Tag: american tourism
കണ്ടുപിടുത്തങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലേക്ക് ഒരു യാത്ര
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പല സാധനങ്ങളും ഉണ്ടാക്കുന്ന ഫാക്ടറികളെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും. എന്നാൽ കണ്ടുപിടുത്തങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു, അതും ഞാൻ താമസിക്കുന്ന സ്ഥലത്ത്നിന്ന് നടന്നു പോകാവുന്ന ദൂരത്തിൽ. ന്യൂ ജെഴ്സിയിലെ തോമസ് ആൽവാ എഡിസന്‍റെ കണ്ടുപിടുത്തങ്ങളുടെ ഫാക്ടറിയെ കുറിച്ചാണ് ഈ കുറിപ്പ്. എഡിസന്‍റെ ജീവിതത്തെ കുറിച്ചും കണ്ടുപിടുത്തങ്ങളെ കുറിച്ചും എത്ര എഴുതിയാലും മതിയാകില്ല. 1847ൽ ഒഹായോ സംസ്ഥാനത്ത് ജനിച്ച എഡിസൺ പഠിക്കാൻ മിടുക്കനല്ലാത്തത് കൊണ്ട് അമ്മ വീട്ടിലിരുത്തി പഠിപ്പിച്ച കഥകൾ എല്ലാവരും കേട്ടിരിക്കും. വീടായിരുന്നു എഡിസന്‍റെ ആദ്യ ലാബ്. പരീക്ഷണങ്ങള്‍ക്ക് പൈസ കണ്ടു പിടിക്കാനാണ് ഗ്രാൻഡ് ട്രങ്ക് റെയിൽവെയിൽ പത്ര വിതരണം നടത്തിയത്. ട്രെയിന്‍റെ ഒഴിഞ്ഞ കംപാർട്ട്‌മെന്‍റില്‍ നടത്തിയ ഒരു പരീക്ഷണം പൊട്ടിത്തെറിയിൽ അവസാനിച്ചതോടെ ആ ജോലി പോയി. അതിനു ശേഷം കുറെ കാലം ടെലിഗ്രാഫ് ഓപ്പറേറ്ററായി ജോലി ചെയ്തു. കണ്ടുപിടുത്തങ്ങളുടെ പെരുമഴ നടക്കുന്ന സമയമായിരുന്നു 19ആം നൂറ്റാണ്ടിന്‍റെ അവസാനം. ശാസ്ത്രത്തിലും കണ്ടുപിടുത്തങ്ങളിലും അതീവ താല്‍പ്പര്യമുള്ള എഡിസൺ ... Read more
യോസെമിറ്റി നാഷണല്‍ പാര്‍ക്ക്: അത്ഭുതങ്ങളുടെ താഴ് വര
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് കാലിഫോർണിയിലെ യോസമിറ്റി നാഷണൽ പാർക്ക്. ജോൺ മുയിറിന്‍റെ പ്രവർത്തനങ്ങളാണ് ഈ പ്രദേശം ലോകമറിയാനും അധികം നാശനഷ്ടം ഇല്ലാതെ നിലനിര്‍ത്താനും കാരണം. ദുബായിലുള്ള എന്‍റെ പ്രിയ സുഹൃത്ത് രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ പുറപ്പെട്ടത്. മൂന്നു മണിക്കൂർ വാഹനം ഓടിക്കണം. കറി വില്ലേജിൽ ടെന്‍റ് ബുക്ക് ചെയ്തിരുന്നതു കൊണ്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. മലയെല്ലാം കയറി അവിടെ എത്തിയപ്പോഴേക്കും രാത്രിയായിരുന്നു. അവിടേക്ക് പോകുന്നതിനു മുമ്പ് ഒരു വീഡിയോ നിർബന്ധമായും കണ്ടിരിക്കണം. കരടി ശല്യമുള്ള സ്ഥലമായതിനാല്‍ കരടികളെ എങ്ങനെ അകറ്റി നിർത്താം എന്നതിനെ കുറിച്ചാണ് അത്. യോസമിറ്റിയിലെ കരടികൾ സ്ഥിരം ശല്യക്കാരാണ്. യാത്രികർ കളയുന്ന ഭക്ഷണമാണ് ഇതിനു കാരണം. അസാധാരണ ഘ്രാണശക്തിയുള്ള ഇവ വളരെ ദൂരെ നിന്നുതന്നെ മണം പിടിച്ചു വരും എന്നുള്ളത് കൊണ്ട് നമ്മുടെ കയ്യിലെ ടൂത്ത് പേസ്റ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ കൂടാരത്തിന്‍റെ ... Read more