Tag: aqua fish farm njarakkal

കൊച്ചിയില്‍ കാണാന്‍ എന്തൊക്കെ? ഈ സ്ഥലങ്ങള്‍ കാണാം

മാളുകളുടെയും വണ്ടര്‍ലായുടെയും നാടാണ് കൊച്ചി. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം. അവധിക്കാലത്ത്‌ കൊച്ചിയില്‍  മാളും വണ്ടര്‍ലായും  അല്ലാതെ മറ്റെന്തൊക്കെയുണ്ട്‌ കാണാന്‍. കൊച്ചിയിലെ കാഴ്ച്ചകളിലേക്കാകാം ഈ അവധിക്കാലം. നേരാണ് നമ്മുടെ കൊച്ചി ഇത് നുമ്മടെ മുത്താണ്.. ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രവും കൊച്ചിയാണ്. പുരാതന യൂറോപ്യന്‍ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോര്‍ട്ടുകൊച്ചിക്ക്. ബാസ്റ്റ്യന്‍ ബംഗ്ലാവ്, വാസ്‌കോ ഡി ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളി. ഡച്ചുകാരുടെ കാലത്ത് നിര്‍മിച്ച ഡേവിഡ് ഹാള്‍, ഡച്ച് സെമിത്തേരി, പോര്‍ച്ചുഗീസ് മ്യൂസിയം, പരേഡ് ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി കടപ്പുറം, കടപ്പുറത്തെ മനോഹരമായ ചീനവലകള്‍, പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങള്‍, മട്ടാഞ്ചേരി കൊട്ടാരം, പുരാതനമായ ജൂതപ്പള്ളി, പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഗോഡൗണുകള്‍, ജൈന ക്ഷേത്രം  ഇതൊക്കെയാണ് കൊച്ചിയിലെ കാഴ്ചകള്‍.എറണാകുളത്ത് നിന്ന് 15 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കൊച്ചിയിലെത്താം. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ബോട്ടു മാര്‍ഗവും കൊച്ചിയിലെത്താം. ചെറായി ... Read more

ചാടുന്ന മീനിനെ പിടിക്കാം , വെള്ളത്തില്‍ സൈക്കിള്‍ ചവിട്ടാം.. ഞാറയ്ക്കലേക്ക് പോരൂ ..

മീന്‍ പിടിക്കാം, ബോട്ടില്‍ ചുറ്റാം, വെള്ളത്തില്‍ സൈക്കിളോടിക്കാം..നല്ലൊരു അവധി ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്തെങ്കില്‍ എറണാകുളത്തെ ഞാറയ്ക്കലേക്ക് പോരൂ. മത്സ്യഫെഡ് ഉടമസ്ഥതയിലുള്ള ഞാറയ്ക്കല്‍ ഇക്കോ ടൂറിസം ഫിഷ്‌ ഫാം തയ്യാര്‍ പ്രത്യേകതകള്‍ 45 ഏക്കറില്‍ പരന്നു കിടക്കുകയാണ് ഞാറയ്ക്കല്‍ ഫിഷ്‌ ഫാം. ഇതിലൂടെ ബോട്ടിംഗ് നടത്താം. ഇടയ്ക്ക് ഉയര്‍ന്നു ചാടുന്ന മീനുകളെ കാണാം. സ്പീഡ് ബോട്ട്, പെഡല്‍ ബോട്ട്, തുഴച്ചില്‍ വള്ളം, കുട്ട വഞ്ചി,കയാകിംഗ് സൗകര്യം എന്നിവ ഇവിടെയുണ്ട്. അടുത്തിടെ പുറത്തിറക്കിയ ജല സൈക്കിളാണ് പുതിയ വിസ്മയം. വാട്ടര്‍ സൈക്കിളിംഗ് അര മണിക്കൂര്‍ നേരത്തേക്ക് 200 രൂപയാണ് ചാര്‍ജ്. അരമണിക്കൂര്‍ നേരത്തെ കയാക്കിംഗിന് 150 രൂപയാണ് ചാര്‍ജ്. സൈക്കിള്‍ മാതൃകയിലുളള വാട്ടര്‍ സൈക്കിളിന് 12 അടി നീളവും, ആറ് അടി വീതിയും, നാല് അടി ഉയരവുമുണ്ട്. ഹളളുകള്‍ ഫൈബറിലും ഫ്രയിം സ്റ്റീലിലുമാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുവശങ്ങളിലും പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ബാലന്‍സ് കിട്ടാനും, മറിയാതിരിക്കാനും ഇത് സഹായിക്കും. ആളുകളുടെ സൗകര്യത്തിനനുസരിച്ച് സീറ്റ് ഉയര്‍ത്തുകയും, താഴ്ത്തുകയും ചെയ്യാം. ... Read more

അവധിക്കാല ടൂറിസത്തിനൊരുങ്ങി ഞാറയ്ക്കല്‍ അക്വാ ഫാം

അവധിക്കാല സന്ദർശകരെ വരവേൽക്കാൻ ഞാറയ്ക്കലിലെ മൽസ്യഫെഡ് അക്വാ ടൂറിസം സെന്‍റര്‍ ഒരുങ്ങി. വാട്ടർ സൈക്ലിങ്ങിനും കയാക്കിങിനുമുള്ള സൗകര്യമാണ് അവധിക്കാലത്തെ മുഖ്യ ആകര്‍ഷണം. മീൻചാട്ടം ആസ്വദിക്കാനുള്ള സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഫാമിൽ ഉല്ലാസയാത്ര നടത്തുന്നതിനു ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്കു വിശ്രമിക്കാൻ ഫാമിന്‍റെ മധ്യത്തിൽ കുടിലുകൾ കെട്ടിയിട്ടുണ്ട്. വെള്ളപ്പരപ്പിനു നടുവിൽ തണുത്ത കാറ്റേറ്റ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാം. മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണാണു ഞാറയ്ക്കൽ ഫിഷ് ഫാമിന്‍റെ മറ്റൊരു ആകർഷണം. സന്ദർശകർക്കു ബോട്ടിൽ സഞ്ചരിക്കുന്നതിനു പുറമെ ചൂണ്ടയിടാനും അവസരമുണ്ട്. ഞാറയ്ക്കൽ ആശുപത്രിപ്പടിയില്‍ നിന്നും ആറാട്ടുവഴി കടപ്പുറം റോഡിന്‍റെ വശത്താണു സെന്‍റര്‍ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ മീൻ വിൽപനയായിരുന്നു പ്രധാനമായി ഇവിടെ നടന്നിരുന്നത്. എന്നാൽ ഏക്കറുകണക്കിനുള്ള വിശാലമായ ഫാമും മനോഹരമായ പ്രദേശവും കൂടുതൽ ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു. കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ ഇവിടം വിനോദസഞ്ചാര കേന്ദ്രമായി മാറി. ഓരോ വർഷവും ഫാമിലെത്തുന്ന സന്ദർശകരുടെ തിരക്കു വർധിക്കുകയാണ്.