Tag: banglore
പൂന്തോട്ട നഗരിയിലേക്ക് പോകാം പുതിയ വഴിയിലൂടെ
തിരക്കിന് ഒരു ഇടവേള നല്‍കി യാത്ര പോകാന്‍ പറ്റിയ ഇടമാണ് ബംഗളൂരു. എന്നാല്‍ യാത്ര ചെയ്യുന്ന വഴി വാഹനത്തിരക്ക് മൂലം യാത്രയെ തന്നെ മടുപ്പിക്കുന്നതാണ്. മടുപ്പിക്കുന്ന ആ വഴി മാറ്റി പിടിച്ച് ഗ്രാമങ്ങളുടെ ഭംഗി കണ്ട് ബംഗളൂരുവില്‍ എത്താം. സാധാരണയായി ബംഗളൂരു യാത്രയ്ക്ക് ആളുകള്‍ പ്രധാനമായും രണ്ടു വഴികളെയാണ് ആശ്രയിക്കാറ്. അതിലൊന്ന് മൈസൂര്‍ വഴിയും മറ്റൊന്ന് സേലം വഴിയുമാണ്. ഈ രണ്ടുപാതകളും ഉപേക്ഷിച്ചുകൊണ്ട് സത്യമംഗലം കാടുകള്‍ കയറി, മേട്ടൂര്‍ ഡാമിലെ കാഴ്ചകള്‍ കണ്ട്…ധര്‍മപുരിയും ഹൊസൂരും കടന്ന് ഒരു യാത്ര. ബെംഗളൂരുവിനോട് മലയാളികള്‍ക്കെന്നും പ്രിയമാണ്. തൊഴില്‍ തേടിയായാലും പഠനത്തിനായാലും കാഴ്ച്ചകള്‍ കാണാനായാലും മലയാളികളുടെ ആദ്യപരിഗണനയില്‍ സ്ഥാനം ലഭിക്കുന്ന ഒരു നഗരമാണത്. ബെംഗളൂരുവിലെ കാഴ്ചകള്‍ കാണാനായി യാത്രയ്ക്കൊരുങ്ങുന്നത് സ്വന്തം വാഹനത്തിലാണെങ്കില്‍, ആ യാത്ര ഏറെ ആസ്വാദ്യകരമാക്കണമെങ്കില്‍ പാലക്കാട് നിന്ന് കോയമ്പത്തൂര്‍ വഴി അന്നൂര്‍-പുളിയമ്പെട്ടി വഴി സത്യമംഗലത്തെത്തണം. കാടിനെയും നഗരത്തിനെയും ഒരു പോലെ വെറുപ്പിച്ച വീരപ്പിന്റെ നാട്ടിലൂടെയുള്ള യാത്രയില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് വഴിയുടെ ഇരുവളങ്ങളിലും ... Read more
വീണ്ടും നിരക്കിളവ് പ്രഖ്യാപിച്ച് മൈസൂരു-ബെംഗളൂരു ട്രെയിനുകള്‍
മൈസൂരു-ബെംഗളൂരു റൂട്ടില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ അഞ്ചു ദീര്‍ഘദൂര ട്രെയിനുകളിലെ തേഡ് എസി നിരക്കുകള്‍ വെട്ടിക്കുറച്ചു. ഈ റൂട്ടില്‍ അഞ്ചു ട്രെയിനുകളില്‍ നേരത്തേതന്നെ നിരക്കിളവ് ലഭ്യമാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു മൈസൂരുവിലേക്കുള്ള ട്രെയിനുകള്‍ ബെംഗളൂരു വിട്ടാല്‍ കാലിയായി ഓടുന്നത് പതിവായതോടെയാണ് ഈ ട്രെയിനുകളിലെ എസി കോച്ചുകളിലെ യാത്രയ്ക്ക് ഇളവ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ബെംഗളൂരു വിട്ടാല്‍ ചെയര്‍കാര്‍ ആയി സര്‍വീസ് നടത്തുന്ന ട്രെയിനില്‍ പകുതിനിരക്കില്‍ യാത്ര ചെയ്യാമെന്നതിനാല്‍ യാത്രക്കാര്‍ കൂടുകയും ചെയ്തു. മയിലാടുതുറൈ, കാവേരി, ഹംപി, തൂത്തുക്കുടി, ഗോള്‍ഗുമ്പാസ് എക്‌സ്പ്രസ് ട്രെയിനുകളില്‍ രണ്ടുവര്‍ഷം മുന്‍പാണ് നിരക്കിളവ് ആദ്യമായി പരീക്ഷിച്ചത്. ഇതു വന്‍ വിജയമായതോടെയാണ് അഞ്ചു ട്രെയിനുകളില്‍കൂടി ഇളവ് ഏര്‍പ്പെടുത്തിയത്. യാത്രക്കാര്‍ക്കും റെയില്‍വേക്കും ഇത് ഒരുപോലെ നേട്ടമാകുന്നുണ്ടെന്നു റെയില്‍വേ അധികൃതര്‍ പറയുന്നു.
കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍: കേന്ദ്രമന്ത്രി
കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുമെന്നു റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരു സ്റ്റേഷന് ഇനി പുതിയ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബെംഗളൂരുവിനു സമീപ സ്റ്റേഷനുകളായ യെശ്വന്ത്പൂരിലോ മാനവന്തവാടിയിലോ സ്റ്റോപ്പ് പരിഗണിക്കും. ബെംഗളൂരു സര്‍വീസ് ആരംഭിക്കണമെന്നു കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടതിനു മറുപടിയായാണു രാജെന്‍ ഗൊഹെയ്ന്‍ ഇക്കാര്യം അറിയിച്ചത്. ഹൂഗ്ലി- കൊച്ചുവേളി രണ്ടു ദിവസം സര്‍വീസ് നടത്തുക, കൊച്ചി -ബെംഗളൂരു സര്‍വീസ് ആരംഭിക്കുക, തലശേരി-മൈസൂര്‍ പാത അനുവദിക്കുക, കോട്ടയം പാത ഇരട്ടിപ്പിക്കലും ശബരിപാതയും യാഥാര്‍ഥ്യമാക്കുക, തിരുവനന്തപുരം-കൊച്ചി സര്‍വീസുകള്‍ക്കു വേഗത വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും കണ്ണന്താനം മുന്നോട്ടുവച്ചു. പ്രതിദിനം മൂവായിരത്തിലധികം ടൂറിസ്റ്റ് ബസുകളാണു കേരളത്തില്‍നിന്നു ബെംഗളൂരൂവിലേക്കു പോകുന്നത്. ബെംഗളൂരൂവിലേക്കു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ നിരവധി യാത്രക്കാര്‍ക്ക് അതു പ്രയോജനപ്പെടുമെന്നും കണ്ണന്താനം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ... Read more
ബെംഗളൂരു കാണാം കീശകാലിയാകാതെ
ബെംഗളുരു ആഘോഷങ്ങളുടെ നഗരമാണ്. അടിച്ചുപൊളിച്ചും കാഴ്ചകള്‍ കണ്ടും ഷോപ്പിങ്ങ് നടത്തിയും ഭക്ഷണം കഴിച്ചും ഒക്കെ സമയം ചിലവഴിക്കാവുന്ന മെട്രോ നഗരം. മ്യൂസിക് പാര്‍ട്ടികളോ ഷോപ്പിങ്ങോ, നാടകങ്ങളോ എന്തുമായിക്കോട്ടെ ഇവിടെ അതിനെല്ലാം പറ്റിയ ഇടങ്ങളുണ്ട്. എന്നാല്‍ ഇതെല്ലാം അല്പം പണച്ചെലവേറിയതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. ബെംഗളുരുവില്‍ കുറ്ചിഞലവില്‍ ജീവിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. 200 രൂപയേ ഉള്ളുവെങ്കില്‍ പറയാനും ഇല്ല. എന്നാല്‍ വെറും 200 രൂപയ്ക്ക് ബെംഗളുരു കറങ്ങാനിറങ്ങിയാലോ… ഒന്നും കാണില്ല എന്നതായിരിക്കും ഉത്തരം. പക്ഷേ, കണ്ണൊന്നു തുറന്നു നോക്കിയാല്‍ 200 രൂപയ്ക്കും ഇവിടെ അത്ഭുതങ്ങള്‍ നടക്കും എന്നു മനസ്സിലാക്കാം. ഇതാ 200 രൂപയ്ക്കു താഴെ മാത്രം ചിലവഴിച്ച് ബെംഗളുരുവില്‍ കാണാന്‍ പറ്റിയ സ്ഥലങ്ങളും ചെയ്യാന്‍ പറ്റിയ കാര്യങ്ങളും നടന്നറിയാന്‍ ലാല്‍ബാഗ് ബെംഗളുരുവിലെ മലയാളികളുടെ ഇഷ്ട ഹാങ്ഔട്ട് കേന്ദ്രങ്ങളിലൊന്നാണ് കാഴ്ചകള്‍ ഒത്തിരിയുള്ള ലാല്‍ബാഗ്. 240 ഏക്കര്‍ സ്ഥലത്ത് നഗരത്തിന്റെ തിരക്കിനിടയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒഴിവുസമയങ്ങള്‍ ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. ... Read more
