Tag: 30 special trains in vaccation
അവധിക്കാലത്ത് 31 പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു
അവധിക്കാല യാത്രയ്ക്ക് റെയിൽവേ സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ചു. വേനലവധിക്കാലത്ത് ദക്ഷിണ റെയില്‍വേ കേരളത്തില്‍ 351 സര്‍വീസുകള്‍ നടത്തും. ഏപ്രില്‍ ഒന്നുമുതല്‍ ജൂലായ് നാലുവരെയുള്ള കാലയളവില്‍ കേരളത്തില്‍ 31 തീവണ്ടികളാണ് ഓടുക. ദക്ഷിണ റെയില്‍വേയില്‍ മൊത്തം 69 തീവണ്ടികള്‍ 796 സര്‍വീസുകള്‍ ഓടിക്കും. മുഴുവന്‍ തീവണ്ടികളിലും പ്രത്യേകനിരക്ക് ഈടാക്കുന്ന സുവിധയും സ്പെഷ്യല്‍ ഫെയര്‍ വണ്ടികളുമാണ്. യാത്രക്കാര്‍ക്കായി ദക്ഷിണറെയില്‍വേ ആദ്യമായി വേനല്‍ക്കാല വണ്ടികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പ്രധാന സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ക്യു.ആര്. കോഡും ഇത്തവണ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് അത് സ്കാന്‍ ചെയ്ത് മൊബൈലില്‍ ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാം.കേരളത്തിൽനിന്നു ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, വേളാങ്കണ്ണി, രാമേശ്വരം എന്നിവിടങ്ങളിലേക്ക് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് സർവീസുകൾ. എല്ലാ ട്രെയിനുകളും 13 സർവീസുകൾ വീതം നടത്തും. പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരുന്ന സ്റ്റേഷൻ, ട്രെയിൻ, നമ്പർ, പുറപ്പെടുന്ന ദിവസം, സമയം എന്നീ ക്രമത്തിൽ ചെന്നൈ–എറണാകുളം സുവിധ (82631), വെള്ളി, രാത്രി 8ന് എറണാകുളം–ചെന്നൈ സുവിധ (82632), ഞായർ, ... Read more