Tag: Bangluru
ഇനി കഴിക്കാം ഭക്ഷണത്തിനൊപ്പം പാത്രങ്ങളും
ദിനംപ്രതി എണ്ണം പെരുകി വരുന്ന ആഘോഷങ്ങളാണ് നമ്മുടെ ഇടങ്ങിലുള്ളത്. ആഘോഷത്തിന്റെ ആരവങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിയാവുന്നത് കുറെയേറെ ഭക്ഷണാവിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ്. എന്നാല്‍ ആഘോഷ വേളയില്‍ വിളമ്പിയ ഭക്ഷണങ്ങള്‍ക്കൊപ്പം പാത്രങ്ങള്‍ കൂടി കഴിക്കാന്‍ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുന്നുണ്ടാവും എന്നാല്‍ സമീപഭാവിയില്‍ തന്നെ നടക്കാന്‍ പോകുന്ന കാര്യമാണ് പറഞ്ഞത്. ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ നമ്മുടെ തീന് മേശയില്‍ ഉടന്‍ എത്തുമെന്ന് ഉറപ്പുമായി വന്നിരിക്കുയാണ് ബെംഗളൂരു അസ്ഥാനമായി പ്രവര്‍കത്തിക്കുന്ന ഗജമുഖ എന്റര്‍പ്രൈസസ്. ഭക്ഷണത്തിനോടൊപ്പം തന്നെ കഴിക്കാന്‍ സാധിക്കുന്ന പാത്രങ്ങള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, ഐസ്ക്രീം സ്റ്റിക്കുകള്‍, തുടങ്ങിയവയുമായാണ് കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്. ഷൈല ഗുരുദത്ത്, ലക്ഷ്മി ഭീമാചാര്‍ എന്നിവരാണ് ഈ പുതുസംരംഭത്തിന് പിന്നില്‍. എഡിബിള്‍ പ്രോ എന്ന പേരിലാണ് ഇവര്‍ ഉല്പന്നങ്ങള് വില്‍ക്കുന്നത്. സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പദാര്‍ഥങ്ങളില്‍ നിന്നാണു തങ്ങളുടെ ഉല്പന്നങ്ങള് നിര്‍മിക്കപ്പെടുന്നതെന്നു ഷൈല ഗുരുദത്ത് പറയുന്നു. ഇവ കഴിക്കുകയോ മണ്ണിലുപേക്ഷിക്കുകയോ ചെയ്യാം. മണ്ണിലുപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇവ ലയിച്ചു ചേരും. ചന്ദന നിറമുള്ള, മനം മയക്കുന്ന ... Read more
കെഎസ്ആര്‍ടിസി വോള്‍വോ-സ്കാനിയ സര്‍വീസുകള്‍ പുനരാരംഭിച്ചു
മണ്ണിടിഞ്ഞു താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന കേരള ആര്‍ടിസി സ്കാനിയ-വോള്‍വോ സര്‍വീസുകള്‍ പുനരാരംഭിച്ചു. പകല്‍ 1.00, 2.15, 3.30 സമയങ്ങളില്‍ പുറപ്പെടുന്ന ബെംഗളൂരു-കോഴിക്കോട്-തിരുവനന്തപുരം, രാത്രി 10.30ന് ഉള്ള ബെംഗളൂരു-കോഴിക്കോട് മള്‍ട്ടി ആക്സില്‍ ബസുകളാണ് ഒന്നര ആഴ്ചയായി സര്‍വീസ് റദ്ദാക്കിയിരുന്നത്. ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനാല്‍ ഈ ബസുകള്‍ ഇന്നലെ നാട്ടില്‍ നിന്നു പുറപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഇന്നാരംഭിക്കും. ഇവയുടെ ഓണ്‍ലൈന്‍ റിസര്‍വേഷനും പുനഃസ്ഥാപിച്ചു. എസി ബസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നു മലബാര്‍ ഭാഗത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കാന്‍ ബെംഗളൂരു-കല്പറ്റ റൂട്ടില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ ആരംഭിച്ചിരുന്നു. എസി ബസുകള്‍ തിരിച്ചെത്തിയതിനാല്‍ ഈ ബസ് പിന്‍വലിക്കും. എന്നാല്‍, ആഴ്ചാവസാനങ്ങളില്‍ തിരക്കനുസരിച്ച് സ്പെഷല്‍ സര്‍വീസിനായി ഇതുപയോഗിക്കും. അതേസമയം മഴയെ തുടര്‍ന്നു റൂട്ടും സമയവും മാറ്റിയ ബെംഗളൂരു-നിലമ്പൂര്‍ ബസ് ഇനിയൊരറിയിപ്പുണ്ടാകും വരെ മൈസൂരു-ഗുണ്ടല്‍പേട്ട്-ഗൂഡല്ലൂര്‍ വഴിയായിരിക്കും സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. ബെംഗളൂരുവില്‍നിന്നു രാത്രി 11.45നു പുറപ്പെടും. നേരത്തെ 9.45നു പുറപ്പെട്ട് മാനന്തവാടി-കല്പറ്റ-ചേറമ്പാടി-മേപ്പാടി വഴിയാണ് ബസ് നിലമ്പൂരില്‍ ... Read more
കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്സ്പ്രസ് ഇന്ന് ഓടിത്തുടങ്ങും
