Tag: ശംഖുമുഖം

വീണ്ടും മുഖം മിനുക്കി ശംഖുമുഖം

മുഖം മിനുക്കുന്ന ശംഖുംമുഖം ബീച്ചില്‍ ഇനി തട്ടുകടകളെല്ലാം പുത്തന്‍ രൂപത്തിലാകും. ടൂറിസം വകുപ്പിന്റെ 11 മുറികള്‍ ഭക്ഷ്യ വകുപ്പിന്റെ ‘ക്ലീന്‍ സ്ട്രീറ്റ്ഫുഡ് ഹബ് പദ്ധതി’യ്ക്കായി നല്‍കും. ഇതോടെ വഴിയരികില്‍ താല്‍ക്കാലികമായി വണ്ടികളില്‍ നടത്തുന്ന തട്ടുകടകള്‍ ഇവിടെനിന്ന് അപ്രത്യക്ഷമാവും. പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ടൂറിസം വകുപ്പ് നിര്‍മിച്ച കെട്ടിടം നടത്തിപ്പിനായി ജില്ലാ ടൂറിസം വികസന കോര്‍പ്പറേഷന് കൈമാറും. പദ്ധതി നടപ്പാക്കുന്നതോടെ ബീച്ചിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ടൂറിസം വകുപ്പ്. ബീച്ച് പ്രദേശത്ത് ഭൂപ്രകൃതി മനോഹരമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. കാനായിയുടെ പ്രതിമയുടെ പരിസര പ്രദേശം മുഴുവന്‍ പുല്ല് വച്ചു പിടിപ്പിക്കും. ഇതിന് സമീപമായാണ് തട്ട്കടകള്‍ വരുന്നത്. ഏറ്റവും കൂടുതല്‍ പ്രാദേശിക വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ശംഖുംമുഖം. 15 കോടി രൂപ ചെലവഴിച്ച് ശംഖുംമുഖം വികസനത്തിന്റെ സമഗ്രപദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പൂരത്തിനൊരുങ്ങി തീരം; ശംഖുമുഖം ബീച്ച് കാര്‍ണിവലിന് ഇന്ന്‌ തുടക്കം

കോര്‍പറേഷനു കീഴിലുള്ള ശംഖുമുഖം ആര്‍ട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് കാര്‍ണിവലിന് ഇന്ന്‌ തുടക്കം. ശംഖുമുഖം തീരത്തെ വിവിധ നിറങ്ങളില്‍ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിങാണ് ബീച്ച് കാര്‍ണിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 28 വരെ ബീച്ച് കാര്‍ണിവല്‍ നീളും. എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മല്‍സരങ്ങളും രാത്രി കലാപരിപാടികളും അരങ്ങേറും. തലസ്ഥാന നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനോടൊപ്പം വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയും ബീച്ച് കാര്‍ണിവലില്‍ കൈകോര്‍ക്കുന്നുണ്ട്. ഇന്ന്‌ വൈകീട്ട് ആറിന് മന്ത്രി എ കെ ബാലന്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ വി കെ പ്രശാന്ത് അധ്യക്ഷത വഹിക്കും. കലാ വിന്യാസങ്ങള്‍, ഫുഡ് കോര്‍ട്ട്, ആരോഗ്യ പ്രദര്‍ശനം, പുസ്തകമേള എന്നിവയും ബീച്ച് കാര്‍ണിവലിന്റെ ഭാഗമായുണ്ട്. കാര്‍ണിവലില്‍ എത്തുന്നവരുടെ പോര്‍ട്രെയ്റ്റുകള്‍ ചിത്രകലാ വിദ്യാര്‍ഥികള്‍ തല്‍സമയം വരച്ചുനല്‍കും. ബീച്ച് കാര്‍ണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ശംഖുമുഖം ആര്‍ട് മ്യൂസിയത്തില്‍ നടന്നുവരുന്ന ‘ബോഡി’ ... Read more

ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ദേശീയ സമകാല കലാപ്രദര്‍ശനം ആരംഭിച്ചു

രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ദേശീയ കലാപ്രദര്‍ശനം ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ആരംഭിച്ചു.ശരീരം എന്ന വിഷയത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 56 കലാകാരന്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. കലാകാരന്‍ എം.എല്‍.ജോണി ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍, ശില്പങ്ങള്‍, കലാവിന്യാസങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ സാധ്യതകള്‍, ആന്തരികമായും ബാഹ്യമായും നേരിടുന്ന പ്രശ്‌നങ്ങള്‍, ആക്രമണങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് പ്രദര്‍ശനത്തിന്റെ വിഷയം. മാര്‍ച്ച് 31 വരെ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ഫെബ്രുവരി 22 മുതല്‍ 27 വരെ ശംഖുംമുഖം ബീച്ച് ഫെസ്റ്റിവലും നടത്തും. ശരീരവുമായി വ്യത്യസ്തതലത്തില്‍ ബന്ധപ്പെടുന്ന വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സെമിനാര്‍, ആര്‍ട്ട് കളക്ടേഴ്‌സ് സംഗമം, ചലച്ചിത്രപ്രദര്‍ശനം, കലാകാരന്മാരുമായുള്ള സംവാദം, പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്ഥിരംസമിതി ചെയര്‍മാന്‍ പുഷ്പലത എന്നിവര്‍ പങ്കെടുത്തു. കാലവര്‍ഷക്കാലത്ത് കടല്‍കയറ്റത്തെത്തുടര്‍ന്ന് തകര്‍ന്ന ശംഖുംമുഖം തീരത്ത് പിന്നീട് നടക്കുന്ന കലാസംഗമമാണ് ... Read more

