Tag: Abhineri
ആഭനേരി അഥവാ പ്രകാശത്തിന്റെ നഗരം
രാജാസ്ഥാനിലെ ദൗസാ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മനോഹര നഗരം ആഭനേരി ജയ്പൂര്‍ ആഗ്ര റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ആരെയും ആകര്‍ഷിക്കുന്ന പടി കിണറുകളാണ് ആഭനേരിയുടെ സ്വത്ത്. ആഭാനേരി ഗ്രാമം ഗുര്‍ജര പ്രതിഹാര്‍ രാജാവായിരുന്ന സാമ്രാട്ട് മിഹിര്‍ ഭോജിന്റെ കാലത്താണ് രൂപവത്കരിക്കപ്പെട്ടത്. പ്രകാശത്തിന്റെ നഗരം എന്ന് അര്‍ഥം വരുന്ന ‘ആഭാനഗരി’ പിന്നീട് ലോപിച്ച് ആഭാനേരി എന്നായിത്തീരുകയായിരുന്നു. ഈ ചെറിയ ഗ്രാമം സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.ഗ്രാമത്തിലെ കാഴ്ചകളെ കുറിച്ച് കൂടുതല്‍ അറിയാം. നാടന്‍ നൃത്തരൂപങ്ങള്‍ രാജസ്ഥാന്റെ വിവിധ നാടന്‍ നൃത്ത രൂപങ്ങള്‍ക്ക് കൂടി പേരുകേട്ടതാണ് ആഭാനേരി ഗ്രാമം. ഘൂമര്‍, കാല്‍ബേലിയ, ഭാവി തുടങ്ങിയ ഗ്രാമീണ നൃത്ത രൂപങ്ങള്‍ അവയില്‍ ചിലതാണ്. ഭില്‍ എന്ന ആദിവാസി ഗോത്രത്തിന്റെ നൃത്തരൂപമാണ് ഘൂമര്‍. കാല്‍ബേലിയ എന്നത് കാല്‍ബേലിയ ഗോത്ര സമുദായത്തിലെ സ്ത്രീകളുടെ നൃത്തമാണ്. ഇവര്‍ പാമ്പുകളെ പിടികൂടി അവയുടെ വിഷം വിറ്റാണ് ജീവിക്കുന്നത്. അതേ സമയം ‘ഭാവിഡാന്‍സ്’ ഒരു അനുഷ്ഠാന നൃത്തരൂപമാണ്. അംബ മാതാവിന്റെ (ഭൂമി ദേവി) പ്രീതിക്കുവേണ്ടിയുള്ളതാണ് ... Read more