Tag: airtel

ജിയോയെ കടത്തി വെട്ടാന്‍ എയര്‍ടെല്‍: പ്രതിദിന ഡേറ്റ ഇരട്ടിയാക്കി പുതിയ പ്ലാന്‍

രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡേറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍ വിസ്മയം. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡേറ്റയില്‍ ഒരു ജിബി ഡേറ്റ അധികം അനുവദിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇപ്പോള്‍ ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡേറ്റ ഉപയോഗിക്കാം. നേരത്തെയിത് 1.4 ജിബിയായിരുന്നു. ഈ ഓഫര്‍ പ്രകാരം കേവലം 1.97 രൂപയാണ് ഒരു ജിബി ഡേറ്റയ്ക്ക് ഉപഭോക്താവിന് ചെലവ് വരിക. എന്നാല്‍ ഈ പ്ലാന്‍ തിരഞ്ഞടുത്ത കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുന്നത്. 399 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ... Read more

558 രൂപയ്ക്ക് 246 ജിബി ഡാറ്റ ഓഫറുമായി എയര്‍ടെല്‍

പ്രതിദിനം മൂന്ന് ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 558 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് ഓഫറുമായി എയര്‍ടെല്‍. 82 ദിവസമാണ് ഈ ഓഫറിന്‍റെ കാലാവധി. ഓഫര്‍ കാലാവധിയില്‍ 246 ജിബി ഡാറ്റ ഉപയോക്താവിന് ലഭിക്കും. എയര്‍ടെലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഈ ഓഫര്‍ റീചാര്‍ജ് ചെയ്യാവുന്നതാണ്. അണ്‍ലിമിറ്റഡ് കോളുകള്‍, നൂറ് എസ്എംഎസ്, എന്നിവയൂം പ്ലാനില്‍ ഉണ്ടാവും. 4ജി, 3ജി ഡാറ്റയാണ് ഈ ഓഫറില്‍ ഉപയോഗിക്കാന്‍ സാധിക്കുക. പ്രതിദിന ഉപയോഗ പരിധിയായ മൂന്ന് ജിബി കഴിഞ്ഞാലും 128 ജിബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. 199 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളില്‍ ഈ സൗകര്യം ലഭ്യമാവും. വാട്‌സ്ആപ്പ് ചാറ്റിനും മറ്റും 128 ജിബിപിഎസ് വേഗത മതിയാകും. 82 ദിവസത്തെ കാലാവധിയില്‍ 499 രൂപയുടെ മറ്റൊരു പ്ലാനും എയര്‍ടെല്‍ നല്‍കുന്നുണ്ട്. പ്രതിദിനം രണ്ട് ജിബി ഡേറ്റയാണ് ഇതില്‍ ലഭിക്കുക. അതേസമയം ഇതേ കാലാവധിയിലുള്ള 448 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കും.

ആമസോണില്‍ സ്മാര്‍ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 2600 രൂപയുടെ കാഷ്ബാക്ക് ഓഫറുമായി എയര്‍ടെല്‍

എയര്‍ടെലും ആമസോണും ചേര്‍ന്ന് 3,399 രൂപയ്ക്ക് മുകളില്‍ വിലയുള്ള ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്ക് കാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. 65 ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ക്കാണ് ആമസോണ്‍ വെബ്സൈറ്റില്‍ ഓഫര്‍ ലഭ്യമാക്കുക. ഈ ഫോണുകള്‍ക്ക് 2600 രൂപയോളം കാഷ്ബാക്ക് ആയി ലഭിക്കും. രണ്ട് രീതിയിലാണ് 2600 രൂപ കാഷ്ബാക്ക് ആയി ലഭിക്കുക. 36 മാസം കൊണ്ട് രണ്ട് ഘട്ടങ്ങളിലായി 2000 രൂപ എയര്‍ടെല്‍ തരും. ആദ്യ 18 മാസക്കാലത്തിനുള്ളില്‍ ഉപയോക്താക്കള്‍ 3500 രൂപയുടെ റീചാര്‍ജ് ചെയ്തിരിക്കണം. അപ്പോള്‍ 500 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. അടുത്ത 18 മാസത്തിനുള്ളില്‍ വീണ്ടും 3500 രൂപയുടെ റീചാര്‍ജ് പരിധിയിലെത്തുമ്പോള്‍ ബാക്കിയുള്ള 1500 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. കൂടാതെ ആമസോണ്‍ വഴിയുള്ള 169 രൂപയുടെ എയര്‍ടെല്‍ റീചാര്‍ജുകള്‍ ചെയ്താല്‍ 600 രൂപയും കാഷ്ബാക്ക് ആയി ലഭിക്കും. ഇത് ആമസോണ്‍ പേ മണിയായാണ് ലഭിക്കുക. ഇതിന് 24 മാസത്തിനുള്ളില്‍ 24 തവണ റീചാര്‍ജ് ചെയ്തിരിക്കണം. ഒരോ റീചാര്‍ജിലും 25 രൂപ കാഷ്ബാക്ക് ... Read more

