Tag: banglore
സബ്സിഡി നിയന്ത്രണം: ഇ-ബസുകള്‍ക്ക് ബ്ലോക്ക്
പരിസ്ഥിതി മലിനീകരണത്തിന് പരിഹാരമായി ബി. എം. ടി. സിയുടെ 150 ബസുകള്‍ ഇറക്കാനുള്ള പദ്ധതിക്ക് തിരിച്ചടി. ഇ-ബസുകള്‍ ഇറക്കാനുള്ള കേന്ദ്ര സബ്സിഡിക്ക് ഡിപാര്‍ട്ട്മെന്റ് ഓഫ് ഹെവി ഇന്‍ഡസ്ട്രീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കാരണം. സ്വന്തമായി ഇ-ബസ് വാങ്ങി സര്‍വീസ് നടത്തുന്ന കാപെക്സ് വിഭാഗത്തില്‍ ഓരോ ബസിന്റെ വിലയുടെ 60%മാണ് കേന്ദ്രം വഹിക്കുക. ശേഷിച്ച തുക അതത് ട്രന്‍സ്പോര്‍ട്ട് കോര്പറേഷന് വഹിക്കണം. എന്നാല്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് വസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇറക്കാനുള്ള മാതൃകയാണ് ബി. എം. ടി. സി സ്വീകരിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ ബസുകള്‍ നല്‍കാനാകില്ലെന്നാണ് ഡി എച്ച ഐ നിലപാട്. തീരുമാനം പുനപരിശോധിക്കണമെന്ന് വിവിധ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സഹായത്തിലൂടെ ആദ്യഘട്ടത്തില്‍ 80 ബസുകള്‍ ഇറക്കാനായിരുന്നു ബി. എം. ടി. സിയുടെ പദ്ധതി. ഇതനുസരിച്ച് ഇ-ബസ് സര്‍വീസ് തുടങ്ങാന്‍ ഹൈദരാബാദിലെ കമ്പനിക്ക് കരാര്‍ നല്കി. ഇ-ബസുകളുടെ ഡ്രൈവറും അറ്റകുറ്റപണികളും കമ്പനിയുടെ ഉത്തരവാദിത്തമാണ്. കണ്ടകടറെ ബി. എം. ടി. സി നിയമിക്കും.
ബെന്നാര്‍ഘട്ടെ പാര്‍ക്കില്‍ ട്രെക്കിങ് സൗകര്യം ഒരുങ്ങുന്നു
സാഹസികരായ സഞ്ചാരികള്‍ക്ക് ബെന്നാര്‍ഘട്ടെ നാഷണല്‍ പാര്‍ക്കില്‍ ട്രെക്കിങ് സൗകര്യം ഒരുങ്ങുന്നു. കല്‍ക്കരെ റേഞ്ചില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് ട്രെക്കിങ് പാത വരുന്നത്. ചന്ദനമരങ്ങള്‍, പുല്‍മേടുകള്‍ പാറക്കൂട്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ബെന്നാര്‍ഘട്ടെയില്‍ ട്രെക്കിങ് ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ധന ഉണ്ടാകും. ട്രെക്കിങ്ങിന്റെ ടിക്കറ്റ് നിരക്കും ഓണ്‍ലൈന്‍ ബുക്കിങ്ങും ഏപ്രില്‍ അവസാനത്തോടെ പ്രഖ്യാപിക്കും. ബെംഗളൂരു നഗരത്തില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ബെന്നാര്‍ഘട്ടെ പാര്‍ക്കില്‍ സഫാരിക്കായി ഒട്ടേറെ പേരാണ് പ്രതിദിനമെത്തുന്നത്. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എല്ലാ മാസവും പരിസ്ഥിതി ബോധവല്‍ക്കരണ ക്യാംപും നടത്തുന്നുണ്ട്. നിലവില്‍ ഭീംഗഡ്, മടിക്കേരി, മൂകാംബിക, സോമേശ്വര എന്നിവിടങ്ങളിലെ വന്യജീവിസങ്കേതങ്ങളിലാണ് കര്‍ണാടക വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ട്രെക്കിങ് പാതയുള്ളത്. വനമേഖലയില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ കര്‍ണാടക വനം വകുപ്പ് ട്രെക്കിങ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. l
