Tag: Bike riders
സ്ത്രീ സുരക്ഷ: വ്യത്യസ്ത പ്രതിഷേധവുമായി റൈഡേഴ്സ്
വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ക്കെതിരെ സന്ദേശവുമായി ബൈക്ക് യാത്രികര്‍. അക്രമണങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും പഴിക്കുന്നത് സ്ത്രീകളെയാണ്. എന്നാല്‍ സ്ത്രീകളല്ല മറിച്ച് പുരുഷന്മാരുടെ മനസ്സാണ് മാന്യമാവേണ്ടത് എന്ന സന്ദേശവുമായാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 25 പേര് യാത്ര നടത്തിയത്. 21 യുഎം റെനഗഡെ മോട്ടോര്‍ സൈക്കിളുകളിലായാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെ യാത്ര നടത്തിയത്. കോഴിക്കോട് ചക്കോരത്തുകുളത്തുള്ള കോണ്ടിനെന്റല് മോട്ടോര്‍ വര്‍ക്സാണ് സംഘടിപ്പിച്ച യാത്ര പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സന്ദേശ പ്രചാരണ റാലിയും പ്രതിജ്ഞയെടുക്കലുമാണ് ഒരുക്കിയിരുന്നത്. യുണൈറ്റഡ് മോട്ടോഴ്സ് നോര്‍ത്ത് കേരള സെയില്‍സ് മാനേജര്‍ ഷാംലിന്‍ വിക്ടര്‍ ഷൈന്് നേതൃത്വം നല്കിയ യാത്ര കോഴിക്കോടുനിന്ന് മാഹി, തലശ്ശേരി, മുഴുപ്പിലങ്ങാട്, കൂത്തുപറമ്പ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പേരിയ ചുരം കയറി വയനാട്ടില്‍ പ്രവേശിച്ചു. കല്പറ്റയില് ആദ്യദിനം സമാപിച്ചു. വയനാട് ജില്ലയിലെ വിവിധ നഗരങ്ങളിലൂടെ സന്ദേശയാത്ര നടത്തിയ ശേഷം താമരശ്ശേരി, കൊടുവളളി വഴി കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ യാത്ര സമാപിച്ചു.
ട്രിപ്പിള്‍ വെച്ച് ബൈക്ക് ഓടിക്കുന്നവര്‍ക്ക് പിടിവീഴും
ബൈക്കുകളിൽ മൂന്നുപേർ ചേർന്നുള്ള യാത്ര അപകടങ്ങൾ വർധിക്കുന്നതിനു കാരണമാകുന്നതിനാൽ അവ തടയാൻ നിയമനടപടി ശക്തമാക്കണമെന്നു സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇത്തരം പ്രവണത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായി അനുവദനീയമല്ലാത്ത ഈ ട്രിപ്പിൾ റൈഡിങ് നടത്തുന്നവരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ഇത്തരം യാത്ര അവർക്കു മാത്രമല്ല, കാൽനട യാത്രക്കാർക്കും മറ്റു വാഹനയാത്രക്കാർക്കും അപകടമുണ്ടാക്കുന്നു. ഇത്തരത്തിൽ യാത്ര ചെയ്യുന്ന സംഘങ്ങൾ യാത്രക്കാരെയും വാഹനങ്ങളെയും ഇടിച്ചിട്ട് കടന്നുകളയുന്ന സംഭവങ്ങളും വർധിച്ചുവരുന്നു. അതിനാൽ റോഡു സുരക്ഷ മുൻനിർത്തി ഇത്തരം യാത്രകൾ ഒഴിവാക്കണമെന്നു ബെഹ്റ പറഞ്ഞു. ഇത്തരം നിയമവിരുദ്ധ യാത്രക്കാരെ കണ്ടെത്തുന്നതിനുളള പരിശോധനകൾ സുരക്ഷിതമായ രീതിയിലാവണം നടത്തേണ്ടത്. മാത്രമല്ല, ഇതുപോലുള്ള പ്രവണതകൾ നിരുത്സാഹപ്പെടുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇത്തരം പരിശോധനകളുടെ ലക്ഷ്യം. പരിശോധനാ വേളയിൽ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തണമെന്നും ജില്ലാ പൊലിസ് മേധാവികൾക്കും ബന്ധപ്പെട്ട മറ്റു പൊലിസ് ഉദ്യോഗസ്ഥർക്കും ബെഹ്റ നിർദേശം നല്കി.
ബൈക്കിന്റെ ഷേപ്പ് മാറ്റിയാല്‍ വര്‍ക്ക് ഷോപ്പുകാരന് അകത്താകും
മോട്ടോര്‍ വാഹനനിയമ വിരുദ്ധമായി ഇരുചക്രവാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയാല്‍ ഇനി വര്‍ക്ക് ഷോപ് ഉടമകളും കുടുങ്ങും. ഇത്തരത്തില്‍ വാഹനങ്ങള്‍ അഴിച്ച്പണിയുന്ന വര്‍ക്ക്ഷോപ്പുകള്‍ നിരീക്ഷിക്കാനും അവ പൂട്ടിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മിഷന് എ.ഡി.ജി.പി കെ. പത്മകുമാര്‍ ആര്.ടി.ഒ.മാര്‍ക്കും നിര്‍ദ്ദേശം നല്കി. സംസ്ഥാനവ്യാപകവുമായി അനധികൃത ബൈക്ക് റെയ്സിങ് മത്സരങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് കിട്ടി ഇതിനെല്ലാം തന്നെ രൂപമാറ്റം വരുത്തിയ ബൈക്കുകളാണ് ഉപയോഗിക്കുന്നത്.നഗരങ്ങളിലും ഗ്രാമപ്രദേങ്ങളില്‍ പോലും പൊലീസിന്റെ കണ്ണുവെട്ടിച്ച് ബൈക്ക് റൈസിങ്ങ് വ്യാപകമായി നടക്കുന്നുണ്ടെന്ന് ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍. അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മത്സരങ്ങള്‍ തത്കാലം നിര്‍ത്തി വെയ്ക്കുന്നു. എന്നാല്‍ വീണ്ടും വൈകാതെ അവ തുടരും.ബൈക്ക് അഭ്യാസപ്രകടനങ്ങളിലൂടെ നിരവധി ആളുകള്‍ക്കാണ് അപകടം ഉണ്ടാകുന്നത്. വഴിയാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന ബൈക്ക് അഭ്യാസപ്രകടനങ്ങള്‍ കര്‍ശനമായി തടയുമെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷന് അറിയിച്ചിരിക്കുന്നത്. ബൈക്കുകളുടെ ടയര്‍, മഡ്ഗാര്‍ഡ്, ബാര്‍, സൈലന്‍സര്‍ എന്നിവയിലാണ് പ്രധാനമായും രൂപമാറ്റം വരുത്തുന്നത്.അപകടവുംഅശാസ്ത്രീയവുമായപരിഷ്ക്കാരങ്ങളുംനടത്തുന്നവര്‍ക്ക്ഷോപ്പുകളുടെ വിവരങ്ങള്‍ അടിയന്തരമായി ശേഖരിക്കണമെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മിഷന് നിര്‍ദേശിച്ചു. കണ്ടെത്തിയ വര്‍ക്ക് ഷോപ്പുകള്‍ അടച്ചുപൂട്ടല്‍ പോലെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. ... Read more