Tag: സൗദി
സൗദി വിനോദസഞ്ചാര മേഖല; ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നു
വിനോദ സഞ്ചാര മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തൊഴില്‍ മന്ത്രാലയവും മാനവശേഷി വികസന നിധിയും സ്വകാര്യ മേഖലാ പങ്കാളികളുമായും സഹകരിച്ചു തയ്യാറാക്കിവരികയാണ്. നിലവില്‍ വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവല്‍ക്കരണം 22.9 ശതമാനമാണ്. 2020 ഓടെ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം 23.2 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ നിലവിലെ വളര്‍ച്ച കണക്കിലെടുത്താല്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിനോദ സഞ്ചാര മേഖലയില്‍ ഗൈഡ് ആയി ജോലിചെയ്യാന്‍ നിരവധി സ്വദേശികള്‍ മുന്നോട്ടുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 46 പേര്‍ക്കാണ് ഇതിനുള്ള ലൈസന്‍സ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അനുവദിച്ചതിനേക്കാള്‍ 8 ശതമാനം കൂടുതല്‍ ലൈസന്‍സ് ആണ് ഈ വര്‍ഷം അനുവദിച്ചത്.
ടിക്കറ്റ് നിരക്കിലെ നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി സൗദി സിവില്‍ ഏവിയേഷന്‍
ആഭ്യന്തര ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുമെന്ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിരക്ക് നിരീക്ഷിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ തയ്യാറായി വരുകയാണ്. ഇതിന് ശേഷമായിരിക്കും നിയന്ത്രണം ഒഴിവാക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിന് വിമാന കമ്പനികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വിദഗ്ദ സമിതി തയ്യാറാക്കി വരുകയാണ്. നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നതോടെ ടിക്കറ്റ് വില ഉയരാതിരിക്കാനാണ് മാദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. ആഭ്യന്തര വ്യോമ ഗതാഗത വിപണിയെ സംരക്ഷിക്കുകയും ടിക്കറ്റ് നിരക്കില്‍ കൃത്രിമം നടത്താതിരിക്കാനുമാണ് നടപടിയെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ലാഭകരമല്ലാത്ത ആഭ്യന്തര സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും വ്യോമ ഗതാഗതം സാധ്യമാക്കണം. അവിടുത്തെ പൗരന്മാര്ക്ക് ഇത് പ്രയോജനപ്പെടുകയും വേണം. അതുകൊണ്ടുതന്നെ ലാഭകരമല്ലാത്ത സെക്ടറുകളില്‍ സാമ്പത്തിക സഹായം തുടരും. അതേസമയം, ടിക്കറ്റ് നിരക്കിനുളള നിയന്ത്രണം ഒഴിവാക്കുന്നത് എപ്പോള്‍ മുതലാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വെളിപ്പെടുത്തിയിട്ടില്ല.
ഉംറ തീർത്ഥാടകർക്ക് സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു
സൗദിയിൽ ഉംറ തീർത്ഥാടകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനം 90 ദിവസത്തിനകം പ്രാബല്യത്തിൽ വരുത്താൻ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും തീരുമാനം. പുതിയ തീരുമാനം അനുസരിച്ചു ഉംറ വിസ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. അടിയന്തിര ഘട്ടങ്ങളിലെ ചികിത്സക്കും ആംബുലൻസ് സേവനങ്ങൾക്കും ഉൾപ്പെടെയുള്ള ചിലവുകൾ വഹിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് നേടേണ്ടത്. സൗദി എൻട്രി വിസയ്ക്കും വിസ കാലാവധി നീട്ടുന്നതിനും ആശ്രിതർക്കുള്ള വിസയ്ക്കുമെല്ലാം ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. എന്നാൽ ഹജ്ജ് തീർത്ഥാടകരെയും ചികിത്സക്കായി സൗദിയിലേക്ക് വരുന്നവരെയും നയതന്ത്ര പാസ്പോർട്ട് ഉള്ളവരെയും സർക്കാരിന്റെ അതിഥികളായി എത്തുന്നവരെയും ഈ വ്യവസ്ഥയിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. പുതിയ തീരുമാനം 90 ദിവസത്തിനകം നടപ്പിലാക്കുന്നതിന് ഹജ്ജ് – ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏകോപനം നടത്തി നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.
