Tag: സ്പീഡ് ബോട്ട്
സഞ്ചാരികള്‍ക്ക് വിസ്മയാനുഭവം നല്‍കുന്ന മാണ്ഡ്‌വി ബീച്ച്
മികച്ച തുറമുഖമെന്നു പേരു കേട്ടിരുന്ന മാണ്ഡ്‌വി ഇപ്പോള്‍ ബീച്ച് വിനോദ സഞ്ചാരത്തിന് പ്രശസ്തമാണ്. വാട്ടര്‍ സ്‌കൂട്ടര്‍, സ്‌കീയിങ്, സര്‍ഫിങ്, പാരാസെയിലിങ്, സ്പീഡ് ബോട്ട് യാത്ര തുടങ്ങി കടലുമായി ബന്ധപ്പെട്ട വിനോദങ്ങള്‍ക്ക് അറബിക്കടലിന്റെ ഈ തീരത്ത് സൗകര്യമുണ്ട്. സമീപത്തെ ചെറുപട്ടണം വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നു.ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഉള്‍പ്പെട്ട മാണ്ഡ്‌വി തീരം വൃത്തിയും ശുചിത്വവും സൂക്ഷിക്കുന്നു. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ ധാരാളം പക്ഷികളെ ഈ തീരത്ത് കാണാം. 16-ാം നൂറ്റാണ്ടില്‍ തുറമുഖ നഗരമായി സ്ഥാപിക്കപ്പെട്ട മാണ്ഡ്‌വി പിന്നീട് കച്ച് ഭരണാധികാരികളുടെ വേനല്‍ക്കാല വാസകേന്ദ്രമായി മാറുകയായിരുന്നു.വര്‍ഷം മുഴുവന്‍ സന്ദര്‍ശനയോഗ്യമെങ്കിലും ഒക്ടോബര്‍ മുതല്‍ മേയ് വരെയാണ് സുഖകരമായ കാലാവസ്ഥ. തുറമുഖ നഗരമായി മാണ്ഡ്‌വി വികസിച്ച കാലത്തു തുടങ്ങിയ കപ്പല്‍ നിര്‍മാണം ഇന്നും തുടരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഉരു നിര്‍മാണശാല സന്ദര്‍ശിക്കുന്നത് വേറിട്ട അനുഭവമാണ്.അറബിക്കടലിനെ അഭിമുഖീകരിച്ച് സ്ഥിതി ചെയ്യുന്ന വിജയ വിലാസ് പാലസ് ഇവിടത്തെ ആകര്‍ഷണമാണ്. 1920 ല്‍ കച്ച് മഹാരാജാവ് പണി കഴിപ്പിച്ച കൊട്ടാരത്തിന്റെ രൂപകല്‍പന ... Read more
മുംബൈയില്‍ സ്പീഡ് ബോട്ട് സര്‍വീസ് ആരംഭിക്കാനൊരുങ്ങി യൂബര്‍
ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് സേവന ദാതാക്കളായ യൂബര്‍ സ്പീഡ് ബോട്ട് സര്‍വീസും തുടങ്ങുന്നു. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും എലഫന്റ ദ്വീപിലേക്കും അലിബാഗിലേക്കുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് തുടങ്ങുക. യൂബറിന്റെ ആപ്പ് വഴി മൊബൈല്‍ഫോണില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ആറുമുതല്‍ എട്ടുവരെ സീറ്റുള്ള ചെറുബോട്ടിന് 5,700 രൂപയും 10 സീറ്റുള്ള ബോട്ടിന് 9,500 രൂപയുമായിരിക്കും താല്‍ക്കാലിക നിരക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 മിനിറ്റുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്താനാവും. പരീക്ഷണ സര്‍വീസുകള്‍ ലാഭമെന്നുകണ്ടാല്‍ നവിമുംബൈയിലും യൂബര്‍ ബോട്ടുകള്‍ തുടങ്ങുമെന്ന് മുംബൈ പോര്‍ട്ട് ട്രസ്റ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. മുംബൈ മരിടൈം ബോര്‍ഡുമായി സഹകരിച്ചാണ് യൂബര്‍ ജലഗതാഗതരംഗത്തിറങ്ങുന്നത്.
അഷ്ടമുടിയിലെ മഴക്കാഴ്ച്ചകള്‍
മഴയിലൂടെ അഷ്ടമുടി കായലിലൊരു ബോട്ട് യാത്ര തുരുത്തുകളും കൈവഴികളും ഗ്രാമീണഭംഗി ചൊരിയുന്ന കരകളും ഈറനണിഞ്ഞ് നില്‍ക്കുന്ന കാഴ്ച്ച കണ്ട് മഴയാസ്വദിക്കാന്‍ ഡി ടി പി സി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുകയാണ്. പ്രധാനമായും അഞ്ച് പാക്കേജുകളാണ് മഴക്കാല വിനോദത്തിനായി ഒരുക്കിയിരിക്കുന്നത്. കല്ലട-സാമ്പ്രാണിക്കോടി, സീ അഷ്ടമുടി, അഷ്ടമുടി-സമ്പ്രാണിക്കോടി ഐലന്‍ഡ്, കരുനാഗപ്പള്ളി-കന്നേറ്റി, കൊല്ലം-മണ്‍റോത്തുരുത്ത് എന്നീ പാക്കേജുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവയ്ക്കുപുറമേ ഡി.ടി.പി.സി. യുടെ ഹൗസ്‌ബോട്ട്, തോണി, സ്പീഡ് ബോട്ട് എന്നിവയും സജീവമാണ്. കൂടാതെ ഡി.ടി.പി.സി.യുടെ ജലകേളീകേന്ദ്രം മുഖംമിനുക്കി കുട്ടികള്‍ക്കുള്ള പാര്‍ക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.മഴയെന്നു വിചാരിച്ച് ഇനി യാത്രകള്‍ക്ക് മടിക്കേണ്ട… മഴക്കാലം മഴയോടൊപ്പം ആഘോഷിക്കാമെന്ന തരത്തിലാണ് സഞ്ചാരികള്‍ക്കായി യാത്രകളും കാഴ്ചകളും ക്രമീകരിച്ചിട്ടുള്ളത്. കല്ലടയാറിന്‍ തീരത്തൂടെ ഒരു യാത്ര മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമാണിത്. കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപത്തെ ഡി.ടി.പി.സി.യുടെ ബോട്ട് ജെട്ടിയിലെത്തി യാത്രയ്ക്ക് തയ്യാറെടുക്കാം. വള്ളത്തിലാണ് യാത്രയെങ്കിലോ? മഴയല്ലേ നനഞ്ഞുപോകുമോ എന്ന സംശയം ഉയര്‍ന്നേക്കാം. അതോര്‍ത്ത് പേടിക്കേണ്ട. ഡി.ടി.പി.സി.യുടെ വക ഓരോ കുടയും യാത്രികരെ മഴനനയ്ക്കാതെ കൊണ്ടുപോകും. കുറഞ്ഞത് ... Read more