സിറ്റി സ്റ്റേഷനില്‍ നിന്ന് നമ്മ മെട്രോയിലേക്കുള്ള മേല്‍പ്പാലം ജൂണില്‍ തുറക്കും
കെ എസ് ആര് സിറ്റി റെയില്‍വേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേല്‍നടപ്പാത നിര്‍മാണം അവസാനഘട്ടത്തില്‍. കെഎസ്ആര് സിറ്റി റെയില്‍വേ സ്റ്റേഷനിലെ പത്താം നമ്പര്‍ പ്ലാറ്റ്ഫോമിനെയും കെഎസ്ആര് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേല്‍നടപ്പാത ജൂണില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ആര്.എസ്.സക്സേന പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബിഎംആര്‍സിഎല്‍ രണ്ടുകോടി രൂപ റെയില്‍വേയ്ക്കു കൈമാറിയശേഷമാണ് അനിശ്ചിത്വം നീങ്ങിയത്.നമ്മ മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതിനു പിന്നാലെ പാലം തുറന്നുകൊടുക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. മെട്രോ സ്റ്റേഷനില്‍ നിന്ന് എസ്കലേറ്റര്‍ വഴി പാലത്തിലേക്കു പ്രവേശിച്ച് പത്താം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കു നേരിട്ടെത്താം. പത്താം നമ്പര്‍ പ്ലാറ്റ്ഫോമില്‍ അണ്റിസര്വ്ഡ്, പ്ലാറ്റ്ഫോം ടിക്കറ്റെടുക്കാനുള്ള കൗണ്ടറും ആരംഭിച്ചിരുന്നു. നിലവില്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാന്‍ താല്‍ക്കാലിക ഇടവഴിയാണ് ഒരുക്കിയിരിക്കുന്നത്. ലഗേജുകളുമായി വീതികുറഞ്ഞ ചവിട്ടുപടികളിലൂടെ പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്രവേശനകവാടത്തിലേക്കു പ്രവേശിക്കാന്‍ മജസ്റ്റിക് മെട്രോ സ്റ്റേഷനില്‍ നിന്ന് അടിപ്പാതയും നിര്‍മിച്ചിട്ടുണ്ട്. സിറ്റി റെയില്‍വേ ... Read more
വമ്പന്‍ ഓഫറുമായി എയര്‍ഏഷ്യ
രാജ്യത്തെ പ്രധാന വിമാനയാത്ര കമ്പനിയായ എയര്‍ ഏഷ്യ മെഗാ സെയില്‍സ് ഓഫര്‍ പ്രഖ്യാപിച്ചു. രാജ്യാന്തര യാത്രയ്ക്കുള്ള 1999 രൂപ മുതലും ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതലുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. മാര്‍ച്ച് 26 മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് ബുക്കിങ് ഏപ്രില്‍ 1 വരെ മാത്രമാണ് ഉണ്ടാവുക. ഈ നിരക്കില്‍ ബുക്ക് ചെയ്ത ടിക്കറ്റുമായി ഒക്ടോബര്‍ ഒന്നു മുതല്‍ 2019 മേയ് 28 വരെ യാത്ര ചെയ്യാന്‍ സാധിക്കും. എയര്‍ ഏഷ്യയുടെ airasia.com വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ഓഫര്‍ പ്രകാരം കൊച്ചി-ബംഗ്ലൂരു ടിക്കറ്റിന് 879 രൂപയാണ്. അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചി-ഭുവനേശ്വര്‍ റൂട്ടില്‍ യാത്ര ചെയ്യാം. ഭുവനേശ്വര്‍ -കൊല്‍ക്കത്ത റൂട്ടില്‍ യാത്രനിരക്ക് 869 രൂപയാകും. റാഞ്ചി, ജയപൂര്‍, വിശാഖപട്ടണം, ബംഗ്ലൂരു, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദ്രബാദ്, പുനെ, ഗുവാഹത്തി, കൊല്‍ക്കൊത്ത, ചെന്നൈ എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്.
