Tag: Barrier free tourism
Kerala to be the first state to implement UNWTO’s ‘Tourism for All’
Tourism Minister Kadakampally Surendran addressing the gathering Kerala Tourism has launched the first phase of its ambitious Barrier-free Kerala tourism project on 4th March 2019, making 70 destinations across the state disabled and elderly friendly, becoming the first state in India to implement UN World Tourism Organization’s call for ‘Tourism for All. Inaugurating Phase One of the project, Kadakampally Surendran, Minister Tourism said that the state’s objective was to make all tourism centers accessible to the differently abled by 2021. “Special tour packages for differently empowered tourists, both domestic and foreign, are being planned together with Responsible Tourism Mission,” said ... Read more
Meet Pooja Agarwal – scuba diver with a difference
As Kerala Tourism has already been putting an effort and highlighting ‘Barrier Free Tourism’, allowing the differently abled to enjoy unhindered access to destinations in Kerala, Bond Safari, Kovalam, a pioneering adventure water sports organization, has hosted an event of a lifetime recently. Bond Safari had the differently abled Neeraj George, a person who is a powerhouse of energy and dedication go on a scuba dive into the depths of the calm blue waters. In this season they came up with another differently abled person, the Pride of India, Pooja Agarwal, the lady shooter who has bagged multiple medals for ... Read more
മനക്കരുത്തിൽ കടലാഴം കണ്ട് നീരജ്: ഭിന്നശേഷിക്കാർക്കും കോവളത്ത് സ്കൂബാ ഡൈവ്
ആലുവ സ്വദേശി നീരജ് ജോർജിന് നീന്തലറിയില്ല . ആഴമുള്ളിടം കണ്ടാൽത്തന്നെ തല കറങ്ങും.നന്നേ ചെറുപ്പത്തിലേ കാൻസർ വന്ന് ഒരു കാൽ മുറിച്ചുമാറ്റി . എന്നാൽ നീരജിന്റെ നിശ്ചയദാർഢ്യത്തിന് ഇവയൊന്നും തടസമായില്ല. കടലിന്റെ അടിത്തട്ടിലേക്ക് നീരജ് ഊളിയിട്ടു. വർണമത്സ്യങ്ങളേയും കടൽ സസ്യങ്ങളേയും പവിഴപ്പുറ്റുകളേയും കൺ നിറയെ കണ്ടു. കടൽക്കാഴ്ചകളുടെ കുളിരിൽ നിന്നും തിരകളുടെ മേൽത്തട്ടിലേക്ക് ഉയർന്നു വന്നപ്പോൾ നീരജ് പറഞ്ഞു – അവിശ്വസനീയം. ഭിന്നശേഷി സൗഹൃദ ടൂറിസത്തിന്റെ ചുവട് പിടിച്ച് കോവളത്തുള്ള ബോണ്ട് സഫാരിയാണ് നീരജ് ജോര്‍ജിനെ കടലൊളിപ്പിച്ച കാഴ്ച്ച കാണാൻ കൊണ്ടു പോയത്. വിധിക്കു മുന്നിൽ തോറ്റു കൊടുക്കാൻ നീരജ് ഒരിക്കലും തയ്യാറായിട്ടില്ല. രാജ്യാന്തര പാരാ ബാഡ്മിന്റൺ താരമാണ്. ട്രെക്കിംഗ് ഇഷ്ട ഹോബിയുമാണ്. കേരളത്തിലെ പ്രധാന ട്രെക്കിംഗ് സ്ഥലങ്ങളൊക്കെ നീരജ് താണ്ടിയിട്ടുണ്ട്. അംഗ പരിമിതി ഒരിക്കലും ഭാരമായി തോന്നിയിട്ടില്ലന്ന് അഡ്വ. ജനറൽ ഓഫീസിലെ ജീവനക്കാരനായ നീരജ് പറയുന്നു. സാഹസികതയിലാണ് താൽപ്പര്യം. അതുകൊണ്ടാണ് വെള്ളത്തിനെ ഭയക്കുന്ന നീന്തലറിയാത്ത ഞാന്‍ ഈ സാഹസം ചെയ്യാന്‍ ... Read more
