Tag: air india express awareness program against depression in women
സ്ത്രീകളിലെ വിഷാദരോഗമകറ്റാന്‍ എയര്‍ ഇന്ത്യാ എക്സ് പ്രസ്
സ്ത്രീകളില്‍ വിഷാദ രോഗം വര്‍ധിക്കുന്നതിന്റെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണ പരിപാടിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. രണ്ടു പതിറ്റാണ്ടായി സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൈത്രിയുടെ നേതൃത്വത്തിലുള്ള പരിപാടിയിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പങ്കാളികളാവുന്നത്. ആത്മഹത്യാ പ്രതിരോധം ഉള്‍പ്പെടെയുള്ള ആശംസാ-ബോധവല്‍ക്കരണ കാര്‍ഡ് നാളെ എയര്‍ ഇന്ത്യാ എക്സ്പ്രസ് എല്ലാ വനിതാ ജീവനക്കാര്‍ക്കും വനിതാ യാത്രക്കാര്‍ക്കും നല്‍കും. യാത്രികര്‍ക്ക് ബോര്‍ഡിംഗ് പാസിനൊപ്പമാണ് ആശംസാ കാര്‍ഡുകള്‍ നല്‍കുക. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യാ എക്സ്പ്രസ് സ്ത്രീകള്‍ക്ക് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യും. ‘ ഫ്ലൈ ഹൈ വിത് യുവര്‍ വിങ്ങ്സ് ആന്‍ഡ് സെലിബ്രേറ്റ് വുമണ്‍ഹുഡ്’ എന്നാണ് കാര്‍ഡിലെ മുഖ്യ ആശംസ. ഒറ്റപ്പെട്ടവരേയും വിഷാദത്തിന് അടിമപ്പെട്ടവരേയും ജീവിതവുമായി ബന്ധിപ്പിക്കാമെന്ന ആഹ്വാനവും എയര്‍ ഇന്ത്യാ എക്സ്പ്രസ് കാര്‍ഡുകള്‍ പങ്കുവെയ്ക്കും. വനിതാ ദിനമായ നാളെ രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ സ്ത്രീകള്‍ക്ക് ഹെല്പ്ലൈന് സേവനം ലഭ്യമാകും. ഹെല്പ് ലൈന്‍ നമ്പര്‍ : 0484–2540530