Tag: Aviation

വിമാനത്തില്‍ മൊബൈലും നെറ്റും ഉപയോഗിക്കാം; നിര്‍ദേശം ട്രായിയുടേത്

എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തില്‍ കയറിയാലുടന്‍ ‘ദയവു ചെയ്ത് നിങ്ങളുടെ മൊബൈല്‍ഫോണ്‍ സ്വിച്ഓഫ്‌ ചെയ്തു വെക്കേണ്ടതാണ്’ എന്ന നിര്‍ദേശം കേള്‍ക്കാം. ഇത് കേള്‍ക്കുമ്പോഴേ മൊബൈല്‍ ഫോണ്‍ ജീവന്‍റെ പാതിയായി കൊണ്ടു നടക്കുന്നവര്‍ക്ക് ഒരു സങ്കടം തോന്നും. എന്നാലിതാ ഒരു സന്തോഷ വാര്‍ത്ത‍. വിമാനയാത്രക്കിടെ മൊബൈല്‍ഫോണും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. ഉപഗ്രഹ-ഭൗമ നെറ്റ്‌വര്‍ക്ക് വഴി സേവനങ്ങള്‍ ലഭ്യമാക്കാനാണ് ശുപാര്‍ശ. വോയിസ്, ഡേറ്റ, വീഡിയോ സേവനങ്ങള്‍ ആഭ്യന്തര-രാജ്യാന്തര യാത്രക്കിടെ മൊബൈലില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റില്‍ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. തുടര്‍ന്നാണ് ഇന്‍-ഫ്ലൈറ്റ് കണക്ടിവിറ്റി ശുപാര്‍ശകള്‍ ട്രായ് പുറത്തുവിട്ടത്. വിമാന യാത്രക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാതെവേണം ശുപാര്‍ശ നടപ്പാക്കേണ്ടതെന്ന നിര്‍ദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തില്‍ 3000 മീറ്ററിനു മുകളില്‍ പറക്കുന്ന വിമാനങ്ങളിലാണ് സേവനം ലഭ്യമാകുക. വൈ-ഫൈ വഴിയാവും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുക. ഇതു സംബന്ധിച്ച അറിയിപ് വിമാനത്തില്‍ ... Read more

വിമാനം മുമ്പേ പറന്നു; യാത്രക്കാര്‍ വട്ടം ചുറ്റി

ടിഎന്‍എല്‍ ബ്യൂറോ മുംബൈ : ബാഗേജ് ചെക്ക്‌ ഇന്‍ ചെയ്ത 14 യാത്രക്കാരെ വിമാനത്താവളത്തില്‍ നിര്‍ത്തി വിമാനം പറന്നുയര്‍ന്നു. പറന്നു പോയ വിമാനത്തെ നോക്കി യാത്രക്കാര്‍ അന്തം വിട്ടു. ഗോവ വിമാനത്താവളത്തിലാണ് സംഭവം. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് യാത്രക്കാരെ ഉപേക്ഷിച്ചത്. Picture Courtesy: IndiGo യാത്രക്കാര്‍ക്കായി പലവട്ടം അനൌണ്‍സ് ചെയ്തെന്നും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലന്നുമാണ് ഇന്‍ഡിഗോയുടെ വാദം . ഗേറ്റ് അടച്ച ശേഷമാണ് ഈ യാത്രക്കാര്‍ എത്തിയതെന്നും ഇന്‍ഡിഗോ പറയുന്നു. ഇന്‍ഡിഗോയുടെ 6E 259 വിമാനം രാവിലെ 10.50നാണ് പുറപ്പെടേണ്ടിയിരുന്നത് വഴിയിലായ യാത്രക്കാര്‍ പറയുന്നത് വിമാനം നിശ്ചിത സമയത്തിനും 25 മിനിറ്റ് മുമ്പേ പറന്നുയര്‍ന്നെന്നാണ്. ഇതിനെ ശരി വെയ്ക്കും വിധമാണ് വിമാനത്തിന്‍റെ ലാന്‍ഡിംഗ് സമയം. ഉച്ചക്ക് 12.05ന് ഇറങ്ങേണ്ട വിമാനം 11.40നേ ഇറങ്ങി. സംഭവത്തില്‍ ഇന്‍ഡിഗോയുടെ വിശദീകരണം ഇങ്ങനെ; ബോര്‍ഡിംഗ് ഗേറ്റ് അടച്ചത് 10.25നാണ്. അവര്‍ എത്തിയതാകട്ടെ 10.33നും. കയ്യില്‍ പിടിക്കാവുന്ന ഉച്ചഭാഷിണി വഴി ഇന്‍ഡിഗോയുടെ മൂന്നു ... Read more