Tag: agara lake
പൂന്തോട്ട നഗരത്തിലെ പ്രസിദ്ധമായ തടാകങ്ങള്‍
അംബരചുംബികളായ കെട്ടിടങ്ങളും തിരക്കേറിയ നഗരജീവിതമാണ് ബെംഗളൂരു കാഴ്ചവെക്കുന്നത്. എന്നാല്‍ തിരക്കുകളില്‍ നിന്നും ബ്രേക്ക് എടുക്കാന്‍ പറ്റിയ സ്ഥലങ്ങളും ഇവിടെയുണ്ട്. ബെംഗളൂരുവിനെ പൂന്തോട്ടങ്ങളുടെ നഗരമായി എല്ലാവര്‍ക്കും അറിയാം. ധാരാളം തടാകങ്ങളും ഈ നഗരത്തിന് സ്വന്തമായുണ്ട്. ബെംഗളൂരുവിലെ പ്രസിദ്ധമായ തടാകങ്ങള്‍ പരിചയപ്പെടാം… ഉള്‍സൂര്‍ ലേക്ക് ‘നഗരത്തിന്റെ അഭിമാനം’ എന്നറിയപ്പെടുന്ന ഉള്‍സൂര്‍ ലേക്ക് ബെംഗളൂരുവിലെ ഏറ്റവും വലിയ തടാകമാണ്. 123.6 ഏക്കര്‍ സ്ഥലത്തായാണ് ഇത് പരന്നു കിടക്കുന്നത്. ചുറ്റിലും നിറഞ്ഞ പച്ചപ്പുള്ള ഇവിടം ഫോട്ടോഗ്രഫിക്ക് പറ്റിയതാണ്. എംജി റോഡിന് സമീപത്തായായി നഗരത്തിന്റെ കിഴക്ക് ഭാഗത്തായാണ് ഉള്‍സൂര്‍ ലേക്ക് സ്ഥിതി ചെയ്യുന്നത്. അഗാര ലേക്ക് ബെംഗളൂരുവിലെ മനോഹരമായ തടാകങ്ങളില്‍ ഒന്നാണ് അഗാര ലേക്ക്. സൂര്യോദയവും സൂര്യാസ്തമയവും കാണുവാന്‍ നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്. ഹെസറഗട്ട ലേക്ക് ബെംഗളുരുവിലെ മറ്റു തടാകങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹെസറഗട്ട ലേക്ക് മനുഷ്യനിര്‍മ്മിതമാണ്. 1894 ല്‍ ജനങ്ങള്‍ക്ക് ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്താനായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ തടാകം. പക്ഷികള്‍ ധാരാളമായി എത്തിച്ചേരുന്ന ഇടം കൂടിയാണിത്. ... Read more