Tag: backwater tourism
ശിക്കാര വള്ളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവ്
ആലപ്പുഴ ജില്ലയില്‍ ശിക്കാര വള്ളങ്ങള്‍ക്ക് മണ്‍സൂണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഉഫാധികളോടെ ഇളവ് നല്കാന് തീരുമാനിച്ചു. ശിക്കാര വള്ളങ്ങളുടെ നിരോധനം മൂലം തൊഴിലാളികള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രശന്ങ്ങള്‍ മുന്നില്‍ കണ്ടാണ് കാലാവസ്ഥാനുസൃതമായി സര്‍വീസ് നടത്തുന്നതിന് തീരുമാനമായത്. ശിക്കാര വള്ളങ്ങള്‍ വേമ്പനാട്ട് കായലില്‍ പ്രവേശിക്കാതെ, പുന്നമട ഫിനിഷിങ് പോയിന്റില്‍ നിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്. എല്ലാ ശിക്കാര വള്ളങ്ങളും രാവിലെ 10 മുതല്‍ പകല്‍ മൂന്നു വരെ മാത്രം സര്‍വീസ് നടത്തണം. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കണം. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ശിക്കാര വള്ളങ്ങള്‍ സര്‍വീസ് നടത്താവൂ. എല്ലാ സഞ്ചാരികള്‍ക്കും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കണം. ശിക്കാര വള്ളങ്ങളില്‍ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. യാത്രാവിവരം ഡിറ്റിപിസിയെ മുന്‍കൂറായി അറിയിക്കണം. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമന്നും ദുരന്തനിവാരണ അതോറിട്ടി ചെയര്മാന് കൂടിയായ കലക്ടര്‍ അറിയിച്ചു.
ശാസ്താംകോട്ട വിളിക്കുന്നു..സഞ്ചാരികളേ ഇതിലേ..ഇതിലേ ..
സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം സഞ്ചാരികളെ മാടിവിളിക്കുന്നു. ശുദ്ധജല തടാക കരയില്‍ ടൂറിസത്തിനു ഏറെ സാധ്യത. വേനല്‍ അവധി തുടങ്ങിയപ്പോഴേക്കും തടാകത്തിന്റെ സൌന്ദര്യവും സംശുദ്ധിയും മനസ്സിലാക്കാന്‍ ഏറെ സഞ്ചാരികള്‍ എത്തുന്നു . മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്ഥമായി തെളിനീര് ജലമാണ് ശാസ്താംകോട്ടയിലേത്. ഇവിടെ കുളിക്കുവാനും തടാക കരയിലുള്ള കുന്നുകളുടെയും കുറ്റി ചെടികളുടെയും സൌന്ദര്യം വള്ളത്തിലിരുന്ന് ആസ്വദിക്കാനുമാണ് ഏറെ പേരും എത്തുന്നത് . എന്നാല്‍ സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ തുലോം കുറവാണ്. സൌകര്യപ്രദമായ ഇരിപ്പിടങ്ങളോ,ശുചിമുറികളോ , കുട്ടികള്‍ക്കായുള്ള പാര്‍ക്കുകളോ ഇല്ലാത്തത് ശാസ്താംകോട്ട തടാകത്തിലെ ടൂറിസത്തിനു മങ്ങലേല്‍പ്പിക്കുന്നു . ഇന്ന് പല പ്രദേശങ്ങളിലും കൃത്രിമ പാര്‍ക്കുകളും വെള്ളചാട്ടങ്ങളും ഉണ്ടാക്കി വിദേശ നാടന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമ്പോള്‍ അത്തരം ഒരു സാധ്യത ഇവിടെയും ചെയ്യാം . ഇതിലൂടെ ലഭിക്കുന്ന വരുമാനം തടാകത്തിന്റെ സംരക്ഷണത്തിനായും ചെലവഴിക്കാം . 23 വര്‍ഷം മുന്‍പ് തന്നെ തടാകത്തിന്റെ സൌന്ദര്യം വിദേശികള്‍ കണ്ടറിഞ്ഞതാണ് . ജര്‍മന്‍ സ്വദേശി ... Read more
RT Mission to work on lake pollution by houseboats: Kadakampally
Vembanad lake in Alappuzha, famed for its ornately carved traditional houseboats, is the centerpiece of Kerala’s tourist trade. Pollution is turning the largest wetland ecosystem in south India, Vembanad lake in Alappuzha into a weed-clogged swamp, hampering the recovery of tourism in the region. Cleaning up the lake is vital to tourism and referring to this the Kerala state Tourism Minister Kadakampally Surendran said the Responsible Tourism Mission will lead the cleaning up activities of the lake. “The RT Mission will initiate various measures, including a ban on plastic in houseboats, their classifications and various other cleaning activities to rectify the situation,” ... Read more