റമസാന്‍ സ്‌പെഷലുകളുമായി കേരള ആര്‍ടിസി
റമസാന്‍ അവധിക്കു കേരള ആര്‍ടിസി ബെംഗളൂരുവില്‍നിന്നു മൂന്നു ദിവസങ്ങളിലായി 30 സ്‌പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 15 വരെ കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കണ്ണൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകളുണ്ടാവുക. റമസാനു ശേഷം മടങ്ങുന്നവര്‍ക്കായി 15 മുതല്‍ 17 വരെ നാട്ടില്‍നിന്നു ബെംഗളൂരുവിലേക്കും ഇത്രതന്നെ സ്‌പെഷലുകള്‍ ഉണ്ടായിരിക്കും. തിരക്കനുസരിച്ചു വരുംദിവസങ്ങളില്‍ കൂടുതല്‍ സ്‌പെഷലുകള്‍ അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ടിക്കറ്റുകള്‍ കെഎസ്ആര്‍ടിസി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോണ്‍: 080-26756666 (സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡ്), 9483519508 (മജസ്റ്റിക്), 080-22221755 (ശാന്തിനഗര്‍), 080-26709799 (കലാശി പാളയം), 8762689508 (പീനിയ)
മൂന്ന് അധിക സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ച് കെ എസ് ആര്‍ ടി സി
ബെംഗളൂരുവില്‍ നിന്ന് മലബാര്‍ ഭാഗത്തേക്കുള്ള കേരള ആര്‍ ടി സി ബസുകള്‍ക്ക് മൂന്ന് സ്റ്റോപുകള്‍ കൂടി അനുവദിച്ചു. രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജ്, മൈസൂരു റോഡിലെ ക്രൈസ്റ്റ് കോളേജ്, ഐക്കണ്‍ കോളേജ് എന്നിവയ്ക്ക് മുന്നിലാണ് പുതിയ സ്റ്റോപുകള്‍. ബെംഗളൂരുവില്‍ നിന്ന് മൈസൂരു റോഡ് വഴി പോകുന്ന എല്ലാ സ്‌കാനിയ, സൂപ്പര്‍ഫാസ്റ്റ്, ഡീലക്‌സ്, എക്‌സ്പ്രസ് ബസുകളും ഇവിടെ നിര്‍ത്തുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. ഈ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന മാനിച്ചാണ് സ്റ്റോപ്പ് അനുവദിച്ചത്. ഈ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു കേരള ആര്‍ടിസി ബസ് പിടിക്കാന്‍ ഇതുവരെ സാറ്റ്ലൈറ്റ് ബസ് സ്റ്റാന്‍ഡിലോ, കെങ്കേരിയിലോ എത്തേണ്ടിയിരുന്നു. രാവിലെ ഏഴുമുതല്‍ രാത്രി 11.55 വരെയായി നാല്‍പതിലേറെ കെഎസ്ആര്‍ടിസി ബസുകളാണ് മൈസൂരു വഴി നാട്ടിലേക്കുള്ളത്.
