Tag: aircraft policy
വിമാനം വൈകിയാല്‍ റീഫണ്ടും നഷ്ടപരിഹാരവും: കരടു വിമാനയാത്രാ നയം പുറത്തിറക്കി
വിമാന ടിക്കറ്റ് റദ്ദുചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചും കണക്ഷൻ വിമാനം കിട്ടിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചും കരടു വിമാനയാത്രാ നയം. ആഭ്യന്തര സർവീസുകൾക്ക് ബാധകമാകുന്ന രീതിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് കരടുരേഖ പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാൽ നയം പ്രാബല്യത്തില്‍ വരും. ബുക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ കാൻസലേഷൻ ഫീസ് ഇല്ലാതെ ടിക്കറ്റ് റദ്ദാക്കാൻ അവസരം നൽകുന്ന ‘ലോക് ഇൻ ഓപ്ഷൻ’ എന്ന സൗകര്യമാണ് ഇതിൽ പ്രധാനം. വിമാനം പുറപ്പെടുന്ന സമയത്തിന്റെ 96 മണിക്കൂർ (നാലു ദിവസം) പരിധിക്കുള്ളിലാണ് ടിക്കറ്റ് ബുക് ചെയ്യുന്നതെങ്കിൽ ഈ അവസരം ലഭ്യമല്ല. മാത്രമല്ല, കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകുന്നതെങ്കിൽ വിമാനക്കമ്പനിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും കരടുരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. 30 കോടി യാത്രക്കാരാണ് ഇക്കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത് വിമാനയാത്ര നടത്തിയത്. രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 22 ശതമാനമാണ്. മുന്‍വർഷം 21.24 ശതമാനമായിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലെ വർധന 8.33 ശതമാനമാണ്. മുൻവർഷം 7.72 ശതമാനം. 2020ഓടെ ... Read more