Tag: Attukad waterfalls
മൂന്നാറിന്റെ വിസ്മയം ആറ്റുകാട് വെള്ളച്ചാട്ടം
കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ പള്ളിവാസലില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെയാണ് ആറ്റുകാട് വെള്ളച്ചാട്ടം. മൂന്നാര്‍ മേഖലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. 500 അടിയിലേറെ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ ആറ്റുകാട് വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ ഏറെ ശ്രദ്ധിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമാണ് ഇവിടെ. പള്ളിവാസല്‍ മുതല്‍ വെള്ളച്ചാട്ടം വരെയുള്ള റോഡ് സുഗമമല്ല. വാഹനങ്ങള്‍ ഏറെ കഷ്ടപെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. വെള്ളച്ചാട്ടത്തിന് കുറുകെയുള്ള പാലത്തില്‍ നിന്നു വേണം സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍. വെള്ളച്ചാട്ടം കാണാന്‍ ദിനം പ്രതി തിരക്ക് വര്‍ധിച്ചു വരുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടി എടുത്തിരിക്കുകയാണ് അധികൃതര്‍.