Tag: റഷ്യ
മരിച്ചവരുടെ നഗരം ദര്‍ഗാവ്
റഷ്യയിലെ വടക്കന്‍ ഓസ്ലെറ്റിയ എന്ന സ്ഥലത്താണ് ദര്‍ഗാവ് എന്ന ഗ്രാമം. അഞ്ച് മലകള്‍ക്കിടയിലാണ് ഭയപ്പെടുത്തുന്ന വിധം മനോഹരിയായ ഈ ഗ്രാമം. കാണാനൊക്കെ മനോഹരമാണെങ്കിലും ഒരല്പം ഭയത്തോടെയാണ് ഈ ഗ്രാമത്തെ കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. കാരണം ദര്‍ഗാവ് അറിയപ്പെടുന്നത് തന്നെ ‘മരിച്ചവരുടെ നഗരം’ എന്നാണ്. 400 വര്‍ഷം പഴക്കമുള്ളതാണ് ഗ്രാമം. കാഴ്ചയില്‍ വീടെന്ന് തോന്നിക്കുന്ന നൂറോളം കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പക്ഷെ, താമസക്കാര്‍ ആരുമില്ല. പകരം, ഒന്നിലധികം നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും മനുഷ്യരുടെ അസ്ഥികൂടമാണത്രേ ഉള്ളത്. ഗ്രാമത്തിലുണ്ടായിരുന്നവരുടെ ശവകുടീരങ്ങളാണ് ഓരോ കെട്ടിടവും. ഓരോ അറകള്‍ കുടുംബത്തിലെ ഓരോ തലമുറകളും. സമീപത്തുള്ളവര്‍ പറയുന്നത്, ഈ ഗ്രാമത്തിലെത്തുന്ന ആരും ജീവനോടെ മടങ്ങാറില്ല എന്നാണ്. ഈ കെട്ടിടത്തിനകത്ത് തോണിയുടെ ആകൃതിയിലുള്ള ചില ശവപ്പെട്ടികളുമുണ്ട്. എന്നാല്‍, അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. 17 കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ സ്ഥലത്തിന്. പതിനെട്ടാം നൂറ്റാണ്ടിലെ പ്ലേഗ് രോഗത്തെ തുടര്‍ന്നാണ് ഈ ഗ്രാമം ഇങ്ങനെയായി മാറിയതെന്നാണ് ഒരു സംഘം ഗവേഷകര്‍ പറയുന്നത്. ... Read more
തിരുവനന്തപുരത്ത് എത്തിയാല്‍ കാണാം അന്താരാഷ്ട്ര ബഹിരാകാശ നിലയം
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഒരാഴ്ച കാണാനുള്ള സുവര്‍ണാവസരമാണ് കേരളത്തിലെ വാനനിരീക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്. രാത്രികാലങ്ങളില്‍ രണ്ട് മിനിറ്റ് മുതല്‍ 4 മിനിറ്റ് വരെ തിരുവനന്തപുരത്ത് സ്പേസ് സ്റ്റേഷന് ദൃശ്യമാകും. വെള്ളിയാഴ്ചയോടെ കേരളത്തിന്റെ ആകാശത്ത് നിന്നും സ്പേസ് സ്റ്റേഷന് മാറുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നിലയത്തിന്റെ സോളാര്‍ പാനലുകളിലെ വെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിക്കുന്നതാണ് ആകാശക്കാഴ്ചയില്‍ വ്യക്തമാവുക. പകല്‍ സമയത്ത് നിലയത്തെ കാണാമെങ്കിലും രാത്രിയാണ് കൂടുതല്‍ ദൃശ്യമാവുക. തീവ്രപ്രകാശത്തോടെ കടന്നുപോകുന്ന നിലയം ഇന്ന് രാത്രി 7.25 ന് രണ്ട് മിനിറ്റ് നേരവും നാളെ രാവിലെ 5.18 ന് നാല് മിനിറ്റും ദൃശ്യമാകും. വടക്ക് പടിഞ്ഞാറ് ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന നിലയത്തെ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുമെങ്കിലും മ്യൂസിയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ദൂരദര്‍ശിനിയിലൂടെ വ്യക്തമായി കാണാന്‍ കഴിയും. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മിനിറ്റും ബുധനാഴ്ച ഒരു മിനിറ്റില്‍ താഴെയുമാണ് ഐഎസ്എസിനെ കാണാന്‍ കഴിയുക. വ്യാഴാഴ്ച മൂന്ന് മിനിറ്റോളം വീണ്ടും പ്രത്യക്ഷമാവുമെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയില്‍ നിന്ന് 400 കിലോ ... Read more
ഇവിടെ വെച്ചാണ് വിവാഹമെങ്കില്‍ സംഗതി ‘കളറാ’കും !
