Tag: angadippuram
ഗ്രാമഭംഗി ആസ്വദിക്കാം പത്തു രൂപയ്ക്ക്
ഏഴ് സ്റ്റേഷനുകൾ. ഗ്രാമങ്ങളിലൂടെ മാത്രം ഓട്ടം. കവുങ്ങിൻ തോപ്പുകൾ, തെങ്ങിൻ പറമ്പുകൾ, റബർത്തോട്ടങ്ങൾ, ഇടയ്ക്ക് വിശാലമായ വയലുകളും തേക്കും മഹാഗണിയും ഉൾപ്പെടെ വന്മരങ്ങളും. ദൂരെ പച്ചയണിഞ്ഞ മലകളും. കണ്ടുമടുത്ത കോൺഗ്രീറ്റ് കാടുകളില്ല. ഓടുമേഞ്ഞ വീടുകളും പീടികമുറികളുമാണ് അധികവും. ഈ കാഴ്ചകളൊക്കെ കാണാൻ പത്ത് രൂപ മുടക്കിയാൽ മതി. തിക്കും തിരക്കുമൊന്നുമില്ലാതെ നാല്പത് മിനിറ്റ് മനോഹരമായൊരു തീവണ്ടി യാത്ര നടത്താം. അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ റോഡ് വരെയുള്ള യാത്രയെക്കുറിച്ചാണ് പറഞ്ഞത്. മഴകഴിഞ്ഞ സമയമാണെങ്കിൽ റെയിൽവേ ട്രാക്കൊഴികെ മറ്റെല്ലായിടത്തും പച്ചപ്പായിരിക്കും. ഡിസംബർ, ജനുവരി മാസങ്ങളിൽ അതിരാവിലത്തെ യാത്രയിൽ മഞ്ഞും തണുപ്പുമുണ്ടാകും. ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ‘ എന്ന സിനിമയ്ക്ക് സെറ്റിട്ടത് ഇവിടെയാണ്. പല സിനിമകളിലെ പാട്ടു രംഗങ്ങൾക്കും ഈ റൂട്ട് ലൊക്കേഷനായിട്ടുണ്ട്. ട്രെയിൻ തുടങ്ങുന്നത് ഷൊർണൂരിൽ നിന്നാണ്. പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് അങ്ങാടിപ്പുറത്തിനും നിലമ്പൂരിനും ഇടയിലുള്ള ചെറിയ സ്റ്റേഷനുകൾ. എല്ലാം ഗ്രാമങ്ങൾ. ചരിത്രം ലണ്ടനിൽ ആദ്യത്തെ തീവണ്ടി ഓട്ടം തുടങ്ങുന്നതിന് ... Read more