Tag: alphonskannanthanam
ടൂറിസം മേഖലയിലെ വിവിധ പദ്ധതികളും പണവും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ടൂറിസം മേഖലയിലെ പദ്ധതികള്‍ക്ക് നീക്കിവെച്ച പണത്തിന്റെ വിശദാംശങ്ങള്‍ പത്തു സ്ഥലങ്ങളെ ഇന്ത്യന്‍ ടൂറിസത്തിന്റെ മുഖമാക്കാനും രണ്ട് ടൂറിസം മേഖലകള്‍ വികസിപ്പിക്കാനും അടക്കം സ്വദേശ് ദര്ശന് പദ്ധതിക്ക് 1100കോടി രൂപ പത്തു തീര്‍ഥാടന കേന്ദ്രങ്ങളേയും മൂന്നു പൈതൃക കേന്ദ്രങ്ങളെയും വികസിപ്പിക്കുന്നത് അടക്കം പ്രസാദ പദ്ധതിക്ക് 150 കോടി അഞ്ച് സംരക്ഷിത സ്മാരകങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തുടരാനും , 4 തുറമുഖങ്ങളിലും 25 റയില്‍വേ സ്റ്റേഷനുകളിലും കൊങ്കണ്‍ പാതയിലെ മൂന്നു സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തീകരിക്കാനും 70 കോടി മന്ത്രാലയത്തിന്റെ പരസ്യങ്ങള്‍ നല്കാന് 135 കോടി വിദേശ രാജ്യങ്ങളില്‍ ട്രേഡ് ഫെയര്‍,റോഡ് ഷോ തുടങ്ങിയവ നടത്താനും രാജ്യാന്തര ബുദ്ധമത സമ്മേളനം സംഘടിപ്പിക്കാനും 454.24 കോടി. ഹോട്ടല്‍ മാനെജ്മെന്റ് സ്ഥാപങ്ങള്‍ക്കും പുതിയവ തുടങ്ങാനും 85കോടി.
എന്തൊരു റിലാക്സേഷന്..പുലിമുരുകനായി മന്ത്രി
ബാങ്കോക്ക്: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കടുവകള്‍ക്കൊപ്പം. കടുവകളോട് കൂട്ടുകൂടാന്‍ മന്ത്രിക്കൊപ്പം ഭാര്യയുമുണ്ട്. പട്ടായയിലെ ശ്രീരചാ ടൈഗര്‍ സൂവില്‍ നിന്നുള്ള ചിത്രങ്ങള്‍ മന്ത്രി തന്നെയാണ് ഫേസ്ബുക്കില്‍ ഇട്ടത്. ട്രോളര്‍മാരെ ട്രോളിയാണ് തലക്കെട്ട്. ‘ബാങ്കോക്കിലെ കടുവകള്‍ക്കൊപ്പം; എന്തൊരു റിലാക്സേഷന്!’ ആസിയാന്‍-ഇന്ത്യ ടൂറിസം മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മന്ത്രി തായ് ലാന്‍ഡില്‍ പോയത്.തായ് ലാന്‍ഡിനൊപ്പം ഇന്ത്യയായിരുന്നു സമ്മേളനത്തിന്റെ അധ്യക്ഷപദവിയില്‍.ചിയാംഗ് മായിലായിരുന്നു യോഗം. ബാങ്കോക്കിലെ ടൂറിസം പഠിക്കേണ്ടതാണെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.60 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ബാങ്കോക്കില്‍ 32 ദശലക്ഷം വിനോദസഞ്ചാരികള്‍ വരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കോക്ക് നിവാസികളുടെ കടുവ പ്രേമം പ്രസിദ്ധമാണ്. കടുവ ക്ഷേത്രവും കടുവ പാര്‍ക്കുമൊക്കെ ഇവിടുണ്ട്. മോഹന്‍ലാല്‍ നായകനായ പുലി മുരുകന് സിനിമയുടെ ചില ദൃശ്യങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരുന്നു.