Tag: A330
യൂറോപ്പിലെ വിമാന കാര്‍ഗോ ഹോള്‍ഡുകളില്‍ സ്ലീപിംഗ് ബെര്‍ത്തുകള്‍ സ്ഥാപിക്കുന്നു
യൂറോപിലെ എയര്‍ക്രാഫ്റ്റ് ഭീമനായ എയര്‍ബസ് കമ്പനി, വിമാനങ്ങളിലെ കാര്‍ഗോ ഹോള്‍ഡുകളില്‍ യാത്രക്കാര്‍ക്കായി ഉറങ്ങാനുള്ള സൗകര്യം ഒരുക്കുന്നു. ഇതിനായി സ്ലീപ്പിംഗ് ബര്‍ത്തുകള്‍ സ്ഥാപിക്കും. A330 ജെറ്റുകളില്‍ 2020ഓടെ ഇത് പ്രവര്‍ത്തിച്ച് തുടങ്ങും. ”എയര്‍ക്രാഫ്റ്റിലെ കാര്‍ഗോ കംപാര്ട്ട്മെന്റിനകത്ത് സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റുകള്‍ സജ്ജമായിരിക്കും” – ഫ്രഞ്ച് എയറോസ്പേയ്സ് കമ്പനിയായ സഫ്രാന്റെ ഭാഗമായ എയര്‍ബസ് ആന്‍ഡ് സോഡിയാക് എയ്റോസ്പേയ്സ് പറഞ്ഞു. കാര്‍ഗോ കണ്ടെയ്നറുകളില്‍ ഇത് കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതാണ്. A350 XWB എയര്‍ലൈനുകളിലും സ്ലീപ്പിംഗ് പോഡുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ്. സ്ലീപിംങ് ബെര്‍ത്തുകള്‍ യാത്രികരുടെ സൗകര്യം മാത്രമല്ല മെച്ചപ്പെടുത്തുന്നത് എയര്‍ലൈന്‍സിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുമെന്ന് എയര്‍ബസ് ആന്‍ഡ് സോഡിയാക് വ്യക്തമാക്കി. വിമാന യാത്രയിലുള്ള ഈ സമീപനം യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണെന്ന് എയര്‍ബസ് ക്യാബിന് ആന്‍ഡ് കാര്‍ഗോ പ്രോഗ്രാം മേധാവി ജിയോഫ് പിന്നര്‍ വ്യക്തമാക്കി. ആദ്യഘട്ട പരിപാടിയില്‍ പല എയര്‍ലൈനുകളില്‍ നിന്നും നല്ല പ്രതികരണങ്ങള്‍ ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ ഈ പദ്ധതി ലോവര്‍ ഡെക്കുകളിലുള്ള ഞങ്ങളുടെ പ്രാഗത്ഭ്യമാണ് തെളിയിക്കുന്നത്. ... Read more