ബെംഗ്ലൂരുവിലെ വിസ്മയങ്ങള്‍
പൂന്തോട്ട നഗരിയായ ബെംഗ്ലൂരുവിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് മെട്രോയും, ഫാഷന്‍ സ്ട്രീറ്റ്, കോള്‍ സെറ്ററുകളുമൊക്കയാണ്. വിനോദങ്ങളുടെ നഗരമാണ് ബെംഗ്ലൂരു. ലഹരി നുണയാന്‍ ബാറുകള്‍, ഭക്ഷണപ്രിയര്‍ക്കായി റെസ്റ്റോറന്റുകള്‍, സുഹൃത്തുകള്‍ക്ക് വൈകുന്നേരങ്ങള്‍ പങ്കിടാന്‍ കോഫി ജോയിന്റസ് എന്നീ സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് നഗരം. ബെംഗളൂരുവിന്റെ ഭൂപ്രകൃതിയും ഇതിന് ഒരു കാരണമാണ്. ഡെക്കാന്‍ പീഠഭൂമിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 900 മീറ്റര്‍ ഉയരത്തിലാണ് ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള നഗരമായ ബെംഗളൂരു. സൗമ്യമായ കാലാവസ്ഥയും തെളിഞ്ഞ ആകാശത്തോട് കൂടിയ ദിവസങ്ങളുമാണ് ഇവിടുത്തേത്. ജൂണ്‍-സെപ്റ്റംബര്‍ മഴക്കാലത്ത് രാവിലെയും ഉച്ചസമയത്തും പ്രസന്നമായ അന്തരീക്ഷമായിരിക്കും. ‘ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി’ യായ ബെംഗളൂരുവില്‍ ഒരുപാട് പച്ചപ്പ് നിറഞ്ഞ ഇടങ്ങളുണ്ട്. ടോയിറ്റ് യുവാക്കളുടെ ഹബ്ബായ നഗരത്തില്‍ ബിയര്‍ നിര്‍മ്മാണ കമ്പനി ആവശ്യമാണ്. അവരെ ലക്ഷ്യം വെയ്ക്കുന്ന ഒന്നാണ് ബെംഗ്ലൂരുവിലെ ടൊയിറ്റ്. ഇന്ദിര നഗറിലെ ബിയര്‍ നിര്‍മ്മാണ സ്ഥലമാണിത്. വലിയ ബിയര്‍ ടാങ്കുകളുടെ മുന്‍പില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യത്തിനായി സ്റ്റൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബാസ്മതി ബ്ലോന്‍ഡും, ടിന്‍ടിന്‍ ... Read more
റെയില്‍വേയില്‍ ഓണം റിസര്‍വേഷന്‍ ആരംഭിച്ചു
ഓഗസ്റ്റ് 25നു തിരുവോണത്തിനു നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ട്രെയിനില്‍ ഇപ്പോഴേ ടിക്കറ്റ് ഉറപ്പാക്കാം. ഓണാവധിക്കും ഓണത്തിരക്ക് തുടങ്ങുന്ന ഓഗസ്റ്റ് 22നും നാട്ടിലേക്ക് പുറപ്പെടുന്ന ട്രെയിനുകളിലെ റിസര്‍വേഷന്‍ ഇന്നാരംഭിക്കും. എന്നാല്‍ 22നു വലിയപെരുന്നാള്‍ അവധി ആയതിനാല്‍ 21നും നാട്ടിലേക്കു വലിയ തിരക്കുണ്ടാകും. തിരുവോണം നാലു മാസം അകലെയെങ്കിലും ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടാല്‍ ഓണക്കാലത്ത് സ്വകാര്യ ബസുകളുടെ കൊള്ള നിരക്കില്‍ നിന്നു രക്ഷപ്പെടാം. ബെംഗളൂരു തിരുവനന്തപുരം യാത്രയ്ക്കു സ്ലീപ്പറില്‍ 420 രൂപയും തേഡ് എസിയില്‍ 1145 രൂപയും സെക്കന്‍ഡ് എസിയില്‍ 1650 രൂപയുമാണ് ട്രെയിനിലെ ശരാശരി ടിക്കറ്റ് ചാര്‍ജ്. കുടുംബത്തോടെ നാട്ടിലേക്കു പുറപ്പെടുന്നവര്‍ക്കു വളരെ കുറഞ്ഞ ചെലവില്‍ പെരുന്നാളിനും ഓണത്തിനും നാട്ടിലെത്താം.
