Tag: വയനാട് ചുരം

മുഖം മിനുക്കി താമരശ്ശേരി ചുരം; വളവുകള്‍ക്ക് വീതികൂട്ടല്‍ പുരോഗമിക്കുന്നു

ഗതാഗതക്കുരുക്ക് കാരണം പൊറുതിമുട്ടുന്ന താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടല്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. അഞ്ച് വളവുകളാണ് വീതികൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാരംകൂടിയ ലോറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചുരത്തിലെ മൂന്ന്, അഞ്ച് വളവുകളുടെ വീതിയാണ് വര്‍ധിപ്പിച്ചത്. വീതികൂട്ടിയ ഭാഗത്തെ ടാറിങ് നടപടികള്‍ നടക്കുകയാണ്. ഇക്കാര്യം മന്ത്രി ജി സുധാകരന്‍ തന്റെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ആറുകോടിയോളമാണ് രണ്ട് വളവുകള്‍ വീതികൂട്ടുന്നതിന് ചിലവ് വരിക. ആറ്, ഏഴ്, എട്ട് എന്നീ വളവുകളാണ് ഇനി വീതികൂട്ടാനുള്ളത്. ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അവധിക്കാലമായി; യാത്ര പോകാം വയനാട്ടിലേക്ക്…

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍ ആ നാട്ടില്‍ കാഴ്ചകളുടെ സ്വര്‍ഗഭൂമിയാണ് വയനാട്. കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന ഈ അനുഗ്രഹീത മണ്ണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വശ്യസുന്ദരമായ പ്രകൃതിഭംഗിയുടെ വാതായനങ്ങളാണ്. ചുരം കയറിയും അതിര്‍ത്തി കടന്നുമെത്തുന്നവര്‍ക്ക് വൈവിധ്യമായ കാഴ്ചകളൊരുക്കിയാണ് ടൂറിസ്റ്റ് ഭൂപടത്തില്‍ വയനാട് വേറിട്ട് നില്‍ക്കുന്നത്. ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ക്കപ്പുറം ജില്ല മൊത്തം കുളിരും കാഴ്ചയും കൊണ്ട് നിറയുന്നത് വയനാടിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടെത്തിരിഞ്ഞാലുമുണ്ട് കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങള്‍. മുത്തങ്ങ വന്യജീവികേന്ദ്രം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂറിലേക്കുള്ള റോഡിലാണ് മുത്തങ്ങ. മുത്തങ്ങ വന്യജീവികേന്ദ്രം കേരളത്തിന്റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു. കര്‍ണ്ണാടകവും തമിഴ്‌നാടും കേരളവും ചേരുന്ന ഈ സ്ഥലത്തിനെ ട്രയാങ്കിള്‍ പോയിന്റ് എന്നാണ് വിളിക്കുന്നത്. കാട്ടുപോത്ത്, മാന്‍, ആന, കടുവ തുടങ്ങിയ ജീവികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി ... Read more

വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കി

  വയനാട് ചുരം വഴി യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. കാലവര്‍ഷത്തിന് ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്. ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പടെ എല്ലാ യാത്ര വാഹനങ്ങള്‍ക്കും ചുരം വഴി പോകാം.എന്നാല്‍ ചരക്ക് വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധനം തുടരും കാലവര്‍ഷത്തില്‍ ചുരം റോഡില്‍ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിന് താമരശേരി താലൂക്ക് ഓഫീസില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ,പൊതുമരാമത്ത് ദേശീയ പാത വിഭാഗം, റവന്യു തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നാണ് ഗതാഗത നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.