സൗദിയിലെ ‘അൽ ഉലാ’ വിനോദ സഞ്ചാര പദ്ധതി; സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു
സൗദിയിലെ പുരാതന നഗരമായ “അൽ ഉലാ” വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു. അൽ ഉലായിലെ പ്രകൃതി സംരക്ഷണ മേഖലയും കിരീടാവകാശി രാജ്യത്തിന് സമർപ്പിച്ചു. സൗദിയിലെ പുരാതനവും അതിമനോഹരവുമായ സ്ഥലങ്ങളിൽ ഒന്നാണ് രാജ്യത്തിൻറെ വടക്ക്- പടിഞ്ഞാറു ഭാഗത്തു മദീന ഗവർണറേറ്റിന് കീഴിൽ വരുന്ന അൽ ഉലാ പ്രദേശം. മധ്യപൂർവ്വദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അൽ ഉലയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അൽ ഉലാ വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചത്. അൽ ഉലായിലെ “ശർആനിൽ” പുതിയതായി സ്ഥാപിച്ച പ്രകൃതി സംരക്ഷ മേഖല കിരീടാവകാശി രാജ്യത്തിന് സമർപ്പിച്ചു. അൽ ഉലയിൽ റോയൽ കമ്മീഷൻ നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളുടെ ഭാഗമായാണ് “ശർആൻ” പരിസ്ഥിതി സംരക്ഷണ മേഖലയുടെ പ്രഖ്യാപനം. ഈ മേഖലയിൽ അറേബ്യൻ പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഗ്ലോബൽ ഫണ്ട് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ... Read more
ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതിക്ക് അംഗീകാരം
സൗദിയുടെ പടിഞ്ഞാറന്‍ തീരമേഖലയിലെ ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതിക്കു ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം. ആദ്യഘട്ട നിര്‍മാണം രണ്ടായിരത്തി ഇരുപത്തിരണ്ടില്‍ പൂര്‍ത്തിയാക്കും. വിനോദസഞ്ചാര മേഖലയിലെ വന്‍ പദ്ധതിയാണ് ചെങ്കടല്‍ തീരത്ത് ഒരുങ്ങുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍ രണ്ടായിരത്തിമുപ്പതിന്റെ ഭാഗമായാണ് ചെങ്കടല്‍ വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിച്ചത്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള റെഡ് സീ ഡെവലപ്മെന്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് കര്‍മപദ്ധതിക്കു അംഗീകാരം നല്‍കിയത്. ചെങ്കടലിന്റെ പടിഞ്ഞാറന്‍ തീരമേഖലയിലുള്ള 90 ഓളം ചെറുദ്വീപുകള്‍, പൈതൃക പ്രദേശങ്ങള്‍, പര്‍വത നിരകള്‍, കടല്‍ തീരം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പദ്ധതി. 2022 ഓടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. അഞ്ചു ദ്വീപുകളിലായി 3,000 മുറികള്‍ ഉള്‍പ്പെട്ട 14 ആഡംബര ഹോട്ടലുകള്‍, മരുഭൂപ്രദേശത്തും പര്‍വത നിരകളിലുമായി അത്യാധുനിക റിസോര്‍ട്ടുകള്‍, പ്രത്യേക വിമാനത്താവളം, ഉല്ലാസ നൗകകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. ദ്വീപുകളുടെ 75 ശതമാനം പ്രദേശത്തും പ്രകൃതി, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും കര്‍മപദ്ധതി വ്യക്തമാക്കുന്നു. 28,000 ... Read more
ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സൗദി വിമാനത്തില്‍ കാര്‍ഗോ ക്ലാസ് അവതരിപ്പിക്കുന്നു