വിമാനങ്ങള്‍ വഴി തിരിച്ച് വിടുന്നു
ഹൈദരബാദ് -ബംഗ്ലൂരു സ്പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു.അപകടത്തെത്തുടര്‍ന്ന് റണ്‍വെ താല്കാലികമായി അടച്ചു. സ്പൈസ് ജെറ്റിന്റെ എസ്.ജി 1238 വിമാനമാണ് ഇന്ന് പുലര്‍ച്ചെ ബംഗളൂരു വിമാനത്താവളത്തില്‍ തെന്നിമാറിയത്. ഇതേ തുടര്‍ന്നാണ് വിമാന സര്‍വീസ് വഴിതിരിച്ച് വിട്ടത്. ബംഗ്ലൂരുവില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ ചെന്നെയിലേക്കും, രണ്ടെണ്ണം ത്രിച്ചിയിലേക്കും കോയമ്പത്തുരിലേക്കും ആണ് തിരിച്ച് വിട്ടത്.
ഈസ്റ്ററിന് നാട്ടിലെത്താന്‍ 24 സ്പെഷ്യല്‍ ബസുകള്‍
ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി കെ എസ് ആര് ടി സി 24 ബസുകള്‍ കൂടി അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 28 സ്പെഷ്യല്‍ ബസുകള്‍ക്ക് പുറമെ 27 മുതല്‍ 30 വരെ ബെംഗ്ളൂരുവില്‍ നിന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, ബത്തേരി എന്നിവടങ്ങളിലേക്കും 31 മുതല്‍ ഏപ്രില്‍ രണ്ടു വരെ നാട്ടില്‍ നിന്ന് തിരികെയുമാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. നാലു ദിവസങ്ങളായി 52 സ്പെഷ്യല്‍ ബസുകളാണ് കെ എസ് ആര് ടി സി ഇതുവരെ പ്രഖ്യാപിച്ചത്. തിരക്ക് കൂടുന്നത് അനുസരിച്ച് തൃശ്ശൂര്‍ കോഴിക്കോട് ഭാഗങ്ങളിലേക്ക് അധിക സ്പെഷ്യല്‍ അനുവദിക്കുമെന്ന് കെ എസ് ആര് ടി സി അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങ് ആരംഭിച്ച ടിക്കറ്റുകള്‍ കെ എസ് ആര് ടി സി ഔദ്യോഗിക വെബ്സൈറ്റ് വഴിയും ബെംഗ്ലൂരു കൗണ്ടര്‍ വഴിയും ലഭ്യമാണ്. നേരത്തെ പ്രഖ്യാപിച്ച് 28 സ്പെഷ്യല്‍ ബസുകള്‍ക്ക് പുറമെയാണ് അധിക ബസുകള്‍ കെ എസ് ആര് ടി സി പ്രഖ്യാപിച്ചത്. ... Read more
ബംഗ്ലൂരു ബസ് ടെര്‍മിനലുകളില്‍ ഇനി സ്കൂട്ടര്‍ സര്‍വീസും
നമ്മ മെട്രോയുടെ ചുവട് പിടിച്ച് ബി എം ടി സി ബസ് ടെര്‍മിനലുകളിലും ഇനി വാടക സ്കൂട്ടര്‍ പദ്ധതി. ശാന്തിനഗര്‍ ബി എം ടി സി ടെര്‍മിനലിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബൈക്ക് റെന്റല്‍ കമ്പനിയായ മെട്രോ ബൈക്ക്സാണ് വാടകയ്ക്കുള്ള സ്കൂട്ടര്‍ നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം രേവണ്ണ നിര്‍വഹിച്ചു. രണ്ട് മാസത്തിനുള്ളില്‍ 10 ബിഎംടിസി ടെര്‍മിനലുകളില്‍ കൂടി വാടക സ്കൂട്ടര്‍ പദ്ധതി ആരംഭിക്കുമെന്നു മെട്രോ ബൈക്സ് സിഇഒ വിവേകാനന്ദ് ഹലേക്കര പറഞ്ഞു. ബസ് സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്കു തുടര്‍യാത്രയ്ക്ക് ആവശ്യമായ സൗകര്യമില്ലെന്ന പരാതിക്കു പരിഹാരം കൂടിയാണു വാടക സ്കൂട്ടറുകള്. ഗതാഗതക്കുരുക്കില്‍ പെടാതെ നഗരത്തില്‍ എവിടേക്കും യാത്ര ചെയ്യാന്‍ ഇതു സഹായിക്കും. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്കൂട്ടറില്‍ യാത്ര ചെയ്യാം. കിലോമീറ്ററിന് ഇന്ധനചാര്‍ജ് ഉള്‍പ്പെടെ അഞ്ച് രൂപയാണ് വാടക സ്കൂട്ടറുകള്‍ക്ക് ഈടാക്കുന്നത്. ഇതിനു പുറമെ ഉപയോഗിക്കുന്ന ഓരോ മിനിറ്റിനും 50 പൈസ വീതം നല്‍കണം. ഹെല്‍മറ്റ് സൗജന്യമായി ലഭിക്കും. ഉപയോഗത്തിനുശേഷം ... Read more
ബാംഗ്ലൂരില്‍ ക്രോസ് ചെയ്യാം സ്മാര്‍ട്ടായി
മെട്രോപൊളിറ്റന്‍ നഗരത്തില്‍ റോഡ് മുറിച്ച് കടക്കാന്‍ ഇനി മണിക്കൂറുകള്‍ കാത്തുനില്‍ക്കണ്ട. നഗരത്തില്‍ മൂന്നിടങ്ങളില്‍ കൂടി ആകാശപാത തുറന്നു. ഡൊറാളൂര്‍ ഇന്നര്‍ റിങ് റോഡ് ജംഗ്ഷന്, എയര്‍പോര്‍ട്ട് റോഡിലെ ശാന്തി സാഗര്‍ ഹോട്ടലിന് സമീപം, വിശ്വേശരയ്യ മ്യൂസിയം റോഡ് എന്നിവടങ്ങളിലാണ് സ്ക്കൈവോക്കുകള്‍ വന്നത്. ല്ഫ്റ്റ്, സിസിടിവി തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള സ്ക്കൈവോക്ക് ബെംഗ്ളൂരു നഗരവികസനമന്ത്രി കെ ജെ ജോര്‍ജാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നത് പതിവാണ് ഈ സാഹചര്യത്തിലാണ് ബിബിഎംപി നടപ്പാലങ്ങള്‍ സ്ഥാപിച്ചത്. സ്വകാര്യ ഏജന്‍സികള്‍ക്കാണ് പാലങ്ങളുടെ സംരക്ഷണ ചുമതലയുള്ളത്. നഗരത്തില്‍ വിവിധ ഇടങ്ങളില്‍ നടപ്പാലങ്ങള്‍ ഉണ്ടെങ്കിലും അതുപയോഗിക്കാതെ റോഡ് മുറിച്ച് കടക്കുന്നവര്‍ ധാരാളമാണ്. ഇങ്ങനെ ഉണ്ടാവുന്ന അപകടങ്ങള്‍ തടയാന്‍ ഉയരം കൂടി ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ക്കായി നഗരത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നടപ്പാലം സ്ഥാപിക്കുമെന്ന് മന്ത്രി കെ ജി ജോര്‍ജ് പറഞ്ഞു.