എല്ലാ ദമ്പതികളും അവരുടെ വിവാഹം വ്യത്യസ്തവും മനോഹരവുമാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരാളും ചെയ്യാത്ത പരീക്ഷണങ്ങള്‍ വിവാഹത്തില്‍ പരീക്ഷിക്കുന്നവരുമുണ്ട്. കല്യാണത്തിന് ഏറ്റവും കൂടുതല്‍ കാശ് ചിലവാക്കുന്നവരാണ് ഇന്ത്യക്കാര്‍. നിങ്ങളുടെ പരിസരത്തുള്ള സ്ഥലങ്ങള്‍ അല്ലാതെ വ്യത്യസ്തമായ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ കല്യാണം നടത്താനും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനുമായി ഈ ലോകത്ത് കുറെ സ്ഥലങ്ങള്‍ ഉണ്ട്. അങ്ങനെ ചില സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇംഗ്ലണ്ട് രാജകീയമായോ അല്ലെങ്കില്‍ സാധാരണ രീതിയിലോ കല്യാണം കഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഇംഗ്ലണ്ട്. ഒരു ഫെയറിടെയില്‍ കല്യാണം ആണ് ലക്ഷ്യമെങ്കില്‍ ചാറ്സ്വാര്‍ത്ത് ഹൗസ് ആണ് പറ്റിയ ഇടം. തേംസിലേക്ക് പോകുന്ന യാറ്റില്‍ ഒരു വിവാഹ പാര്‍ട്ടിയും സംഘടിപ്പിക്കാം. ബിഗ് ബെന്‍, ലണ്ടന്‍ ഐ എന്നിവ പോകുന്ന വഴി നിങ്ങള്‍ക്ക് കാണാം. ജപ്പാന് ജപ്പാനിലെ ചെറി ബ്ലോസം നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം. ജാപ്പനീസ് ചെറി മരങ്ങളുടെ പൂക്കളെയാണ് ചെറി ബ്ലോസം എന്ന പറയുന്നത്. ഒരാഴ്ച മാത്രമേ ഈ മരങ്ങള്‍ പൂത്തു നില്‍കാറുള്ളൂ. ഇങ്ങനെ ... Read more
യാത്ര പോകാം ഈ തീന്മേശ മര്യാദകള്‍ അറിഞ്ഞാല്‍
നമ്മള് മലയാളികള്‍ പൊതുവേ തീന് മേശ മര്യാദകള്‍ അത്ര കാര്യമായി പിന്തുടരുന്നവരല്ല. പക്ഷേ സദ്യയുടെ കാര്യത്തിലും ഊണ് കഴിക്കുമ്പോഴുമെല്ലാം ചില ഭക്ഷണരീതികളും ചിട്ടയുമെല്ലാം നന്നായി നോക്കുന്നവരുമുണ്ട്. അല്ലെങ്കില്‍ റസ്റ്റോറന്റുകളില്‍ കയറുമ്പോള്‍ ‘ടേബിള്‍ മാനേഴ്സ്’ കര്‍ക്കശമായി പാലിക്കുന്നവരും സമൂഹത്തില്‍ കുറവല്ല. എന്നാല്‍ നമ്മളുടെ ചില രീതികള്‍ മറ്റൊരു രാജ്യത്ത് ചെല്ലുമ്പോള്‍ അബദ്ധമായി മാറിയാലോ?. ചില രീതികള്‍ ആ നാടിനെ സംബന്ധിച്ച് ചെയ്യാന്‍പാടില്ലാത്ത ഒന്നാണെങ്കിലോ?. അത്തരത്തില്‍ വിചിത്രമായ ചില ‘ടേബിള്‍ മാനേഴ്സ്’ വിദേശ രാജ്യങ്ങളിലുണ്ട്. തീന്മേശയിലെ ഒച്ചയും ഏമ്പക്കവും എന്തിന് കത്തിയും മുള്ളും വരെ ചിലയിടങ്ങളിലും വലിയ പ്രശ്നക്കാരാണ്. വിചിത്രമായ ഭക്ഷണശീലങ്ങള്‍ ഉള്ള ചില നാടുകള്‍ ഇവയാണ്. വലിച്ച് കുടിച്ചാല്‍ ജപ്പാനില്‍ സ്നേഹം കിട്ടും ചായയൊക്കെ ഒച്ച കേള്‍പ്പിച്ച് കുടിച്ചാല്‍ ഇവിടെ ഉണ്ടാവുന്ന ഒരു പുകില് എന്താണല്ലേ. പക്ഷേ, ന്യൂഡില്‍സ് കഴിക്കുന്നതിന് ഇടയില്‍ വലിച്ചുകുടിക്കുന്ന ശബ്ദം ഉണ്ടാക്കിയാല്‍ ജപ്പാന്‍ക്കാര്‍ക്ക് അതൊരു സന്തോഷമാണ്. കാരണം ഭക്ഷണം ഇഷ്ടപ്പെട്ടതിന്റെ അടയാളമായേ അവരതിനെ കാണൂ. ചൈനയിലാണോ എങ്കില്‍ ഏമ്പക്കം ... Read more