ഐടി സിറ്റിയില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കന്നിയാത്ര ഉദ്ഘാടനം ഇന്ന്. കോയമ്പത്തൂര്‍-ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് എക്സ്പ്രസ് ഇന്നു രാവിലെ 10.30നു കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന് ഗൊഹെയ്ന്‍ ഫ്ലാഗ് ഓഫ് ചെയ്യും. നിലവില്‍ ബെംഗളൂരു-ചെന്നൈ റൂട്ടില്‍ എസി ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ ട്രെയിനിനെപ്പോലെ ബെംഗളൂരു-കോയമ്പത്തൂര്‍ ഉത്കൃഷ്ട് ഡബിള്‍ ഡെക്കര്‍ എയര്‍കണ്ടീഷന്‍ഡ് യാത്രി(ഉദയ്) എക്സ്പ്രസും പകലാണ് സര്‍വീസ് നടത്തുക. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്. ട്രെയിനിന്റെ ബെംഗളൂരുവില്‍ നിന്നുള്ള പതിവു സര്‍വീസ് നാളെയും കോയമ്പത്തൂരില്‍ നിന്നുള്ള സര്‍വീസ് 10നും തുടങ്ങും. രാവിലെ 5.45നു കോയമ്പത്തൂരില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്കു 12.40നു ബെംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ 2.15നു പുറപ്പെട്ട് രാത്രി ഒന്പതിനു കോയമ്പത്തൂരെത്തും. തിരുപ്പുര്‍, ഈറോഡ്, സേലം, കുപ്പം, കെആര്‍ പുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. വൈഫൈ, ട്രെയിനുകളുടെ തല്‍സമയ വിവരം ലഭ്യമാക്കുന്ന ജിപിഎസ് എല്‍ഇഡി ബോര്‍ഡ്, ഫുഡ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവ ഉള്‍പ്പെട്ട എട്ട് ഡബിള്‍ഡെക്കര്‍ ... Read more
ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന് ശുചിത്വത്തില്‍ പത്താം സ്ഥാനത്ത്
രാജ്യത്തെ 75 മുന്‍ നിര റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വ റാങ്കിങ്ങില്‍ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന് പത്താം സ്ഥാനം. റെയില്‍വേ സ്റ്റേഷനുകളുടെ ശുചിത്വം, മാലിന്യ സംസ്ക്കരണം, യാത്രക്കാരുടെ പ്രതികരണം എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിച്ചത്. തിരഞ്ഞെടുത്ത മുന്‍ നിര റെയില്‍വേ സ്റ്റേഷനുകളില്‍ വിശാഖപട്ടണമാണ് ശുചിത്വത്തില്‍ ഒന്നാമത് എത്തിയത്. സെക്കന്ദരാബാദ് (തെലങ്കാന), ജമ്മുതാവി (ജമ്മു കശ്മീര്‍), വിജയവാഡ (ആന്ധ്ര), ആനന്ദ്വിഹാര്‍ (ന്യൂഡല്‍ഹി), ലക്നൗ (യുപി), അഹമ്മദാബാദ് (ഗുജറാത്ത്), ജയ്പുര്‍ (രാജസ്ഥാന്), പുനെ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടു മുതല്‍ ഒന്‍പതു വരെ സ്ഥാനങ്ങളില്‍. 16 റെയില്‍വേ സോണുകളില്‍ ബെംഗളൂരു ഉള്‍പ്പെടുന്ന ദക്ഷിണ-പശ്ചിമ റെയില്‍വേ ആറാം സ്ഥാനത്താണ്.
പൂന്തോട്ട നഗരത്തിലെ പ്രസിദ്ധമായ തടാകങ്ങള്‍
അംബരചുംബികളായ കെട്ടിടങ്ങളും തിരക്കേറിയ നഗരജീവിതമാണ് ബെംഗളൂരു കാഴ്ചവെക്കുന്നത്. എന്നാല്‍ തിരക്കുകളില്‍ നിന്നും ബ്രേക്ക് എടുക്കാന്‍ പറ്റിയ സ്ഥലങ്ങളും ഇവിടെയുണ്ട്. ബെംഗളൂരുവിനെ പൂന്തോട്ടങ്ങളുടെ നഗരമായി എല്ലാവര്ക്കും അറിയാം. ധാരാളം തടാകങ്ങളും ഈ നഗരത്തിന് സ്വന്തമായുണ്ട്. ബെംഗളൂരുവിലെ പ്രസിദ്ധമായ തടാകങ്ങള്‍ പരിചയപ്പെടാം… ഉള്‍സൂര്‍ ലേക്ക് ‘നഗരത്തിന്റെ അഭിമാനം’ എന്നറിയപ്പെടുന്ന ഉള്‍സൂര്‍ ലേക്ക് ബെംഗളൂരുവിലെ ഏറ്റവും വലിയ തടാകമാണ്. 123.6 ഏക്കര്‍ സ്ഥലത്തായാണ് ഇത് പരന്നു കിടക്കുന്നത്. ചുറ്റിലും നിറഞ്ഞ പച്ചപ്പുള്ള ഇവിടം ഫോട്ടോഗ്രഫിക്ക് പറ്റിയതാണ്. എംജി റോഡിന് സമീപത്തായായി നഗരത്തിന്റെ കിഴക്ക് ഭാഗത്തായാണ് ഉള്‍സൂര്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്. അഗാര ലേക്ക് ബെംഗളൂരുവിലെ മനോഹരമായ തടാകങ്ങളില്‍ ഒന്നാണ് അഗാര ലേക്ക്. സൂര്യോദയവും സൂര്യാസ്തമയവും കാണുവാന്‍ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. ഹെസറഗട്ട ലേക്ക് ബെംഗളുരുവിലെ മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹെസറഗട്ട ലേക്ക് മനുഷ്യനിര്‍മ്മിതമാണ്. 1894 ല്‍ ജനങ്ങള്‍ക്ക് ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ തടാകം. പക്ഷികള്‍ ധാരാളമായി എത്തിച്ചേരുന്ന ഇടം കൂടിയാണിത്. ... Read more