വിമാനയാത്രയുടെ നിരക്ക് കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി സൗദിയിലെ ഫ്ളൈ അദീല്‍ വിമാനക്കമ്പനി. ഇതിനായി കാര്‍ഗോ ക്ലാസ് ടിക്കറ്റുകള്‍ അടുത്തമാസം തൊട്ട് വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. വിമാനത്തില്‍ ലഗേജുകള്‍ സൂക്ഷിക്കുന്ന ഭാഗത്ത് പ്രത്യേകം സീറ്റുകള്‍ തയ്യാറാക്കിയാണ് ഫ്ളൈ അദീലിന്റെ പരീക്ഷണം. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ആവശ്യമുള്ള യാത്രക്കാരെ ലക്ഷ്യം വെച്ചാണ് പുതിയ നടപടിയെന്ന് ഫ്ളൈ അദീല്‍ വ്യക്തമാക്കി. ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാന കമ്പനിയാണ് ഫ്ളൈ അദീല്‍. ആദ്യമായാണ് വിമാനത്തിന്റെ താഴെ കാര്‍ഗോ സൂക്ഷിക്കുന്നിടത്ത് യാത്രക്ക് അവസരം ഒരുക്കുന്നത്. കാര്‍ഗോ ക്ലാസ് ടിക്കറ്റ് നേടുന്നതിന് ശരീരഭാരം, ഉയരം എന്നിവക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിന് പുറമെ 12 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ടിക്കറ്റും അനുവദിക്കില്ല. ലഗേജ് ഹോള്‍ഡറില്‍ സജ്ജീകരിക്കുന്ന സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിമാന ജീവനക്കാര്‍, മറ്റു യാത്രക്കാര്‍ എന്നിവരുമായി ബന്ധപ്പെടാന്‍ സൗകര്യം ഉണ്ടാവില്ല. എന്നാല്‍ ഇന്റര്‍കോം സംവിധാനം ഉണ്ടാകും. ദൈര്‍ഘ്യം കുറഞ്ഞ ആഭ്യന്തര സര്‍വീസുകളില്‍ കാര്‍ഗോ ക്ലാസ് ... Read more
സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്
സൗദിയിലും വിമാന യാത്രക്കാരുടെ ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ ഈ നിയന്ത്രണം നിലവിലുണ്ട്. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാത്താവളം അധികൃതര്‍ സൗദിയില്‍ സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്കി. ലഗേജില്‍ പവര്‍ ബാങ്ക് പാടില്ലെങ്കിലും ഹാന്റ് ബാഗില്‍ ഇവ കൊണ്ടുപോകുന്നതിന് തടസമില്ല.
സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
സൗദി എയര്‍ലൈന്‍സ് സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് തുടങ്ങുന്ന സര്‍വീസില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ട്രാവല്‍സുകള്‍ മുഖേനയും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അടുത്ത മാസം അഞ്ചിന് ജിദ്ദയില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. സൗദി എയര്‍ലൈന്‍സ് വെബ്സൈറ്റിലും ട്രാവല്‍സുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. സാധാരണയിലും കൂടിയ നിരക്കിലാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപോര്‍ട്ട്. നേരത്തെ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് യാത്ര കോഴിക്കോട്ടേക്ക് മാറ്റാനുള്ള അവസരം സൗദി എയര്‍ലൈന്‍സ് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ സര്‍വീസ് ആരംഭിക്കുന്ന ആദ്യ ദിനങ്ങളില്‍ വളരെ കുറഞ്ഞ സീറ്റുകള്‍ മാത്രമേ പുതുതായി ലഭ്യമാവുകയുള്ളു. ഇതാണ് തുടക്കത്തില്‍ ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമെന്നാണ് സൂചന. കൊച്ചിയിലേക്കുള്ള അതേ ടിക്കറ്റു നിരക്കില്‍ തന്നെയായിരിക്കും കോഴിക്കോട്ടേക്കുമുള്ള നിരക്കെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 5ന് ജിദ്ദയില്‍ നിന്നാണ് ആദ്യ വിമാനം. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ഡിസംബര്‍ 7നുമായിരിക്കും. കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് പ്രവാസികള്‍ക്കെന്ന പോലെ ലക്ഷക്കണക്കിന് ഹജ്ജ് ഉംറ ... Read more
ബഹിരാകാശ ടൂറിസത്തിനൊരുങ്ങി സൗദി