ബെംഗ്ലൂരു വാഹനത്തിരക്കേറിയ കിഴക്കന്‍ ഏഷ്യയിലെ രണ്ടാമത്തെ നഗരം
തെക്ക്കിഴക്കന്‍ ഏഷ്യയിലെ വാഹനത്തിരക്കേറിയ നഗരങ്ങളുടെ പട്ടിക പുറത്ത് വന്നു. സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും വാഹനത്തിരക്കേറിയ രണ്ടാമത്തെ നഗരം ബെംഗ്ലൂരുവാണ്. ഒന്നാം സ്ഥാനത്ത് കൊല്‍ക്കത്തയാണ് നില്‍ക്കുന്നത്. ബെംഗളൂരുവിനു വര്‍ഷം തോറുമുള്ള നഷ്ടം 38,000 കോടി രൂപയാണെന്നും ബോസ്റ്റന്‍ കണ്‍സല്‍റ്റിങ് ഗ്രൂപ്പ് സര്‍വേയില്‍ പറയുന്നു. മറ്റു നഗരങ്ങളെ അപേക്ഷിച്ച് തിരക്കേറിയ നേരത്ത് 149 ശതമാനം അധിക സമയമാണ് ബെംഗളൂരുവില്‍ ഗതാഗതക്കുരുക്ക് കാരണം കൂടുതലായി വേണ്ടിവരുന്നത്.
ടിപ്പു മുനമ്പില്‍ സംരക്ഷണവേലി നിര്‍മിക്കുന്നു
വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹില്‍സിലെ ടിപ്പു മുനമ്പില്‍ സംരക്ഷണ വേലി നിര്‍മിക്കുന്നു. മലമുകളിലെ ഏറ്റവും ഉയരംകൂടിയ മേഖലയായ ടിപ്പു മുനമ്പില്‍നിന്ന് താഴേക്കു വീണുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണു നടപടി. പത്തടി ഉയരത്തിലാണ് ഇരുമ്പ് നെറ്റ് കൊണ്ടുള്ള വേലി ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് നിര്‍മിക്കുന്നത്. 25 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് സ്‌പെഷല്‍ ഓഫിസര്‍ എന്‍.രമേശ് പറഞ്ഞു. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇവിടെ രണ്ടു ജീവനക്കാരെ നിയമിച്ചെങ്കിലും പലരും മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കാനും മറ്റും സംരക്ഷണഭിത്തിയില്‍ കയറുന്ന സാഹചര്യമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെനിന്ന് താഴേക്കുവീണ യുവാവിന്റെ മൃതദേഹം രണ്ടു ദിവസത്തിനു ശേഷമാണു കണ്ടെടുത്തത്.