അധികാരികൾ ഉന്നതങ്ങളിൽ; സ്വയം വിമർശനമുന്നയിച്ചു ടൂറിസം ഡയറക്ടർ
ഭിന്നശേഷി സൗഹൃദത്തെക്കുറിച്ചു പലരും പറയാറുണ്ട്. എന്നാൽ നമ്മുടെ എല്ലാ ഇടങ്ങളും ഭിന്നശേഷി സൗഹൃദപരമാണോ. ലോകത്തെങ്ങും അങ്ങനെയല്ല എന്നതാണ് അനുഭവം. പറയുന്നത് ടൂറിസം ഡയറക്ടർ പി ബാലകിരൺ. കേരളത്തിൽ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്നത് താഴത്തെ നിലയിലല്ല.അതിനു പല കാരണമുണ്ടാകാം. ഒരേ ഒരു കളക്ടർ മാത്രമാണ് താഴത്തെ നിലയിൽ ജോലി ചെയ്യുന്നത്. മലപ്പുറത്തെ കളക്ടർ മാത്രം. അതിനു കാരണമാകട്ടെ മലപ്പുറം കലക്ട്രറേറ്റിന് ഒറ്റ നില മാത്രമേയുള്ളൂ എന്നതിനാലാണ്. പരസഹായമില്ലാതെ സ്വാഭിമാനത്തോടെ ഒരാൾക്ക് എവിടെയും കയറിച്ചെല്ലാനാവുക എന്നതാണ് ഭിന്നശേഷി സൗഹൃദ ഇടങ്ങൾ ലക്ഷ്യമാക്കുന്നതെന്നും തിരുവനന്തപുരത്ത് ബാരിയർ ഫ്രീ കേരള ടൂറിസം ഉദ്ഘാടന പരിപാടിയിൽ ബാലകിരൺ പറഞ്ഞു. കണ്ണൂർ കളക്ടർ ആയിരിക്കെ താൻ നടപ്പാക്കിയ ഭിന്നശേഷി സൗഹൃദ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. സാമൂഹ്യ നീതി മന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും ആ പ്രവർത്തനങ്ങളെ അംഗീകരിച്ച കാര്യവും ടൂറിസം ഡയറക്ടർ ചൂണ്ടിക്കാട്ടി. ബജറ്റ് ഹോട്ടലുകളും ഭിന്നശേഷി സൗഹൃദമാക്കണം സംസ്ഥാനത്തെ ഹോട്ടലുകളും റിസോർട്ടുകളും ഭിന്നശേഷി സൗഹൃദമാക്കണമെന്നു ഉത്തരവാദിത്വ ടൂറിസം മിഷൻ ... Read more
പരിധിയില്ലാതെ..പരിമിതിയില്ലാതെ കേരളം കാണാം; ബാരിയർ ഫ്രീ പദ്ധതിക്ക് തുടക്കം
മൂന്നു വർഷത്തിനകം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സമ്പൂർണ ഭിന്നശേഷി സൗഹൃദമാകുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ബാരിയർ ഫ്രീ കേരള ടൂറിസം (പരിധിയില്ലാ കേരള വിനോദ സഞ്ചാരം) തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. 296 കേന്ദ്രങ്ങളെ ഉടൻ ഭിന്നശേഷി സൗഹൃദമാക്കും.196 കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ 9 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വികസനം ജനതാൽപ്പര്യം മുൻനിർത്തിയെന്നതിനു തെളിവാണ് ടൂറിസം നയം. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ചുള്ള ടൂറിസം വികസനമാണ് കേരളത്തിന്റേത്. റാമ്പുകൾ, ശ്രവണ സഹായികൾ, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ എന്നിവ ഓരോ കേന്ദ്രത്തിലും വേണം. ഓരോ ഇടങ്ങൾക്കും താമസ സ്ഥലങ്ങൾക്കും ഉത്തരവാദിത്വ ടൂറിസം ക്ലാസിഫിക്കേഷൻ നടപ്പാക്കും. ഓരോ ഇടങ്ങളിലും നടപ്പാകേണ്ടവ സംബന്ധിച്ച് ഉത്തരവാദിത്വ ടൂറിസം മിഷൻ ഓഡിററിംഗ് നടത്തണം. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ പുതിയ പദ്ധതികൾ ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ അടിസ്ഥാനത്തിലേ നടപ്പാക്കൂ. ഉത്തരവാദിത്വ ടൂറിസത്തിന്റെ ലോക മാതൃകയാണ് കേരളമെന്നും ... Read more