സ്പേസ് ടൂറിസം വാണിജ്യാടിസ്ഥാനത്തില്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പകര്‍ന്ന സൗദി അറേബ്യ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഗ്രൂപ്പിലാണ് സൗദി അറേബ്യ 100 കോടി ഡോളര്‍ മുതല്‍ മുടക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിര്‍ജിന്‍ ഗ്രൂപ്പിലെ ചില കമ്പനികള്‍ സ്പേസ് ടൂറിസം വികസിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഭാവിയില്‍ 480 ദശലക്ഷം ഡോളര്‍ കൂടി മുതല്‍ മുടക്കാന്‍ തയ്യാറാണ് എന്ന് സൗദി അറിയിച്ചതായി വിര്‍ജിന്‍ ഗ്രൂപ്പ്. സ്പേസ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായിട്ടാകും ഈ തുക വിനിയോഗിക്കുക. ഈ അടുത്ത കാലത്തായി ടൂറിസം വികസനത്തിന് സൗദി അറേബ്യ കാര്യമായ ശ്രദ്ധയാണ് ചെലുത്തിവരുന്നത്. സ്പേസ് ടൂറിസം വ്യവസായകേന്ദ്രം ഭാവിയില്‍ സൗദിയിലും തുടങ്ങിയേക്കും.
ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാന്‍ അത്യാഡംബര പദ്ധതിയുമായി സൗദി
ലോകെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അത്യാഡംബര വിനോദ സഞ്ചാര പദ്ധതിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്. മധ്യപൗരസ്ത്യദേശത്തെ റിവിയേറ എന്ന പേരില്‍ അറിയപ്പെടുന്ന രാജ്യത്തിന്റെ വടക്കുപറഞ്ഞാറന്‍ തീരത്തെ ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. പെട്രോളിയം ഇതര വരുമാന മാര്‍ഗ്ഗത്തിലൂടെ രാജ്യത്തെ സമ്പദ് ഘടന ശക്തമാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും. വിശദമായ ടൂറിസം പദ്ധതിക്ക് അമാല എന്നാണ് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് പണ്ട് പേരിട്ടിരിക്കുന്നത്. 3,800 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 2,500 ഹോട്ടല്‍ മുറികളും നിരവധി സ്യൂട്ടുകളും 700 വില്ലകളും ഫ്ളാറ്റുകളും 200 മുന്തിയ വ്യാപാര സ്ഥാപനങ്ങളുമുണ്ടായിരിക്കും. ലോകോത്തര ബ്രാന്‍ഡുകളുടെ ഷോറൂമുകളും ആര്‍ട്സ് അക്കാദമിയും ഇവിടെ സജ്ജീകരിക്കും. 26,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉള്‍ക്കൊള്ളിച്ച് നിയോം എന്ന പേരില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ ഭാഗമായാണിതും. നിക്ഷേപം നടത്താന്‍ സന്നദ്ധരാവുന്ന സ്വകാര്യ കമ്പനികള്‍ക്കും ആകര്‍ഷകമായ അവസരങ്ങള്‍ ഒരുക്കും. നിക്കോളാസ് നേപിള്‍സിനെ പദ്ധതിയുടെ സി.ഇ.ഒ ആയി സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. ... Read more
ഗിന്നസില്‍ ഇടം നേടി സൗദി ദിനാഘോഷം
സൗദിയുടെ എണ്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു.ആഘോഷത്തോട് അനുബന്ധിച്ചു ഒരുക്കിയ കരിമരുന്നു പ്രയോഗമാണ് റെക്കോഡിട്ടത്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു ഇന്നലെ രാജ്യത്തെ 58 കേന്ദ്രങ്ങളിലായി ഒന്‍പതു ലക്ഷത്തില്‍ അധികം കതിനകള്‍ പൊട്ടിച്ചാണ് ആകാശത്തു വര്‍ണ്ണ വിസ്മയം തീര്‍ത്തത്. ഒരേ സമയം ഏറ്റവും കൂടുതല്‍ കരിമരുന്നു പ്രയോഗിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇന്നലെ സൗദിക്ക് ലഭിച്ചു. ആഘോഷങ്ങളോട് അനുബന്ധിച്ചു വിവിധ കലാപ്രകടനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. കടലിലും കരയിലമായി നടന്ന ആഘോഷ പരിപാടികളില്‍ വിവിധ സൈനിക വിഭാഗങ്ങളും പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമാകാന്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടിയത്. ഇതാദ്യമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസത്തെ പൊതു അവധിയും ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു നല്‍കിയിരുന്നു.
ഉംറ തീര്‍ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സന്ദര്‍ശനം നടത്താം
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സന്ദര്‍ശം നടത്താം. സൗദിയിലേയ്ക്ക് കൂടുതല്‍ തീര്‍ത്ഥാടരെ ആകര്‍ഷിക്കാനാണ് നടപടി. ഈ വരുന്ന ഉംറ സീസണിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വരുകയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു. നിലവില്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്നത്. മാത്രമല്ല ഉംറ വിസ കാലാവധി പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരെയായി നീട്ടി നല്‍കും. പതിനഞ്ച് ദിവസം ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനായി മക്ക, മദീന നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ബാക്കി പതിനഞ്ച് ദിവസം സൗദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും അനുവദിക്കുക. ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടി നല്‍കും. മക്കയും മദീനയും ഒഴികെയുള്ള സൗദിയിലെ ചരിത്രപരമായ സ്ഥലങ്ങളും മറ്റു പട്ടണങ്ങളും സന്ദര്‍ശിക്കുന്നതിനു പ്രത്യേക ടൂര്‍ പാക്കേജ് സൗദിക്കു പുറത്ത് നിന്നും തന്നെ ... Read more
അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് അനുവദിച്ച് സൗദി വീണ്ടും ചരിത്രത്തിലേക്ക്
വാഹനമോടിക്കാന്‍ അനുമതിയായതിന് പിന്നാലെ സൗദിയില്‍ വിമാനം പറത്താനും വനിതകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പൈലറ്റാകാന്‍ വനിതകള്‍ക്കും അവസരങ്ങള്‍ തുറന്നതോടെ ആകെ അപേക്ഷ നല്കിയ രണ്ടായിരത്തോളം പേരില്‍ നാനൂറു പേരും സ്ത്രീകളായിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് ഇപ്പോള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനം പറത്താന്‍ ലൈസന്‍സ് അനുവദിച്ചിരിക്കയാണ്. വിവിധ തൊഴില്‍ മേഖലകളില്‍ വനിതകള്‍ കൂടുതലായി രംഗത്തു വരുന്ന സൗദിയില്‍ പൈലറ്റ് പട്ടികയിലേക്ക് അഞ്ചു വനിതകള്‍ കൂടി രംഗപ്രവേശനം ചെയ്യുന്നതോടെ വിപ്ലവകരമായ മാറ്റത്തിനായിരിക്കും സൗദി സാക്ഷ്യം വഹിക്കുക. വ്യോമയാന മേഖലയില്‍ സൗദി വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിവും ആത്മവിശ്വാസവും യോഗ്യതയുമുള്ള വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കിയതെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐ.സി.എ.ഒ) പറഞ്ഞു. അടുത്ത കാലത്തായി നിരവധി സൗദി വനിതകള്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.