പിന്നാലെ ഓടേണ്ട വിവരങ്ങള്‍ ഓണ്‍ലൈനായി അറിയിച്ച് ബി എം ടി സി
ബെംഗളൂരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിലെ യാത്രക്കാരുടെ പരാതി സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ ഇനി വെബ്‌സൈറ്റിലൂടെ അറിയാം.പരാതിയുടെ നമ്പര്‍ നല്‍കിയാല്‍ ഇതു സംബന്ധിച്ചു സ്വീകരിച്ച നടപടികള്‍ മനസ്സിലാക്കാം. നിലവില്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി പരാതി നല്‍കിയാല്‍ തുടര്‍വിവരങ്ങള്‍ അതതു ഡിവിഷനല്‍ ഓഫിസിലെത്തിയാല്‍ മാത്രമേ അറിയാന്‍ സാധിച്ചിരുന്നുള്ളൂ. ഒരു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നടപ്പിലാകും. ബിഎംടിസി വെബ്‌സൈറ്റിലൂടെ പരാതികളുടെ തല്‍സ്ഥിതി അറിയാന്‍ സാധിക്കുന്നതിലൂടെ കൂടുതല്‍ സുതാര്യത കൈവരുമെന്നാണു ബിഎംടിസി അധികൃതരുടെ പ്രതീക്ഷ. ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചാണു കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്. ചില്ലറ നല്‍കാത്തതിന്റെ പേരിലുള്ള ശകാരം, ബാക്കി തുക നല്‍കാനുള്ള മടി, ബസുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് പരാതികളിലേറെയും. നിലവില്‍ ടോള്‍ ഫ്രീ നമ്പറിന് പുറമെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്, ഫെയ്‌സ്ബുക്, ട്വിറ്റര്‍ പേജുകളിലൂടെയും പരാതി നല്‍കാനുള്ള സൗകര്യം ഉണ്ട്. പ്രതിദിനം 50 ലക്ഷം പേര്‍ ബിഎംടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും സാമ്പത്തിക നഷ്ടം ഓരോവര്‍ഷവും കൂടുന്നതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞ സാമ്പത്തിക ... Read more
ബെംഗ്ലൂരുവില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി കൂടുതല്‍ ചാര്‍ജിങ് പോയിന്റുകൾ
ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനായി ബെസ്‌കോം കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കുന്നു. നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളായ വിധാന്‍സൗധ, വികാസ് സൗധ, ബെസ്‌കോം ഡിവിഷനല്‍ ഓഫിസുകളായ ഹെബ്ബാള്‍, ജയനഗര്‍, എച്ച്എസ്ആര്‍ ലേ ഔട്ട്, ഓള്‍ഡ് എയര്‍പോര്‍ട്ട് , ലിംഗരാജപുരം, മഹാദേവപുരം, ബിടിഎം ലേഔട്ട്, ദാസറഹള്ളി എന്നിവടങ്ങണിവ. നിലവില്‍ കെആര്‍ സര്‍ക്കിളിലെ ബെസ്‌കോം ആസ്ഥാന മന്ദിരത്തിലാണ് ഒരു മാസം മുന്‍പ് ചാര്‍ജിങ് പോയിന്റ് സ്ഥാപിച്ചത്. ഇരുപതില്‍ താഴെ ഇലക്ട്രിക് കാറുകളാണ് ഇവിടെ ചാര്‍ജ് ചെയ്യാനായി എത്തുന്നത്. നഗരത്തില്‍ 6,275 ഇലക്ട്രിക് വാഹനങ്ങളാണ് ആകെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന ഉപയോഗം വര്‍ധിപ്പിക്കാന്‍ ബസ് ടെര്‍മിനലുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ കേന്ദ്രീകരിച്ചും കൂടുതല്‍ ചാര്‍ജിങ് പോയിന്റുകള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്ഥാപിക്കും. ചാര്‍ജ് ചെയ്യുന്നതിനുള്ള വൈദ്യുതി നിരക്ക് സംബന്ധിച്ച് അന്തിമ രൂപമായെങ്കിലും പ്രഖ്യാപനം നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ.
