Tag: വിയ്യൂർ സെൻട്രൽ ജയിൽ
അവധി ദിനം അകത്തു കിടക്കാം; ജയില്‍ ടൂറിസവുമായി കേരളവും
ഹെല്‍ത്ത് ടൂറിസത്തിനും മണ്‍സൂണ്‍ ടൂറിസത്തിനും പിന്നാലെ കേരളത്തില്‍ ജയില്‍ ടൂറിസവും വരുന്നു. പണം മുടക്കിയാല്‍ ജയില്‍ യൂണിഫോമില്‍, അവിടത്തെ ഭക്ഷണം കഴിച്ച് ആര്‍ക്കും ഒരു ദിവസം ജയിലില്‍ തങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിനു കൈമാറി. ഇതിനായി പ്രത്യേകിച്ചു കുറ്റമൊന്നും ചെയ്യേണ്ട, ഫീസ് നല്കിയാല് മതി. വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ ഒരുങ്ങുന്ന ജയിൽ മ്യൂസിയത്തോടനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുക. Photo Courtesy: rd.com അവിടെ, ജയില്‍ വളപ്പിനകത്തു പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ പ്രത്യേക ബ്ലോക്കുകള്‍ ഒരുക്കും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തു നിശ്ചിത ഫീസ് അടച്ചാല്‍ 24 മണിക്കൂര്‍ ജയില്‍ വേഷത്തില്‍ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം. സാധാരണക്കാര്‍ക്ക് ജയില്‍ അനുഭവം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി. എന്നാല്‍, യഥാര്‍ഥ തടവുകാരുമായി ഇടപഴകാന്‍ കഴിയില്ല. ജയില്‍ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സര്‍ക്കാര്‍ ഈ വര്‍ഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ഈ വര്‍ഷവും മൂന്നുകോടി അടുത്ത ... Read more