Tag: black Gold
കുളിക്കാം ക്രൂഡ് ഓയിലില്‍ അസര്‍ബൈജാനില്‍ എത്തിയാല്‍
കാലത്തെഴുന്നേറ്റ് ദേഹമാസകലം എണ്ണതേച്ചൊരു കുളി മലയാളികളുടെ പതിവാണ്. കുളി നിര്‍ബന്ധമുള്ള നമ്മള് തിരഞ്ഞെടുക്കുന്നതോ പച്ചവെള്ളം അല്ലെങ്കില്‍ ചൂടുവെള്ളം അതിനപ്പുറമൊരു ഓപ്ഷന് നമ്മള്‍ക്കില്ല. എന്നാല്‍ അങ്ങ് ദൂരെ അസൈര്‍ബജാനില്‍ ആളുകള്‍ കുളിക്കുന്നത് എന്തിലാണെന്ന് അറിയുമോ ക്രൂഡ് ഓയിലില്‍. കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും ക്രൂഡ് ഓയില്‍ കുളി ചില്ലറക്കാര്യമല്ല. നിരവധി രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ കഴിയും ഈ കുളിക്ക്. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയ ശേഖരമുള്ള നാടാണ് അസര്ബൈജാന്. കഴിഞ്ഞ നൂറ്റിയെഴുപതു വര്‍ഷങ്ങളായി ഏറ്റവും മൂല്യമേറിയ എണ്ണശേഖരത്തിന്റെ പേരിലാണ് ഈ നാട് അറിയപ്പെടുന്നത്. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ നിന്നും 320 കിലോമീറ്റര്‍ പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് നഫ്റ്റാലന്‍. ഈ നാടാണ് ക്രൂഡ് ഓയില്‍ കുളിയ്ക്ക് വലിയ പ്രചാരം നല്‍കിയത്. 1926 ലാണ് നഫ്റ്റാലന്‍ റിസോര്‍ട്ട് സ്ഥാപിക്കപ്പെട്ടു. ഒമ്പതു ഹോട്ടലുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വസന്തത്തിന്റെ ആരംഭം മുതല്‍ തന്നെ ഇവിടുത്തെ ഹോട്ടലുകളില്‍ ആള്‍ത്തിരക്കേറും. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സഞ്ചാരികള്‍ ഈ സമയത്ത് ... Read more