വിഷു സ്‌പെഷ്യല്‍ സര്‍വീസ് നടത്തും
കാവേരി വിഷയത്തില്‍ നാളെ പ്രഖ്യാപിച്ചിരുന്ന കര്‍ണാടക ബന്ദ് മാറ്റിയതോടെ ബെംഗളൂരുവില്‍ നിന്നുള്ള വിഷു സ്‌പെഷല്‍ സര്‍വീസുകളിലെ അനിശ്ചിതത്വം നീങ്ങി. ഇരുപതോളം സ്‌പെഷല്‍ ബസുകളാണ് കേരള ആര്‍ടിസി പ്രഖ്യാപിച്ചരുന്നത്. നാളെ പകല്‍ സര്‍വീസുകള്‍ മുടങ്ങിയാല്‍ അധിക സര്‍വീസുകള്‍ക്കുള്ള ബസുകള്‍ നാട്ടില്‍നിന്നെത്താന്‍ ബുദ്ധിമുട്ട് നേരിടുമായിരുന്നു. കര്‍ണാടക ആര്‍ടിസിക്കും സ്‌പെഷല്‍ ഉള്‍പ്പെടെ നാളെ കേരളത്തിലേക്ക് എഴുപതോളം സര്‍വീസുകളുണ്ട്. ബന്ദ് മാറ്റിയതിനാല്‍ ഈ സര്‍വീസുകളും മുടങ്ങില്ല. കഴിഞ്ഞയാഴ്ച ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെ നാളെ ബെംഗളൂരുവില്‍നിന്നു പുറപ്പെടുന്ന ബസുകളിലെ ടിക്കറ്റ് വില്‍പന മന്ദഗതിയില്‍ ആയിരുന്നു. ഒട്ടേറെപ്പേര്‍ നാളെകൂടി അവധി കണക്കാക്കി യാത്ര ഒരുദിവസം മുന്‍പേ നിശ്ചയിച്ചു. ഇതോടെ ഇന്നത്തെ സര്‍വീസുകളില്‍ തിരക്കേറുകയും ചെയ്തു. പതിവു സര്‍വീസുകളിലെ ടിക്കറ്റുകളിലേറെയും തീര്‍ന്നതിനാല്‍ കേരള ആര്‍ടിസി ഇന്നു കണ്ണൂരിലേക്കു ഒരുസ്‌പെഷലും അനുവദിച്ചിട്ടുണ്ട്. ദീര്‍ഘദൂര സ്വകാര്യ ബസുകളും ഇന്നു താരതമ്യേന കുറഞ്ഞ നിരക്കിലാണ് സര്‍വീസ് നടത്തുന്നത്. എറണാകുളം (650-1400 രൂപ), കോട്ടയം (760-1400), തിരുവനന്തപുരം (850-1450), കോഴിക്കോട് (630-1000), കണ്ണൂര്‍ (665-1350 രൂപ) എന്നിങ്ങനെയാണ് ... Read more
യാത്രക്കാരെ വഴി തെറ്റിച്ച് എല്‍ ഇഡി ബോര്‍ഡുകള്‍
ബിഎംടിസി ബസുകളിലെ എല്‍ഇഡി റൂട്ട് ബോര്‍ഡുകളില്‍ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നതു യാത്രക്കാര്‍ക്കു ദുരിതമാകുന്നു. ബസ് പോകേണ്ട സ്ഥലത്തിനു പകരം പുറപ്പെട്ട സ്ഥലത്തിന്റെ വിവരം നല്‍കുന്നതാണ് ആശയകുഴപ്പത്തിന് കാരണമാകുന്നത്. പുതുതായി നിരത്തിലിറക്കിയ ബസുകളിലെല്ലാം യാത്രക്കാര്‍ക്ക് സ്ഥലമറിയാന്‍ എല്‍ഇഡി ഡിസ്‌പ്ലെ ബോര്‍ഡുകളാണു സ്ഥാപിച്ചിരിക്കുന്നത്. ബസിന്റെ റൂട്ട് നമ്പറും പോകുന്ന സ്ഥലവുമാണ് റൂട്ട് ബോര്‍ഡില്‍ ഇംഗ്ലിഷിലും കന്നഡയിലുമായി