Tag: ananthapuram lake temple

ക്ഷേത്ര നിവേദ്യം മാത്രം കഴിക്കുന്ന മുതല: ബബിയയെ കാണാം കാസർകോട്ട്

മുതലകൾ മാംസാഹാരികളാണ്. മുതലയുള്ള ജലാശയങ്ങളിൽ ഇറങ്ങാൻ മനുഷ്യർക്ക് മടിയുമാണ്. എന്നാൽ കാസർകോട് അനന്തപുരം ശ്രീ അനന്ത പദ്മനാഭ ക്ഷേത്രത്തിലേക്ക് വരൂ. സസ്യാഹാരിയായ മുതലയെ കാണാം. ക്ഷേത്ര നിവേദ്യം മാത്രമാണ് ബബിയ എന്ന ഈ മുതലയുടെ ആഹാരം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ എല്ലായ്‌പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് ‘ബബിയ’യുടെ വാസം. തടാകത്തിന്റെ വടക്ക് ഭാഗത്തായി മുതലയുടെ വാസസ്ഥലമായ രണ്ട് ഗുഹകളുണ്ട്. പകല്‍ മുതല ഈ ഗുഹയിലായിരിക്കും. ഇപ്പോഴുള്ള മുതലക്ക് മുമ്പ് മറ്റൊരു മുതല ക്ഷേത്രക്കുളത്തില്‍ ഉണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. ‘ബബിയാ’ എന്ന് വിളിച്ചാല്‍ ഈ മുതല വേഗത്തില്‍ വിളികേട്ട ഭാഗത്തേക്ക് ഓടിവരുമായിരുന്നുവത്രെ. ബ്രിട്ടീഷ് സൈന്യത്തിന്റെ താവളമായിരിക്കെ 1945ല്‍ അവര്‍ മുതലയുടെ പ്രത്യേകത അറിയുകയും ‘ബബിയാ’ എന്ന് വിളിച്ചപ്പോള്‍ ആളുകള്‍ക്ക് അരികിലേക്കെത്തിയ മുതലക്ക് നേരെ സൈന്യത്തിലൊരാള്‍ തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നുവെന്നും പറയുന്നു. ഈ മുതലയുടെ ശവശരീരം മനുഷ്യനെ സംസ്‌ക്കരിക്കുന്നത് പോലെ എല്ലാ ചടങ്ങുകളോടും കൂടി ക്ഷേത്രത്തിന് പുറത്തെ അഗ്‌നികോണില്‍ ദഹിപ്പിക്കുകയായിരുന്നുവത്രെ. വര്‍ഷങ്ങള്‍ക്ക് ശേഷം ... Read more