Tag: Blue Tea
ചായ പ്രേമികള്‍ക്ക് പുതിയൊരു സമ്മാനം : നീല ചായ
നമ്മള് മലയാളികള്‍ ചായ കുടിച്ച് കൊണ്ടാണ് ഒരു ദിനം തന്നെ തുടങ്ങുന്നത്. നല്ലൊരു ചായയാണ് പല ചര്‍ച്ചകളും വന്‍ വിജയങ്ങളിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നത്. ചായ പലതരമുണ്ട് കട്ടനില്‍ തുടങ്ങി ഗ്രീന്‍ ടീയിലവസാനിക്കുന്നു ആ പട്ടിക. എന്നാല്‍ ബ്ലൂ ടീ അല്ലെങ്കില്‍ നീല ചായയെ കുറിച്ച് പലര്‍ക്കും അറിവില്ല. രാജകീയ നീല നിറത്തിലുള്ള ചായയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ശംഖ്പുഷ്പം കൊണ്ടാണ് നീല ചായ തയ്യാറാക്കുന്നത്. ധാരാളം ആന്റി ഓക്സിഡന്‍സ് അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ പ്രത്യേകത. അതു കൊണ്ട് ധാരാളം ഗുണങ്ങളും നീല ചായയ്ക്കുണ്ട്. ദിവസവും നീലച്ചായ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മുതല്‍ പല ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. കൂടാതെ തലമുടിക്കും ചര്‍മ്മസൗന്ദര്യത്തിനും നീലച്ചായ നല്ലതാണ്. നീലച്ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാധുക്കളുമാണ് ഇതിന് സഹായിക്കും.