പ്രദര്‍ശിപ്പിക്കുന്നത്. എന്നാല്‍ പുറപ്പെട്ട സ്ഥലത്തിന്റെ പേരും മറ്റും ബോര്‍ഡില്‍ തെളിയുമ്പോള്‍ ബസ് ഏത് റൂട്ടിലേക്കാണ് പോകുന്നത് എന്ന കാര്യത്തില്‍ യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം പതിവായിരിക്കുകയാണ്. പോകേണ്ട റൂട്ടിലെ വിവരങ്ങള്‍ അറിയാന്‍ കണ്ടക്ടറോടും ഡ്രൈവറോടും ചോദിക്കേണ്ട അവസ്ഥയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരാണ് ഏറെ വലയുന്നത്. ഓരോ ട്രിപ്പ് അവസാനിക്കുമ്പോഴും റൂട്ട് ബോര്‍ഡ് മാറ്റണമെന്നാണു ചട്ടമെങ്കിലും പലപ്പോഴും ജീവനക്കാര്‍ ഇതു ശ്രദ്ധിക്കാത്തതാണു പ്രശ്‌നം സൃഷ്ടിക്കുന്നത്. ബസിനുള്ളില്‍ യാത്രക്കാര്‍ക്കു സ്റ്റോപ്പ് അറിയാന്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡിന്റെ അവസ്ഥയും സമാനമാണ്. ഓടിത്തളര്‍ന്ന ബസുകള്‍ക്കു പകരം പുറത്തിറക്കിയ 3000 പുതിയ ബസുകളില്‍ എല്‍ഇഡി ഡിസ്‌പ്ലെ ബോര്‍ഡുകളാണു ... Read more
സൈക്കിള്‍ ട്രാക്ക് നിര്‍മ്മാണം അവസാനഘട്ടത്തില്‍
എച്ച് എസ് ആര്‍ ലേ ഔട്ടിലെ സൈക്കിള്‍ ട്രാക്കിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. 15 കിലോമീറ്റര്‍ വരുന്ന ട്രാക്ക് മേയ് ആദ്യത്തോടെ തുറന്ന് കൊടുക്കും. ബി ബി എം പിയും ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ട്രാക്കിന് 18 കോടി രൂപ ഇതിനോടകം ചിലവഴിച്ചു. സൈക്കിളുകള്‍ക്ക് വേണ്ടി നിര്‍മിച്ച ട്രാക്കില്‍ മറ്റു വാഹനങ്ങള്‍ കയറാതിരിക്കാന്‍ ബാരിക്കേഡുകളും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ബെംഗ്ലൂരു നഗരത്തില്‍ ആദ്യമായിട്ടാണ് ഒരു ലേഔട്ട് കേന്ദ്രീകരിച്ച് സൈക്കിള്‍ യാത്രക്കാര്‍ക്കായി പ്രത്യേക പാത നിര്‍മിക്കുന്നത്. വെബ് ടാക്‌സി മാതൃകയില്‍ വിവിധ കമ്പനികള്‍ക്ക് സൈക്കിള്‍ ഷെയറിങ്ങ് പദ്ധതിയുമായി നഗരത്തില്‍ സജീവമായ സാഹ്യചരത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് സൈക്കിള്‍ ട്രാക്ക് സ്ഥാപിക്കാന്‍ ബി ബി എം പി ആലോചിക്കുന്നുണ്ട്. എന്നാല്‍ തിരക്കേറിയ നഗരത്തില്‍ സ്ഥല ലഭ്യതയാണ് സൈക്കിള്‍ ട്രാക്ക് പദ്ധതിക്ക് തടസ്സം.