Tag: വിനോദസഞ്ചാരവകുപ്പ്
സൈക്കിളില്‍ ചുറ്റിയടിച്ച് മലമ്പുഴ കാണാം
പാലക്കാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. അവിടുത്തെ പ്രധാന ആകര്‍ഷക ഘടകങ്ങളിലൊന്നാണ് മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്ഡന്, മത്സ്യ ഉദ്യാനം എന്നിവ. ഉദ്യാനസൗന്ദര്യ കാഴ്ചകള്‍ കാണാനായി സൈക്കിള്‍ സവാരി വിനോദസഞ്ചാരവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഒരുമണിക്കൂര്‍ സഞ്ചാരത്തിന് 10 രൂപയാണ് ഈടാക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം രണ്ട് സൈക്കിളുകളും ഒരുക്കിയിട്ടുണ്ട്. മാന്തോപ്പും ഗവര്‍ണര്‍ സ്ട്രീറ്റും വ്യൂ പോയിന്റും മാത്രമേ ആദ്യം കാണാന്‍ അനുവദിച്ചിട്ടുള്ളൂ. രണ്ടാംഘട്ടത്തില്‍ മലമ്പുഴ റിങ് റോഡും അണക്കെട്ടും സൈക്കിളില്‍ ചുറ്റിക്കാണാന്‍ സൗകര്യമൊരുക്കുന്നതായിരിക്കും. തെന്നിന്ത്യയിലെ ആദ്യത്തേത് എന്നവകാശപ്പെടുന്ന യാത്രക്കാരെ വഹിക്കുന്ന റോപ്പ് വേ കാലത്ത് 10 മുതല്‍ ഉച്ചയ്ക്ക് 1മണി വരെയും, ഉച്ചകഴിഞ്ഞ് 2:30 മുതല്‍ വൈകിട്ട് 8 വരെയും പ്രവര്‍ത്തിക്കുന്നു.