Tag: Baharin
കേരള ടൂറിസത്തെ അഭിനന്ദിച്ച് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി
ടൂറിസം രംഗത്ത് കേരളം മികച്ച നേട്ടം കൈവരിച്ചെന്ന് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ. കേരളത്തിന്റെ ടൂറിസം ഭാവി പ്രകൃതിദത്ത ടൂറിസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു ദിവസത്തെ കേരള സന്ദര്‍ശത്തിനെത്തിയ അദ്ദേഹം അൽ അമാൻ-വികെഎൽ ഗ്രൂപ് ചെയർമാൻ ഡോക്ടർ വർഗീസ് കുര്യൻ ചിറ്റാറിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. മനോഹരമാണ് കേരളം. നല്ല ജനങ്ങൾ, നല്ല പെരുമാറ്റം, നല്ല ശുദ്ധവായുവും ജലവും പ്രകൃതി ഒരുക്കിയ കാഴ്ചകളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. മാത്രവുമല്ല പണ്ടു മുതലേ ബഹ്റൈനും കേരളവും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അഭിപ്രായപ്പെട്ടു. മൂഴിയാർ, കക്കി തുടങ്ങിയ കിഴക്കൻ വനമേഖലകളും സന്ദർശിച്ചു. ബഹ്റൈൻകാരുടെ ടൂറിസം പറുദീസയായി കേരളത്തെ മറ്റുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ ഉപദേഷ്ടാവ് അലി നെയ്മി, ഓഫിസ് ഡയറക്ടർ സൗദ് ഹവ്വ എന്നിവരും ഉപപ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജു എബ്രഹാം എംഎൽഎ, വികെഎൽ ഗ്രൂപ് ചെയർമാൻ ... Read more
വ്യോമപാതയില്‍ മാറ്റമില്ലെന്ന് യു. എ. ഇ
സിവിലിയന്‍ യാത്രാവിമാനങ്ങളുടെ വ്യോമപാതയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി യു. എ. ഇ. ഫെഡറല്‍ വ്യോമയാന അതോറിറ്റി ചെയര്മാന് സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം രണ്ട് യു എ. ഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയില്‍ ഖത്തര്‍ യുദ്ധവിമാനങ്ങള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിശദീകരണം. സമാനമായ രണ്ടു സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്കും അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്കും പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈന്‍ വ്യോമയാന പരിധിയിലാണ് ഖത്തറിന്റെ യുദ്ധവിമാനം അപകടമാം വിധം യു. എ. ഇ യാത്രാവിമാനങ്ങള്‍ക്ക് സമീപത്തേക്ക് വന്നത്. വിമാന പൈലറ്റിന്റെ അവസോരിചിതമായ ഇടപെടലില്‍ ദിശ മാറ്റിയതിനാലാണ് കൂട്ടിയിടി ഒഴിവായത്. യാത്രാവിമാനങ്ങളുടെയും വ്യോമഗതാഗതത്തിന്റെയും സുരക്ഷ തകര്‍ക്കുകയാണ് ഇത്തരം നടപടികളിലൂടെ ഖത്തര്‍ ചെയ്യുന്നതെന്ന് സംഭവത്തെ അപലപിച്ച് യു.എ.ഇ. പ്രസ്താവിച്ചിരുന്നു. വ്യോമയാന രംഗത്തെ അന്താരാഷ്ട്ര നിയമം പാലിക്കപ്പെടുന്നുണ്ടെന് ഉറപ്പു വരുത്താനുള്ള യു.എ.ഇ.യുടെ അവകാശത്തെക്കുറിച്ചും വ്യോമയാന അതോറിറ്റി പ്രസ്താവനയില്‍ ഊന്നിപ്പറയുന്നുണ്ട്. തിങ്കളാഴ്ചയുണ്ടായ സംഭവം അന്താരാഷ്ട്ര വ്യോമയാന അതോറിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും സുല്‍ത്താന്‍ ... Read more
ഗള്‍ഫ് എയര്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു
ഗള്‍ഫ് എയര്‍ കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ദിവസവും രണ്ട് സര്‍വീസ് കോഴിക്കോട്ടേക്കും ഒരു സര്‍വീസ് തിരിച്ചുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബഹറൈന്‍ വഴിയാണ് എല്ലാ സര്‍വീസുകളും. കുവൈത്തില്‍ നിന്ന് വൈകിട്ട് മൂന്നിന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് എത്തുന്നതാണ് ആദ്യ സര്‍വീസ്. രണ്ടാമത്തെ സര്‍വീസ് കുവൈത്തില്‍ നിന്ന് വൈകിട്ട് 6.20ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് എത്തും. കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്കുള്ള വിമാനം ദിവസവും പുലര്‍ച്ചെ 4.50ന് പുറപ്പെട്ട് രാവിലെ 10.40ന്എത്തും.