Tag: ഹ്യുണ്ടായി
കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ഇനി ഫിംഗര്‍ പ്രിന്റ്
കാറുകള്‍ സ്റ്റാര്‍ട്ട് ചെയ്യാനും മറ്റുമായി താക്കോലുകളെ ആശ്രയിച്ചിരുന്ന കാലം പതിയെ മാറുത്തുടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക വാഹനങ്ങളിലും പുഷ് സ്റ്റാര്‍ട്ട് സ്റ്റോപ്പ് ബട്ടണുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ഹ്യുണ്ടായി ഒരുമുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ്. ഹ്യുണ്ടായിയുടെ പുതുതലമുറ സാന്റേ ഫെയില്‍ കാര്‍ ഫിംഗര്‍ പ്രിന്റ് സഹായത്തോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ്. ഒന്നിലധികം ആളുകളുടെ വിരല്‍ ഇതില്‍ പെയര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് ഏറ്റവും ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ മാത്രമല്ല ഡോര്‍ തുറക്കാനും ഈ ഫിംഗര്‍ പ്രിന്റ് സംവിധാനമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ചൈനയില്‍ ഇറങ്ങുന്ന സാന്റാ ഫെയിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിലെത്തുന്ന വാഹനത്തിലും ഈ സംവിധാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരുടെ ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്താണോ കാറില്‍ കയറുന്നത് അയാള്‍മുമ്പ് ക്രമീകരിച്ചിരുന്നതുപോലെ സീറ്റ് പൊസിഷന്‍, സ്റ്റിയറിങ് പൊസിഷന്‍, റിയര്‍ വ്യൂ മിറര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ടെംപറേച്ചര്‍ എന്നിവയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ആകുമെന്നുള്ളതും ഈ ... Read more
കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ഹ്യുണ്ടായി നെക്‌സോ
യൂറോ ന്യൂ കാര്‍ അസെസ്മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങും നേടി ഹ്യുണ്ടായ് നെക്സോ എസ്യുവി. മുതിര്‍ന്ന യാത്രക്കാര്‍ക്ക് 94 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 87 ശതമാനം സുരക്ഷയുമാണ് വാഹനം ഉറപ്പുവരുത്തിയത്. ഹ്യുണ്ടായിയുടെ ആദ്യ ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനമാണ് നെക്സോ. ക്രാഷ് ടെസ്റ്റിനു ഹ്യുണ്ടായിയുടെ ‘സ്മാര്‍ട്ട് സെന്‍സ് ആക്ടീവ് സേഫ്റ്റി ആന്‍ഡ് ഡ്രൈവിങ് അസിസ്റ്റന്‍സ് ടെക്നോളജി’ ഉള്‍പ്പെടുത്തിയ നെക്സോ മോഡലാണ് ഉപയോഗിച്ചത്. വാഹനത്തിലുള്ള യാത്രക്കാര്‍ക്ക് പുറമേ കാല്‍നട യാത്രക്കാര്‍ക്ക് 67 ശതമാനം സുരക്ഷയും നെക്സോ നല്‍കും. യാത്രാമദ്ധ്യേ പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് വരുന്ന യാത്രക്കാരെ തിരിച്ചറിഞ്ഞ് ഓട്ടോമാറ്റിക്കായി ബ്രേക്ക് ചെയ്യുന്ന എഇബി സംവിധാനം വഴിയാണ് കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുക. ലൈന്‍ ഫോളോയിങ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ് അസിസ്റ്റ്, ബ്ലൈന്റ് സ്പോര്‍ട്ട് വ്യൂ മോണിറ്റര്‍, റിമോര്‍ട്ട് സ്മാര്‍ട്ട് പാര്‍ക്കിങ്, എബിഎസ്, എഇബി, ഡ്യുവല്‍ ഫ്രണ്ട്-സൈഡ് എയര്‍ബാഗ് തുടങ്ങിയ സുരക്ഷാ സന്നാഹങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ നെക്സോ. ... Read more