Tag: amarnath cave temple
പ്രളയസാധ്യത പ്രഖ്യാപിച്ച് ജമ്മുകാശ്മീര്‍: അമര്‍നാഥ് യാത്രയ്ക്ക് വിലക്ക്
ജമ്മുകശ്മീരില്‍ പ്രളയമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പഹല്‍ഗാം റൂട്ടിലൂടെയുള്ള അമര്‍നാഥ് യാത്ര റദ്ദ്ചെയ്തു. ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാല് കഴിഞ്ഞ ദിവസം ബല്‍ത്താര്‍ മാര്‍ഗ്ഗമുള്ള യാത്രയും റദ്ദ് ചെയ്തിരുന്നു. Photo Courtesy: Aasif Shafi/Pacific Press/LightRocket via Getty Images അടിക്ക് മുകളില്‍ ഝലം നദീജലനിരപ്പ് ഉയര്‍ന്നതാണ് ഇത്തരമൊരു ജാഗ്രതയ്ക്ക് കാരണം. 21 അടിവരെയാണ് ഝലം നദിയുടെ അപകട രഹിതമായ ജല നിരപ്പായി നിര്‍ണ്ണയിച്ചിരിക്കുന്നത്. ബാല്‍ടാല്‍ പഹല്‍ഗാം റൂട്ടുകളിലെ ചാഞ്ചാടുന്ന കാലാവസ്ഥയും മോശം റോഡുകളും കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദാക്കിയിരിക്കുന്നു എന്നാണ് ജമ്മു പോലീസ് കണ്ട്രോള് റൂം അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയാണ് ഝലം നദീജലനിരപ്പ് ഉയരാന്‍ കാരണം. ആനന്ദ്നഗര്‍ ജില്ലയിലെ സംഗമിലും ശ്രീനഗറിലെ റാം മുന്‍ഷി ബാഗിലുമാണ് ഝലം നദീജല നിരപ്പ് അപകടകരമാംവിധം ഉയര്‍ന്നത്. ശ്രീനഗറില്‍ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലസമിതി യോഗം ചേര്‍ന്നു. താഴ്വാരങ്ങളില് താമസിപ്പിക്കുന്നവരെ അടിയന്തിര ഘട്ടത്തില്‍ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. ... Read more
Srinagar-Jammu road reopens
Srinagar-Jammu highway reopened on Saturday, 30th June, after remain closed for a day due to landslide and shooting stones caused by heavy rains. Closing of the 300 Km long passage connecting Kashmir to the rest of country adversely affected the traffic, including the Amarnath pilgrimage, which started recently.
അമർനാഥ് ഗുഹാക്ഷേത്രത്തിൽ ഹിമലിംഗം പ്രത്യക്ഷമായി: തീര്‍ത്ഥാടനം ജൂണ്‍ 28 മുതല്‍
അമർനാഥ് ഗുഹാക്ഷേത്രത്തിൽ സ്വയംഭൂവായ ഹിമലിംഗം പ്രത്യക്ഷമായി. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ രൂപപ്പെടുന്ന ഹിമലിംഗം പൗർണമി നാളിൽ പൂർണരൂപത്തിലെത്തും. കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രമുള്ളത്ത്. സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിനിർമിത ക്ഷേത്രമാണ് അമർനാഥിലേത്. ജൂൺ, ജൂലൈ മാസങ്ങളിൽ പൂർണരൂപത്തിൽ പ്രത്യക്ഷമാകുന്ന ഹിമലിംഗത്തിന് ആറടിയിൽ കൂടുതൽ ഉയരമുണ്ടാകും. ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം. പരമശിവൻ അമരനായതിന്റെ രഹസ്യമന്ത്രം പാർവതിദേവിക്ക് ഉപദേശിച്ചു നൽകിയത് അമർനാഥ് ഗുഹയിൽ വച്ചാണെന്നും വിശ്വാസമുണ്ട്. ശിവലിംഗത്തിനു പുറമെ ഗുഹയ്ക്കകത്തു പാർവതിയുടെയും ഗണപതിയുടെയും ഹിമരൂപങ്ങളും പ്രത്യക്ഷ്യമാവാറുണ്ട്. ശ്രാവണമാസത്തില്‍ മാത്രമാണ് ഇവ കാണാനാവുക. അറുപതു ദിവസം നീളുന്ന കശ്മീരിലെ അമർനാഥ് തീർഥയാത്ര ജൂൺ 28ന് ആരംഭിക്കും. 40 ദിവസമായിരുന്നു സാധാരണ യാത്രയുടെ സമയപരിധി. ഇക്കുറി 20 ദിവസം കൂടി നീട്ടി. മഞ്ഞുവീഴ്ചയിൽ അമർനാഥ് ഗുഹയിലേക്കുളള യാത്രാമാർഗം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. എന്നാൽ ജൂൺ 28നു മുമ്പ് തടസങ്ങൾ ... Read more