പ്രണയദിനത്തില്‍ ഭീമന്‍ പുഡ്ഡിങ്ങ് നിര്‍മ്മിക്കാനൊരുങ്ങി ഉദയ സമുദ്ര

പ്രണയദിനത്തില്‍ ഭീമന്‍ പുഡ്ഡിങ്ങ് നിര്‍മ്മിക്കാനൊരുങ്ങി ശംഖുമുഖം ഉദയ സമുദ്ര ഗ്രൂപ്പ്. 1500 കിലോ തൂക്കം വരുന്ന വ്യത്യസ്തമായ ഡെസേര്‍ട്ട് പുഡ്ഡിങ്ങിലൂടെ മലനിരകള്‍, താഴ്വാരങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ പുനര്‍നിര്‍മ്മിക്കും. Photo for representative purpose only ഫെബ്രുവരി 14ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന പുഡ്ഡിങ്ങ് പ്രദര്‍ശനം യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഭാരവാഹികള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഭീമന്‍ പുഡ്ഡിങ്ങ് ലോക റെക്കോര്‍ട്ടിലേക്ക് കടക്കും. കഴിഞ്ഞ വര്‍ഷം പ്രണയദിനത്തില്‍ 150ല്‍ പരം ഡെഡേര്‍ട്ടുകള്‍ നിര്‍മ്മിച്ച് ഉദയ ഗ്രൂപ്പ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് പ്രവേശിച്ചിരുന്നു. ‘ഹൃദയങ്ങള്‍ ഒന്നായി’ എന്ന ഡെഡേര്‍ട്ട് പ്രദര്‍ശനത്തിലൂടെ ഉദയ തങ്ങളുടെ മാത്രമായ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു. ഈ വര്‍ഷവും ഉദയയുടെ എല്ലാ ഷെഫുമാരും ചേര്‍ന്നാണ് പുഡ്ഡിങ്ങ് നിര്‍മ്മിക്കുന്നത്.

തിരുവനന്തപുരത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ജില്ലയെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ കർമപദ്ധതി നടപ്പാക്കുകയാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതു പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പൂർത്തീകരിച്ച വികസന പദ്ധതികളും നവീകരണ പ്രവൃത്തികളും നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കോവളം, ശംഖുമുഖം, വേളി, പൊന്മുടി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ഇതിനൊപ്പം മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികളുടെ നവീകരണത്തിനും മുൻതൂക്കം നൽകും. കിഫ്ബിയിൽനിന്നാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സമഗ്ര വികസനമാണു സർക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 43,000 കോടി രൂപ ടൂറിസത്തിൽനിന്നാണു ലഭിക്കുന്നത്. കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്കു ജോലി നൽകുന്ന മേഖലകൂടിയാണ് ടൂറിസം. ഇതു മുൻനിർത്തിയാണ് സർക്കാർ പുതിയ ടൂറിസം നയം കൊണ്ടുവന്നത്. വിനോദ സഞ്ചാര ... Read more

വളളം വരയും, കട്ടമരകവിയരങ്ങും ശംഖുമുഖം ബീച്ചിൽ

ഓഖി ചുഴലിക്കാറ്റിന്റെയും പ്രളയത്തിന്റെയും നേര്‍ക്കാഴ്ചകളും അതിജീവനവും കടല്‍ത്തീരത്ത് വളളങ്ങളില്‍ വരയ്ക്കുന്നു. തിരുവനന്തപുരത്തെ മികച്ച തീരദേശ ചിത്രകലാകാരന്മാര്‍ ഇതിന് നേതൃത്വം നല്‍കുന്നു. ശ്രീ. രാജേഷ് അമലിന്റെ നേതൃത്വത്തില്‍ 10-ാംളം ചിത്രകാരന്മാരാണ് ഇതില്‍ പങ്കെടുക്കുക. പ്രശസ്ത ചിത്രകാരന്‍ ശ്രീ. കാട്ടൂര്‍ നാരായണപിളള ഉത്ഘാടനം ചെയ്തു. അതോടൊപ്പം കട്ടമര കവിയരങ്ങും ബീച്ചിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ ഉണ്ടാകും. പരമ്പരാഗത ശൈലിയില്‍ കട്ടമരത്തിലൊരുക്കുന്ന വേദിയിലാണ് കവിയരങ്ങ്. കവികള്‍ക്ക് സ്വന്തം കവിതകള്‍ ചൊല്ലാന്‍ അവസരമുണ്ട്.