Tag: Al Gharrafa
അല്‍ ഗരാഫ- മദീനത്ത് ഖലീഫനോര്‍ത്ത് മേല്‍പാലം തുറന്നു
അല്‍ ഗരാഫയേയും മദീനത്ത് ഖലീഫ നോര്‍ത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) ഗതാഗതത്തിനായി തുറന്നു. അല്‍ ശമാല്‍ റോഡിനെ അല്‍ ഗരാഫയിലെ അല്‍ ഇത്തിഹാദ് സ്ട്രീറ്റിലേക്കും മദീനത്ത് ഖലീഫ നോര്‍ത്തിലെ സഖര്‍ സ്ട്രീറ്റിലേക്കും നേരിട്ടാണ് മേല്‍പ്പാലം വഴി ബന്ധിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് പുരോഗമിക്കുന്ന നിര്‍മാണ ജോലികളെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് പാലം. നിശ്ചിത ഷെഡ്യൂളിനേക്കാള്‍ ആറ് മാസം മുമ്പാണ് പാലം തുറന്നത്. പാലത്തിന്റെ നിര്‍മാണത്തിനും രൂപകല്പനക്കുമായി ഒരു വര്‍ഷമാണ് നിശ്ചയിച്ചിരുന്നത്. പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന എന്‍ജിനീയറിങ് സൊലൂഷന്റെ മികവാണ് പാലം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയായത്. പോസ്റ്റ് ടെന്ഷനിങ് സംവിധാനം എന്ന സാങ്കേതിക വിദ്യയാണ് പാലത്തിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ദേശീയ ഫാക്ടറികളില്‍നിന്നുള്ള സാമഗ്രികളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇരു വശങ്ങളിലേക്കും ഓരോ വരി പാതകളാണ് പാലത്തിലുള്ളത്. അല്‍ ശമാല്‍ റോഡിലൂടെ പ്രവേശിക്കാതെ തന്നെ ഗരാഫയിലേക്കും മദീനത്ത് ഖലീഫ നോര്‍ത്തിലേക്കും വേഗത്തില്‍ പ്രവേശിക്കാം. ഉം ലെഖ്ബ ഇന്റര്ചേഞ്ചിലേയും (ലാന്‍ഡ്മാര്‍ക്ക്) അല്‍ ഗരാഫ ഇന്റര്ചേഞ്ചിലേയും ... Read more