Tag: വെസ്റ്റ് സൈബീരിയ
ജപ്പാന്റെ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു
ജപ്പാന് ദേശീയ പുഷ്പമായ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു . പള്ളിവാസല്‍, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ വസന്തം പൂത്തത്. ഒരു മാസം മാത്രം ആയുസുള്ള ചെറി ബ്ലോസം മൂന്നാറില്‍ ഇതാദ്യമായാണ് പൂവിടുന്നത്. മാട്ടുപ്പെട്ടി കുണ്ടള ജലാശത്തിന് സമാപത്തായി പൂത്തു നില്ക്കുന്ന ചെറി ബ്ലോസത്തെ നേരില്‍ കാണുന്നതിനും ചിത്രങ്ങള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തുന്നതിനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നേപ്പാള്‍, തായ്ലന്റ്, കൊറിയ, ചൈന, വെസ്റ്റ് സൈബീരിയ, ഇറാന്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളും ചെറി ബ്ലോസത്തെ കാണാന്‍ കഴിയും. ജപ്പാനില്‍ ഇത് ജനുവരിയിലാണ് പൂക്കുന്നത്. മൂന്നാറിലെ തെയിലത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനെത്തിയ വിദേശികളാണ് ജലാശയത്തിന് സമീപങ്ങളിലും ദേശീയ പാതകളിലും മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. പഴയ മൂന്നാറിലെ കെഎസ്ഇബിയുടെ ഹൈഡല്‍ പാര്‍ക്കില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും പാര്‍ക്ക് വികസനത്തിന്റെ പേരില്‍ വെട്ടിനശിപ്പിച്ചിരുന്നു.