Tag: arun jaitley
ടൂറിസം മേഖലയിലെ വിവിധ പദ്ധതികളും പണവും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ടൂറിസം മേഖലയിലെ പദ്ധതികള്‍ക്ക് നീക്കിവെച്ച പണത്തിന്‍റെ വിശദാംശങ്ങള്‍ പത്തു സ്ഥലങ്ങളെ ഇന്ത്യന്‍ ടൂറിസത്തിന്‍റെ മുഖമാക്കാനും രണ്ട് ടൂറിസം മേഖലകള്‍ വികസിപ്പിക്കാനും അടക്കം സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് 1100കോടി രൂപ പത്തു തീര്‍ഥാടന കേന്ദ്രങ്ങളേയും മൂന്നു പൈതൃക കേന്ദ്രങ്ങളെയും വികസിപ്പിക്കുന്നത് അടക്കം പ്രസാദ പദ്ധതിക്ക് 150 കോടി അഞ്ച് സംരക്ഷിത സ്മാരകങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തുടരാനും , 4 തുറമുഖങ്ങളിലും 25 റയില്‍വേ സ്റ്റേഷനുകളിലും കൊങ്കണ്‍ പാതയിലെ മൂന്നു സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തീകരിക്കാനും 70 കോടി മന്ത്രാലയത്തിന്‍റെ പരസ്യങ്ങള്‍ നല്‍കാന്‍ 135 കോടി വിദേശ രാജ്യങ്ങളില്‍ ട്രേഡ് ഫെയര്‍,റോഡ് ഷോ തുടങ്ങിയവ നടത്താനും രാജ്യാന്തര ബുദ്ധമത സമ്മേളനം സംഘടിപ്പിക്കാനും 454.24 കോടി. ഹോട്ടല്‍ മാനെജ്മെന്റ് സ്ഥാപങ്ങള്‍ക്കും പുതിയവ തുടങ്ങാനും 85കോടി.
കേന്ദ്ര ബജറ്റ് : പ്രധാന നിര്‍ദേശങ്ങള്‍
കേന്ദ്ര ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍ വികസന ഇന്ത്യക്ക് ആരോഗ്യ ഇന്ത്യ 50 കോടി ഇന്ത്യക്കാരെ 5 ലക്ഷം രൂപ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരും ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നികുതിഭാരം ലഘൂകരിക്കും റയില്‍ -റോഡ് മേഖലക്ക് ചരിത്രത്തിലെ ഉയര്‍ന്ന വിഹിതം. ട്രെയിനുകളില്‍ വൈഫൈ-സിസിടിവി സൗകര്യങ്ങള്‍. 600 റയില്‍വേ സ്റ്റെഷനുകള്‍ നവീകരിക്കും ക ര്‍ഷക വരുമാനം ഇരട്ടിയാക്കും. ഭക്ഷ്യ സംസ്കരണത്തിനുള്ള വിഹിതം ഇരട്ടിയാക്കി. ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി എട്ടു കോടി സ്ത്രീകള്‍ക്ക് കൂടി സൌജന്യ പാചകവാതകം. 10000 കോടിയുടെ മത്സ്യ- കന്നുകാലി നിധി. കന്നുകാലി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ കാര്‍ഡ് 2 കോടി ശൌചാലയങ്ങള്‍ നിര്‍മിക്കും. ഗ്രാമീണ റോഡ് പദ്ധതി പ്രകാരം 321 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഏകലവ്യ സ്കൂള്‍
കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ ടൂറിസം മേഖല
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം.പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. കേരളീയനായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കാര്യമായ പ്രാമുഖ്യം കിട്ടുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു, വിദേശനാണ്യം നേടുന്ന കയറ്റുമതിക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കും ലഭ്യമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 20ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ബജറ്റിന് മുന്നോടിയായി വെച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. മാറുമോ നികുതിഘടന? ടൂറിസം മേഖലയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് നികുതി പരിഷ്കരണം. ജിഎസ്ടി നടപ്പാക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി.കേന്ദ്ര സര്‍ക്കാര്‍ പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നെങ്കിലും ആത്യന്തിക പരിഹാരം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടൂറിസത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തായ്ലാന്‍ഡ്,മലേഷ്യ, സിംഗപ്പൂര്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ ആഗോള തലത്തിലെ നികുതി കണക്കിലെടുക്കണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്)നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകളുടെ നികുതി കുറയ്ക്കുന്നത് ടൂറിസം മേഖലക്ക് കൂടുതല്‍ പ്രോത്സാഹനമാകും.നിലവില്‍ 2500-7500 നിരക്കിലുള്ള ഹോട്ടലുകള്‍ക്കും ... Read more
