Tag: Aqua tourism
ചാടുന്ന മീനിനെ പിടിക്കാം , വെള്ളത്തില്‍ സൈക്കിള്‍ ചവിട്ടാം.. ഞാറയ്ക്കലേക്ക് പോരൂ ..
മീന്‍ പിടിക്കാം, ബോട്ടില്‍ ചുറ്റാം, വെള്ളത്തില്‍ സൈക്കിളോടിക്കാം..നല്ലൊരു അവധി ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്തെങ്കില്‍ എറണാകുളത്തെ ഞാറയ്ക്കലേക്ക് പോരൂ. മത്സ്യഫെഡ് ഉടമസ്ഥതയിലുള്ള ഞാറയ്ക്കല്‍ ഇക്കോ ടൂറിസം ഫിഷ് ഫാം തയ്യാര്‍ പ്രത്യേകതകള്‍ 45 ഏക്കറില്‍ പരന്നു കിടക്കുകയാണ് ഞാറയ്ക്കല്‍ ഫിഷ് ഫാം. ഇതിലൂടെ ബോട്ടിംഗ് നടത്താം. ഇടയ്ക്ക് ഉയര്‍ന്നു ചാടുന്ന മീനുകളെ കാണാം. സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, തുഴച്ചില്‍ വള്ളം, കുട്ട വഞ്ചി,കയാകിംഗ് സൗകര്യം എന്നിവ ഇവിടെയുണ്ട്. അടുത്തിടെ പുറത്തിറക്കിയ ജല സൈക്കിളാണ് പുതിയ വിസ്മയം. വാട്ടര്‍ സൈക്കിളിംഗ് അര മണിക്കൂര്‍ നേരത്തേക്ക് 200 രൂപയാണ് ചാര്‍ജ്. അരമണിക്കൂര്‍ നേരത്തെ കയാക്കിംഗിന് 150 രൂപയാണ് ചാര്‍ജ്. സൈക്കിള്‍ മാതൃകയിലുളള വാട്ടര്‍ സൈക്കിളിന് 12 അടി നീളവും, ആറ് അടി വീതിയും, നാല് അടി ഉയരവുമുണ്ട്. ഹളളുകള്‍ ഫൈബറിലും ഫ്രയിം സ്റ്റീലിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബാലന്‍സ് കിട്ടാനും, മറിയാതിരിക്കാനും ഇത് സഹായിക്കും. ആളുകളുടെ സൗകര്യത്തിനനുസരിച്ച് സീറ്റ് ഉയര്‍ത്തുകയും, താഴ്ത്തുകയും ചെയ്യാം. ... Read more
200 രൂപയുണ്ടോ? എങ്കില്‍ കോട്ടയത്തേക്ക് പോരൂ…
എല്ലാവര്ക്കും യാത്ര പോകാന്‍ ഇഷ്ടമാണ്. എന്നാല്‍ യാത്ര സ്വപ്നങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്നത് പണമാണ്. എങ്കില്‍ ഇനി ആ വില്ലന്‍ യാത്രകള്‍ക്ക് തടസമാവില്ല. 200 രൂപ കൊണ്ട് അടിപൊളി ട്രിപ്പടിക്കാന്‍ പറ്റുന്ന ഒരു സ്ഥലമുണ്ട്. 200 രൂപയ്ക്ക് ട്രിപ്പോ എന്നാണോ നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നത്? എന്നാല്‍ അങ്ങനെയൊരു സ്ഥലമുണ്ട് ദൂരെയെങ്ങുമല്ല കോട്ടയം പാലാക്കരയില്‍. കായലിന്റെ സൗന്ദര്യം നുകര്‍ന്ന്, ചൂണ്ടയിട്ട്, ഊഞ്ഞാലാടി, ഭക്ഷണമൊക്കെ കഴിച്ച് ഉല്ലസിക്കാന്‍ ഒരിടം അതും 200 രൂപയ്ക്ക്. മത്സ്യഫെഡിന്റെ വൈക്കം പാലാക്കാരി അക്വാടൂറിസം ഫാമിലാണ് ചുരുങ്ങിയ ചിലവിലാണ് ഈ സൗകര്യങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. 200 രൂപയുടെ പാക്കേജില്‍ ഉച്ചയൂണുമുണ്ട് ഊണിനൊപ്പം മീന്‍കറിയും, പൊരിച്ച മീനും ലഭിക്കും. ഊണ് അല്പം കൂടി ലാവിഷാക്കണമെങ്കില് കക്കയും, ചെമ്മീനും, കരിമീനും, കിട്ടും പക്ഷേ അധിക പണം നല്‍കണം എന്ന് മാത്രം. ഊണ് കഴിഞ്ഞ് വിശ്രമിക്കാന്‍ വിശാലമായ കായല്‍ക്കര. പത്ത് രൂപ നല്കിയാല് ചൂണ്ടയിടാന്‍ അനുവാദം ലഭിക്കും. ചൂണ്ടയിട്ട് വെറുതെ അങ്ങ് പോകാനും കരുതണ്ട. ... Read more