Tag: റിയാദ് മെട്രോ
റിയാദ് മെട്രോ; പരീക്ഷണ ഓട്ടം കൂടുതല്‍ ട്രാക്കിലേക്ക്
നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോ കൂടുതല്‍ ട്രാക്കുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നു. ട്രാക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പരീക്ഷണ ഓട്ടം ആരംഭിക്കുന്നതെന്നും റിയാദ് ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അടുത്ത വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ റിയാദ് മെട്രോ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനുകള്‍, അനുബന്ധ കോംപ്ലക്സുകള്‍ എന്നിവയുള്‍പ്പെടെ 75 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയായി. മേല്‍പ്പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയുടെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. ഇത് ഉള്‍പ്പെടെ 250 സ്ഥലങ്ങളിലാണ് അന്തിമഘട്ട ജോലികള്‍ പുരോഗമിക്കുന്നത്. വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാളങ്ങളില്‍ പരീക്ഷണ ഓട്ടം നടക്കുന്നുണ്ടെങ്കിലും വ്യത്യസ്ത ട്രാക്കുകളിലെ പരീക്ഷണ ഓട്ടമാണ് ഈ മാസം പുതുതായി നടത്തുന്നത്. റിയാദ് നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ആറ് പാതകളില്‍ 85 റെയില്‍വേ സ്റ്റേഷനുകളാണ് ഉള്ളത്. പ്രധാനപ്പെട്ട നാലു റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നഗരത്തിലെ കോമേഴ്സ്യല്‍ സെന്ററുകള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, കിംഗ് ഖാലിദ് എയര്‍പോര്‍ട്ട്, കിങ് അബ്ദുല്ല എക്കണോമിക്സ് സിറ്റി എന്നിവയെ ... Read more
ആറ് വര്‍ണ്ണങ്ങളില്‍ നഗരം ചുറ്റാന്‍ റിയാദ് മെട്രോ
സൗദി തലസ്ഥാന നഗരിയിലൂടെ ചൂളം വിളിച്ചോടുന്ന മെട്രോ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് നാടും നഗരവും. ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ നഗരത്തിന്റെ മുഖച്ഛായയും ഗതാഗത സംസ്കാരത്തിലും ചെറുതല്ലാത്ത മാറ്റമുണ്ടാകും. 176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 6 മെട്രോ ലൈനുകളിലായി 85 സ്റ്റേഷനുകളുമായാണ് ഈ ബൃഹദ് പദ്ധതി നഗരത്തിലെത്തുക. നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ളത്. ഒലയ-ബത്ഹ റൂട്ടിലോടുന്ന ട്രെയിന്‍ ലൈനിന് നിറം നീലയാണ്. കിങ് അബ്ദുള്ള റൂട്ടിന് ചുവപ്പും, പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന് വഴിയുള്ള ലൈനിന് ഓറഞ്ചും, റിയാദ് രാജ്യാന്തര വിമാനത്താവളം ലൈനിന് മഞ്ഞയും, കിങ് അബ്ദുല്‍ അസീസ് ലൈനിലിന് പച്ചയും, കിങ് അബ്ദുള്ള ഫൈനാന്‍ഷ്യല്‍ സിറ്റിയും ഇമാം മുഹമ്മദ് ബിന്‍ സഊദ് യൂണിവേഴ്സിറ്റിയും ഉള്‍പ്പെടുന്ന ട്രാക്കിന് പര്‍പ്പിള്‍ നിറവുമാണ് നല്‍കിയിട്ടുള്ളത്. 75 ശതമാനം പണിപൂര്‍ത്തിയായെന്നും ഗതാഗതം വൈകാതെ ആരംഭിക്കുമെന്നും റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അറിയിച്ചു. ട്രെയിനിനോടൊപ്പം മെട്രോ ബസുകളും നിരത്തിലിറങ്ങും. 22 ... Read more