ബജറ്റ് നാളെ: പ്രതീക്ഷയോടെ ടൂറിസം മേഖല
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മണിക്കൂറുകള്‍ മാത്രം.പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ടൂറിസം മേഖല. കേരളീയനായ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം മേഖലക്ക് കാര്യമായ പ്രാമുഖ്യം കിട്ടുമോ എന്നതും ആകാംക്ഷയുണര്‍ത്തുന്നു, വിദേശനാണ്യം നേടുന്ന കയറ്റുമതിക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ ടൂറിസം മേഖലക്കും ലഭ്യമാക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.ടൂറിസം മേഖലയില്‍ നിന്നുള്ള വിദേശ നാണ്യ വരുമാനത്തില്‍ 20ശതമാനത്തിലേറെ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് ബജറ്റിന് മുന്നോടിയായി വെച്ച സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. മാറുമോ നികുതിഘടന ടൂറിസം മേഖലയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് നികുതി പരിഷ്കരണം. ജിഎസ്ടി നടപ്പാക്കിയതോടെ സര്‍വത്ര ആശയക്കുഴപ്പമായി.കേന്ദ്ര സര്‍ക്കാര്‍ പോംവഴികള്‍ നിര്‍ദ്ദേശിക്കുന്നെങ്കിലും ആത്യന്തിക പരിഹാരം ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ടൂറിസത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തായ്ലാന്‍ഡ്,മലേഷ്യ, സിംഗപ്പൂര്‍,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി മത്സരിക്കാന്‍ ആഗോള തലത്തിലെ നികുതി കണക്കിലെടുക്കണമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്)നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹോട്ടലുകളുടെ നികുതി കുറയ്ക്കുന്നത് ടൂറിസം മേഖലക്ക് കൂടുതല്‍ പ്രോത്സാഹനമാകും.നിലവില്‍ 2500-7500 നിരക്കിലുള്ള ഹോട്ടലുകള്‍ക്കും ... Read more
ബജറ്റില്‍ കണ്ണുനട്ട് ടൂറിസം : നികുതി നിരക്കുകള്‍ കുറയുമോ ?
ന്യൂഡല്‍ഹി : ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാര മേഖല. ജി എസ് ടി കുറയുമോ? രാജ്യത്തെ വലിയ തൊഴില്‍ദാന മേഖലകളിലൊന്നാണ് വിനോദ സഞ്ചാര രംഗം. ഹോട്ടല്‍ താരിഫ് നിരക്കിലെ 28%ജിഎസ്ടി എന്നത് കുറയ്ക്കണമെന്ന ആവശ്യം ഈ രംഗത്തുള്ളവര്‍ ഉന്നയിച്ചുവരുന്നുണ്ട് .ധനമന്ത്രിക്കും ഇതിനോട് യോജിപ്പെന്നാണ് സൂചന. ടൂറിസം രംഗത്ത് സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ടൂറിസം രംഗം വേണ്ടത്ര ശക്തിപ്പെടാത്ത ഇടങ്ങളില്‍ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. pic courtesy: hindustan times നിലവില്‍ ഹോട്ടലുകളിലെ ജിഎസ് ടി നിശ്ചയിക്കുന്നത് പരസ്യപ്പെടുത്തിയ നിരക്കിന് അനുസരിച്ചാണ് . എന്നാല്‍ റൂം നിരക്കുകളില്‍ പല സാഹചര്യത്തിലും വ്യത്യാസം വരാറുണ്ടെന്നും അതിനനുസരിച്ചേ നികുതി ഈടാക്കാവൂ എന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ലളിതമാകുമോ ലൈസന്‍സ് നിലവില്‍ ഒരു ഭക്ഷണശാല തുറക്കണമെങ്കില്‍ 23ലൈസന്‍സുകള്‍ സമ്പാദിക്കണം. ഈ പ്രക്രിയ ലളിതമാക്കണമെന്ന ആവശ്യം വിനോദ സഞ്ചാര ... Read more
ഹല്‍വ തിന്നു : ബജറ്റ് നടപടികള്‍ക്ക് തുടക്കം
ന്യൂഡല്‍ഹി : പുതിയ കേന്ദ്ര ബജറ്റ് അച്ചടി നടപടികള്‍ ആരംഭിച്ചു. ധനമന്ത്രാലയത്തിലെ ഹല്‍വാ നിര്‍മാണത്തോടെയാണ് നടപടികള്‍ തുടങ്ങിയത്. ബജറ്റ് അച്ചടി എല്ലാക്കൊല്ലവും തുടങ്ങുന്നത് ഹല്‍വയുണ്ടാക്കിയാണ് . ബജറ്റിന്‍റെ രഹസ്യാത്മകത കാത്തു സൂക്ഷിക്കാനാണ് ഹല്‍വയുണ്ടാക്കല്‍ ചടങ്ങ് മുന്‍പ് ആരംഭിച്ചത്. അത് ഇപ്പോഴും ആചാരമായി തുടരുന്നു. ബജറ്റ് അച്ചടിയുമായി ബന്ധപ്പെട്ട ജീവനക്കാരും ഉദ്യോഗസ്ഥരും ഇനി ബജറ്റ് അവതരണം വരെ ധന മന്ത്രാലയത്തിലെ രഹസ്യ സ്ഥലത്താണ് കഴിയേണ്ടത്. അതുവരെ ഇവര്‍ക്ക് ഫോണ്‍ പോലും നിഷിദ്ധമാണ്. വലിയ ഉരുളിയിലാണ് ഹല്‍വ നിര്‍മിക്കുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അടക്കം ധനമന്ത്രാലയത്തിലെ എല്ലാവരും ഒന്നിച്ചാണ് ഹല്‍വ കഴിച്ചത്.