അണ്‍ലിമിറ്റഡ് ഓഫറില്‍ ഇന്‍റര്‍നെറ്റ് വേഗതകൂട്ടി എയര്‍ടെല്‍

4ജി ഇന്‍റര്‍നെറ്റ് സേവനരംഗത്ത് റിലയന്‍സ് ജിയോയുടെ ശക്തരായ എതിരാളിയാണ് ഭാരതി എയര്‍ടെല്‍. ജിയോ പുതിയ ഓഫര്‍ അവതരിപ്പിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുന്നതോ ചിലപ്പോള്‍ അതിനേക്കാള്‍ ഏറെ മികച്ചതോ ആയ ഓഫര്‍ അവതരിപ്പിച്ച് മറുപടി നല്‍കുകയാണ് എയര്‍ടെല്‍. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എയര്‍ടെല്‍ നല്‍കുന്ന അണ്‍ലിമിറ്റഡ് ഓഫറില്‍ ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡേറ്റയ്ക്ക് പുറമെ ഉപയോഗിക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് വേഗത സെക്കന്‍റില്‍ 128 കെബി ആയി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇതോടെ ദിവസേനയുള്ള ഇന്‍റര്‍നെറ്റ് ഉപയോഗ പരിധി കഴിഞ്ഞാലും എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ജിയോയാണ് ഈ പ്രതിദിന ഉപയോഗ പരിധി എന്ന സമ്പ്രദായം അവതരിപ്പിച്ചത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ ഉപയോഗം സാധ്യമാവുന്നു. ഓഫര്‍ അനുസരിച്ച് ലഭിക്കുന്ന പ്രതി ദിന ഉപയോഗ പരിധി കഴിഞ്ഞാല്‍ കുറഞ്ഞ വേഗതയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ ഇതില്‍ സാധിക്കും. ജിയോയുടെ ആരംഭകാലത്ത് 128 കെബിപിഎസ് ആയിരുന്നു വേഗത. എന്നാല്‍ അത് 64 കെബിപിഎസ് ആയി കുറച്ചിരുന്നു. സെക്കന്‍റില്‍ 128 കെബി ... Read more

ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍

ജിയോയെ വെല്ലുവിളിച്ച് അതിഗംഭീര ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. 49 രൂപയ്ക്കാണ് എയര്‍ടെലിന്റെ 3ജിബി 4ജി ഡാറ്റ നല്‍കുന്ന ഓഫര്‍. ഒരു ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനാണ് എയര്‍ടെലിന്റെ നീക്കം. ജിയോയുടെ സമാന ഓഫര്‍ കുറച്ചു വ്യത്യസ്തമാണ്. 49 രൂപയ്ക്ക് 1 ജിബി, 28 ദിവസത്തേക്കാണ് കലാവധി. 52 രൂപയുടെ ഓഫറില്‍ 1.05 ജിബി ലഭിക്കും, വാലിഡിറ്റി ഏഴ് ദിവസം. അതായത് പ്രതിദിനം .15 ജിബി. 49 രൂപയുടെ പാക്കാണെങ്കില്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ. തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാണ് എയര്‍ടെല്‍ ഇപ്പോള്‍ 49 രൂപയുടെ പ്ലാന്‍ ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മേഖലയില്‍ പ്ലാന്‍ ലഭ്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രം റീചാര്‍ജ് ചെയ്യുക.

വന്‍നേട്ടം കൈവരിച്ച് ജിയോ

വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്‌ നേടി റിലയന്‍സ് ജിയോ. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചതോടെയാണ് വരിക്കാരുടെ എണ്ണവും കുത്തനെ കൂടിയത്. ട്രായിയുടെ ജനുവരി മാസത്തെ കണക്കുകൾ പ്രകാരം ജിയോയ്ക്ക് ഏകദേശം 83 ലക്ഷം അധിക വരിക്കാരുണ്ട്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാർ 16.83 കോടിയായി.  രാജ്യത്തെ മുൻനിര കമ്പനികളായ എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികളുടെ ജനുവരിയിലെ വരിക്കാരുടെ എണ്ണത്തിന്‍റെ ഇരട്ടിയിലേറെയാണ് ജിയോ സ്വന്തമാക്കിയത്. എയര്‍ടെല്‍ 15 ലക്ഷം വരിക്കാരേയും ഐഡിയ 11 ലക്ഷം വരിക്കാരേയും വോഡാഫോണ്‍ 12.8 ലക്ഷം വരിക്കാരേയും സ്വന്തമാക്കി. എന്നാൽ ബി.എസ്.എൻ.എല്ലിന് 3.9 ലക്ഷം വരിക്കാരെ ചേര്‍ക്കാനെ കഴിഞ്ഞൊള്ളൂ. സര്‍വീസ് നിർത്തിയ ആർകോമിൽ നിന്ന് 2.1 കോടി വരിക്കാർ പിരിഞ്ഞുപോയി. പ്രതിസന്ധി നേരിടുന്ന എയർസെല്ലിന് 34 ലക്ഷം വരിക്കാരെയും ടാറ്റാ ടെലിക്ക് 19 ലക്ഷം വരിക്കാരേയും നഷ്ടപ്പെട്ടു.