Tag: abudhabi
കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അബുദാബിയില്‍ മൊബൈല്‍ ആപ്പ്
മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. ‘ഇന്‍ഫോം ദി പ്രോസിക്യൂഷന്’ എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴി കുറ്റകൃത്യങ്ങള്‍, സംശയകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ബന്ധപ്പെട്ട അധികാരികളിലേക്കും വകുപ്പുകളിലേക്കും നേരിട്ടെത്തിക്കാനുള്ള സൗകര്യം അബുദാബി പബ്ലിക് പ്രോസിക്യൂഷനാണ് ഒരുക്കിയിട്ടുള്ളത്. സേവനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോള്‍ 2231-ഓളം ആളുകളാണ് ആപ്പ് സ്വന്തമാക്കിയത്. നിയമപരമായ സംശയങ്ങള്‍ ആരാഞ്ഞുകൊണ്ട് നിരവധിപേരാണ് ആപ്പിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. സാങ്കേതികരംഗങ്ങളിലെ വളര്‍ച്ച സമൂഹനന്മയ്ക്കായി ഏതെല്ലാം വിധത്തില്‍ പ്രയോജനപ്പെടുത്താം എന്ന ചിന്തയില്‍നിന്നാണ് ഈ ആപ്പ് രൂപം കൊണ്ടതെന്ന് അബുദാബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി വ്യക്തമാക്കി. നിയമസംവിധാനവും പൊതുജനവും തമ്മിലുള്ള അകലം കുറക്കാനും ആശയവിനിയം ക്രിയാത്മകമാക്കാനും പുതിയ ഈ സംവിധാനം സഹായിക്കും. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. സാമൂഹികസുരക്ഷ ഉറപ്പുവരുത്തുന്നതോടൊപ്പം ജനങ്ങളുടെ പങ്കാളിത്തം കൂട്ടാനും ഇത് സഹായിക്കും. നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി ടെക്സ്റ്റ് മെസേജുകളായാണ് ജനങ്ങള്‍ക്ക് ആപ്പില്‍നിന്നും ലഭിക്കുക.
ദുബൈ- അബുദാബി ഹൈപ്പര്‍ലൂപ് പാത വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും
ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ഹൈപ്പര്‍ലൂപ്. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടു അതിവേഗ പദ്ധതിയായ ഹൈപ്പര്‍ലൂപ് ദുബൈയിലേക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനും ജബല്‍ അലിയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനും ഇടയില്‍ ഹൈപ്പര്‍ലൂപ് പദ്ധതിക്കുള്ള സാധ്യതാ പഠനത്തിനു തുടക്കമായി. ദുബായിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു പദ്ധതി വരുന്നതു വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കു സൗകര്യമാകുമെന്നു ദുബായ് എയര്‍പോര്‍ട്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി) മൈക്കിള്‍ ഇബിറ്റ്സന്‍ പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളം ഭാവിയില്‍ എമിറേറ്റ്സ് വിമാനങ്ങള്‍ക്കു മാത്രമാക്കി മാറ്റുമെന്നാണു റിപ്പോര്‍ട്ട്. മറ്റെല്ലാ വിമാനങ്ങളും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറും. ഇരുവിമാനത്താവളത്തിലേക്കും പോകേണ്ടിവരുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഹൈപ്പര്‍ലൂപ് ഏറെ ഗുണകരമാകും. നഗരത്തില്‍നിന്നു മാറിയുള്ള അല്‍ മക്തൂം വിമാനത്താവളത്തില്‍നിന്നു കുറഞ്ഞ സമയം കൊണ്ടു നഗരത്തിനകത്തുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്താം. ഇവിടെയിറങ്ങി താമസസ്ഥലങ്ങളിലേക്കു പോകാന്‍ അനുബന്ധ സൗകര്യമൊരുക്കാനും സാധിക്കും. സാധാരണ യാത്രയ്ക്കു വേണ്ടിവരുന്നതില്‍നിന്നു 34 മിനിറ്റ് ലാഭിക്കാനാകും. വെറും ആറുമിനിറ്റുകൊണ്ട് ... Read more
കേരളത്തെ ലക്ഷ്യമിട്ട് അബുദാബി ടൂറിസം
അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്റ് ടൂറിസം അബുദാബി പരിശീലന കളരിയുമായി തിരുവനന്തപുരത്ത്. ട്രാവല്‍ ഏജന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ(TAAI)യുമായി ചേര്‍ന്നായിരുന്നു പരിശീലനകളരി സംഘടിപ്പിച്ചത്.അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ടൂറിസം വകുപ്പില്‍ നിന്നെത്തിയ ബേജന്‍ ദിന്‍ഷ പരിശീലന കളരിക്ക് നേതൃത്വം നല്കി. അബുദാബിയുടെ ഔദ്യോഗിക വീഡിയോ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. തുടര്‍ന്ന് ബേജന്‍ ദിന്‍ഷ അബുദാബിയുടെ വൈവിധ്യമാര്‍ന്ന സ്ഥലങ്ങളെക്കുറിച്ചും, പ്രധാനപ്പെട്ട ഇടങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. കേവലം അഞ്ചു വര്‍ഷം കൊണ്ട് അബുദാബി ടൂറിസം ലോകത്ത് മികച്ചതായി മാറി.നാടും നഗരവും ജനതയും ഒന്നിച്ചത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇത്ര വേഗം വളരുവാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനകളരിക്ക് ശേഷം അദ്ദേഹം സ്വന്തം നാടിനെക്കുറിച്ച് വാചാലനായി. പരിശീലനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തു.അബുദാബി ടൂറിസത്തില്‍ കേരളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഓരോ വര്‍ഷവും രാജ്യം സന്ദര്‍ശിക്കുവാന്‍ കേരളത്തില്‍ നിന്നും ധാരാളം ആളുകള്‍ എത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.അബുദാബിയെ കേരളത്തിലെ ... Read more
അബുദാബിയില്‍ പെട്രോള്‍ പമ്പുകള്‍ വാഹനങ്ങളുടെ അരികിലേക്ക്
അബുദാബിയില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ ഇനി വാഹനങ്ങള്‍ക്കരികില്‍ എത്തും. രാജ്യത്തെ പ്രമുഖ ഇന്ധനവിതരണ കമ്പനിയായ അഡ്നോക് ആണ് പുതുമയാര്‍ന്ന പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്നു കമ്പനിയധികൃതര്‍ സൂചിപ്പിച്ചു. ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന വിതരണം കുറ്റമറ്റതാണെന്ന് ഉറപ്പായാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. അഡ്നോക് കമ്പനി വഴി കഴിഞ്ഞ വര്‍ഷം 998 ലിറ്റര്‍ ഇന്ധനമാണ് വിതരണം ചെയ്തത്. പുതിയ 24 പെട്രോള്‍ പമ്പുകള്‍ തുറക്കുകയും ചെയ്തു. വിവിധ എമിറേറ്റുകളിലായി 360 പെട്രോള്‍ സ്റ്റേഷനുകള്‍ അഡ്നോക് കമ്പിനിയുടെ കീഴിലുണ്ട്.
അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ദുബൈ: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 11 ന് ദുബൈയില്‍ വീഡിയോ ലിങ്ക് വഴിയാകും ഉദ്ഘാടനം. 2015ല്‍ മോദിയുടെ അബുദാബി സന്ദര്‍ശനവേളയിലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ അല്‍ വത്ബയില് 20000 ചതുരശ്ര മീറ്റര്‍ സ്ഥലം അനുവദിക്കുകയും ചെയ്തു.വ്യവസായി ബിഎം ഷെട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുടര്‍ പ്രവര്‍ത്തനം നടത്തിയത്. ദുബൈ ശിവക്ഷേത്രം ദുബൈയില്‍ രണ്ടു ഹിന്ദു ക്ഷേത്രവും ഒരു സിഖ് ഗുരുദ്വാരയുമുണ്ടെങ്കിലും അബുദാബിയില്‍ ഇതാദ്യമാണ്. അബുദാബിയിലും ദുബൈയിലും ക്രിസ്ത്യന്‍ പള്ളികളുണ്ട്. ഫെബ്രുവരി 10ന് പ്രധാനമന്ത്രി അബുദാബിയിലെത്തും.അടുത്ത ദിവസം ദുബൈ ഒപ്പെറയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.ഈ പരിപാടിയിലാകും വീഡിയോ വഴി ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. ദുബൈയില്‍ തുടങ്ങുന്ന ആറാം ലോക ഭരണകൂട ഉച്ചകോടിയില്‍ നരേന്ദ്രമോദി മുഖ്യാതിഥിയായിരിക്കും .പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യന്‍ പര്യടനത്തിനു ഫെബ്രുവരി 9ന് പലസ്തീനിലാണ് തുടക്കം. ജോര്‍ദാന്‍ വഴിയാകും പ്രധാനമന്ത്രി പലസ്തീനില്‍ എത്തുക.
യുഎഇ പ്രസിഡന്റിന്റെ മാതാവ് മരിച്ചു. മൂന്നു ദിവസത്തെ ദു:ഖാചരണം
Pic.courtesy: khaleej times അബുദാബി :യുഎഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മാതാവ് ഷേഖ് ഹെസാ ബിന്ത് മുഹമ്മദ് അല്‍ നഹ്യാന് അന്തരിച്ചു.പ്രസിഡന്‍ഷ്യല്‍ മന്ത്രാലയം മരണവിവരം സ്ഥിരീകരിച്ചു.മൂന്നു ദിവസത്തേക്ക് യുഎഇയില്‍ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.ഭര്‍ത്താവ് ഷേഖ് സയദ് ബിന്‍ സുല്‍ത്താന്‍ യുഎഇയുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു. അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.നഹ്യാന് കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് ദുബൈ ഭരണാധികാരി ഷേഖ് മൊഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.