ബാസനവാടി -മജസ്റ്റിക് ബി ടി എം മിനി ബസ് ഓടിത്തുടങ്ങി
അതിരാവിലെയും മറ്റും ബാസനവാടി റെയല്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ഥം ബാസനവാടി-മജസ്റ്റിക്ക് ബി ടി എം മിനി ബസ് സര്‍വീസ് നിരത്തിലറക്കി. ബെംഗ്ലൂവിലേക്കുള്ള എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം വന്നതോടെ പുലര്‍ച്ച എത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പുതിയ ബസ് വന്നതോടെ തുടര്‍ യാത്ര ദുരിതത്തിന് ഭാഗികമായി പരിഹാരമാകും. അതിരാവിലെ എത്തുന്ന സുരക്ഷിതത്വത്തിനെ സംബന്ധിച്ച് ആശങ്കകള്‍ ഒട്ടേറെ തുടരുന്ന സാഹചര്യവും, ഇരട്ടി തുക ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് ബെംഗ്ലൂളൂരു വികസന മന്ത്രി കെ കെ ജോര്‍ജും ഗതാഗത മന്ത്രി എച്ച്.എം രേവണ്ണയും ഇടപ്പെട്ടാണ് മിനി ബസ് സര്‍വീസിന് സൗകര്യം ഒരുക്കിയത്. അതി രാവിലെ ട്രെയിനെത്തിയതിന് ശേഷം സ്റ്റേഷനില്‍ യാത്രക്കാരുമായി പുറപ്പെടുന്ന ബസ് മജസ്റ്റിക്കിലെത്തിച്ചേരും. രാവിലെ നാലിനും മറ്റും ബാനസവാടിയില്‍ നിന്നു സര്‍വീസ് നടത്തേണ്ടതിനാല്‍ മറ്റു സ്ഥലങ്ങളിലേക്കുള്ള ബിഎംടിസി രാത്രി സര്‍വീസിന്റെ തുടര്‍ച്ചയായാണ്ഇതിനെ പരിഗണിക്കുന്ന. രാത്രി 12 മണിയോടെ ബസുകള്‍ സ്റ്റേഷനില്‍ എത്തി പാര്‍ക്ക് ചെയ്യുകയും തുടര്‍ന്ന് ... Read more
വീണ്ടും ഇളവ് പ്രഖ്യാപിച്ച് ബിഎംടിസി ബസുകള്‍
യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി 15ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ബിഎംടിസി ബസ്സ് ഗ്രൂപ്പ്. മൂന്നോ അതിലധികമോ ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചത് ഗതാഗതവകുപ്പാണ്. എസി, നോണ്‍ എസി ബസ്സുകളിലെ യാത്രക്കാര്‍ക്ക് നിരക്കിളവിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എച്ച്.എം രേവണ്ണ പറഞ്ഞു. ഫെബ്രുവരി ആദ്യവാരത്തോടെയാവും നിരക്കിളവുകള്‍ പ്രാബല്യത്തില്‍ വരുന്നത്. കൂടാതെ നിരക്കില്‍ 10ശതമാനം വരെ കുറയ്ക്കാനുള്ള പദ്ധതിയുണ്ടെന്നും ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ നടപ്പില്‍ വരുത്തുമെന്നും,നമ്മ മെട്രോ വെബ് ടാക്സികളും കടുത്ത മത്സരം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ബിഎംടിസിയുടെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. പൊതു ഗതാത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നിരക്കിളുവകള് അടക്കമുള്ള നടപടികളെന്നും മന്ത്രി പറഞ്ഞു. പതിവ് യാത്രക്കാര്‍ക്കാണ് നിരക്കിളവുകള്‍ ഗുണം ചെയ്യുക.പുതുവര്‍ഷത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകള്‍ 25 മുതല്‍ 37 ശതമാനം വരെ കുറച്ചതിന് പിന്നാലെയാണ് വീണ്ടും നിരക്കിളവുകള്‍ പ്രഖ്യാപിച്ചത്. ഐടി സോണുകളിലേക്കുള്ള എസി ബസുകളിലെ മിനിമം ചാര്‍ജ് 15 രൂപയില്‍ നിന്ന് 10 രൂപയാക്കി കുറച്ചു. ആദ്യഘട്ടത്തില്‍ ഗ്രൂപ്പ് ടിക്കറ്റുകള്‍ക്കാണ് നിരക്കിളവുകള്‍ ... Read more