അതിരില്ലാ കേരളം; ഭിന്നശേഷിക്കാരെ ലക്ഷ്യമിട്ട് സംസ്ഥാന ടൂറിസം വകുപ്പ്
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിലെ നൂതന ആശയങ്ങൾക്ക് എന്നും പേരുകേട്ട കേരള ടൂറിസം ഭിന്നശേഷിക്കാരയ വിനോദ സഞ്ചാരിള്‍ക്ക് വേണ്ടി ബാരിയര്‍ ഫ്രീ കേരളയെന്ന പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. ആക്സസിബിൾ ടൂറിസം വര്‍ക്ക്ഷോപ്പിന്റേയും, ഭിന്നശേഷി സൗഹൃദ ടൂറിസത്തിനായി തയ്യാറാക്കിയിട്ടുള്ള വിവിധ പദ്ധതി കളുടെയും സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം അപ്പോള ഡിമോറ ഹോട്ടലില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിർവ്വഹിക്കും. ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് അധ്യക്ഷയായിരിക്കും. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ , ഉത്തരവാദിത്ത ടൂറിസം മിഷന് കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, കെടിഐഎല്‍, സിഎംഡി, കെജി മോഹന്‍ലാൽ ,കെടിഡിസി എംഡി. രാഹുല്‍ ആർ ,കെടിഎം പ്രസിഡന്റ് ബേബിമാത്യു സോമതീരം, കോണ്‍ഫഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇഎം നജീബ്, അഡ്വഞ്ചര്‍ ടൂറിസം സിഇഒ മനേഷ് ഭാസ്കര്‍ , അറ്റോയ് പ്രസിഡന്റ് പി. കെ അനീഷ് കുമാര്‍, ടൂറിസം ഉപദേശക ... Read more
കണ്ണൂരില്‍ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു
കണ്ണൂര്‍ ജില്ലയിലെ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു. ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സംവിധാനങ്ങളുടെ നിര്‍മാണ പ്രവൃത്തി മെയ് ആദ്യം തുടങ്ങും. ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതല. ഭിന്നശേഷി സൗഹൃദ ജില്ല കൂടിയായ കണ്ണൂരിന്റെ ടൂറിസം സാധ്യതകളെ ഒരു പടി കൂടി ഉയര്‍ത്തുകയാണ് പദ്ധതി. 80 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലയില്‍ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പഴയങ്ങാടി ബീച്ച്, മീന്‍കുന്ന് ബീച്ച്, തളിപ്പറമ്പ് വെള്ളിക്കീല്‍, ചാല്‍ബീച്ച്, ചൂട്ടാട് , വയലപ്ര, പഴശി പാര്‍ക്ക്, പിണറായി പടന്നപാലം പാര്‍ക്ക്, ധര്‍മടം, തലശേരി പ്രദേശത്തെ പാര്‍ക്കുകളും ബീച്ചുകളും തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. തടസ്സങ്ങളും സമ്മര്‍ദങ്ങളുമില്ലാതെ ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചദാരകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. റാമ്പുകളും ടോയ്ലറ്റ് സൗകര്യങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ... Read more