ മാത്രമേ അറിയാന്‍ സാധിച്ചിരുന്നുള്ളൂ. ഒരു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നടപ്പിലാകും. ബിഎംടിസി വെബ്‌സൈറ്റിലൂടെ പരാതികളുടെ തല്‍സ്ഥിതി അറിയാന്‍ സാധിക്കുന്നതിലൂടെ കൂടുതല്‍ സുതാര്യത കൈവരുമെന്നാണു ബിഎംടിസി അധികൃതരുടെ പ്രതീക്ഷ. ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചാണു കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. ചില്ലറ നല്‍കാത്തതിന്റെ പേരിലുള്ള ശകാരം, ബാക്കി തുക നല്‍കാനുള്ള മടി, ബസുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് പരാതികളിലേറെയും. നിലവില്‍ ടോള്‍ ഫ്രീ നമ്പറിന് പുറമെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍ പേജുകളിലൂടെയും പരാതി നല്‍കാനുള്ള സൗകര്യം ഉണ്ട്. പ്രതിദിനം 50 ലക്ഷം പേര്‍ ബിഎംടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും സാമ്പത്തിക നഷ്ടം ഓരോവര്‍ഷവും കൂടുന്നതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞ സാമ്പത്തിക ... Read more

സബ്‌സിഡി നിയന്ത്രണം: ഇ-ബസുകള്‍ക്ക് ബ്ലോക്ക്

പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമായി ബി. എം. ടി. സിയുടെ 150 ബസുകള്‍ ഇറക്കാനുള്ള പദ്ധതിക്ക് തിരിച്ചടി. ഇ-ബസുകള്‍ ഇറക്കാനുള്ള കേന്ദ്ര സബ്‌സിഡിക്ക് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. സ്വന്തമായി ഇ-ബസ് വാങ്ങി സര്‍വീസ് നടത്തുന്ന കാപെക്‌സ് വിഭാഗത്തില്‍ ഓരോ ബസിന്റെ വിലയുടെ 60%മാണ് കേന്ദ്രം വഹിക്കുക. ശേഷിച്ച തുക അതത് ട്രന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ വഹിക്കണം. എന്നാല്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇറക്കാനുള്ള മാതൃകയാണ് ബി. എം. ടി. സി സ്വീകരിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ബസുകള്‍ നല്‍കാനാകില്ലെന്നാണ് ഡി എച്ച ഐ നിലപാട്. തീരുമാനം പുനപരിശോധിക്കണമെന്ന് വിവിധ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സഹായത്തിലൂടെ ആദ്യഘട്ടത്തില്‍ 80 ബസുകള്‍ ഇറക്കാനായിരുന്നു ബി. എം. ടി. സിയുടെ പദ്ധതി. ഇതനുസരിച്ച് ഇ-ബസ് സര്‍വീസ് തുടങ്ങാന്‍ ഹൈദരാബാദിലെ കമ്പനിക്ക് കരാര്‍ നല്‍കി. ഇ-ബസുകളുടെ ഡ്രൈവറും അറ്റകുറ്റപണികളും കമ്പനിയുടെ ഉത്തരവാദിത്തമാണ്. കണ്ടകടറെ ബി. എം. ടി. സി നിയമിക്കും.

ബംഗ്ലൂരു ബസ് ടെര്‍മിനലുകളില്‍ ഇനി സ്‌കൂട്ടര്‍ സര്‍വീസും

നമ്മ മെട്രോയുടെ ചുവട് പിടിച്ച് ബി എം ടി സി ബസ് ടെര്‍മിനലുകളിലും ഇനി വാടക സ്‌കൂട്ടര്‍ പദ്ധതി. ശാന്തിനഗര്‍ ബി എം ടി സി ടെര്‍മിനലിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബൈക്ക് റെന്റല്‍ കമ്പനിയായ മെട്രോ ബൈക്ക്‌സാണ് വാടകയ്ക്കുള്ള സ്‌കൂട്ടര്‍ നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം രേവണ്ണ നിര്‍വഹിച്ചു. രണ്ട് മാസത്തിനുള്ളില്‍ 10 ബിഎംടിസി ടെര്‍മിനലുകളില്‍ കൂടി വാടക സ്‌കൂട്ടര്‍ പദ്ധതി ആരംഭിക്കുമെന്നു മെട്രോ ബൈക്‌സ് സിഇഒ വിവേകാനന്ദ് ഹലേക്കര പറഞ്ഞു. ബസ് സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്കു തുടര്‍യാത്രയ്ക്ക് ആവശ്യമായ സൗകര്യമില്ലെന്ന പരാതിക്കു പരിഹാരം കൂടിയാണു വാടക സ്‌കൂട്ടറുകള്‍. ഗതാഗതക്കുരുക്കില്‍ പെടാതെ നഗരത്തില്‍ എവിടേക്കും യാത്ര ചെയ്യാന്‍ ഇതു സഹായിക്കും. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്‌കൂട്ടറില്‍ യാത്ര ചെയ്യാം. കിലോമീറ്ററിന് ഇന്ധനചാര്‍ജ് ഉള്‍പ്പെടെ അഞ്ച് രൂപയാണ് വാടക സ്‌കൂട്ടറുകള്‍ക്ക് ഈടാക്കുന്നത്. ഇതിനു പുറമെ ഉപയോഗിക്കുന്ന ഓരോ മിനിറ്റിനും 50 പൈസ വീതം നല്‍കണം. ഹെല്‍മറ്റ് സൗജന്യമായി ലഭിക്കും. ഉപയോഗത്തിനുശേഷം ... Read more