Tag: യൂറോപ്പ്
അപേഷകന്റെ വരുമാനത്തിനനുസരിച്ച് കുവൈത്തിലിനി സന്ദര്‍ശക വിസയുടെ കാലാവധി
കുവൈത്തില്‍ സന്ദര്‍ശക വിസയുടെ കാലാവധി ഇനി മുതല്‍ അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സ്പോണ്‍സറുടെ ജോലിയുടെ സ്വഭാവമനുസരിച്ച് വിസയുടെ കാലാവധിയും കുറയും. യൂറോപില്‍ നിന്നുള്ള ടൂറിസ്റ്റ് വിസ, കുവൈത്തില്‍ ഇഖാമയുള്ള പ്രവാസികളുടെ ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുടെ സന്ദര്‍ശക വിസയുടെ കാലാവധി മൂന്ന് മാസമാണ്. കൊമേഴ്സ്യല്‍ സന്ദര്‍ശക വിസ, ഭാര്യയും കുട്ടികളും ഒഴികെ, രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിസാ കാലാവധി ഒരു മാസമായി നിജപ്പെടുത്തി. കൂടാതെ വിദേശികള്‍ക്ക് രക്ഷിതാക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരണമെങ്കില്‍ മിനിമം 500 കുവൈത്ത് ദിനാര്‍ മാസശമ്പളവും വേണം. അതേസമയം ഭാര്യയേയും മക്കളേയും കൊണ്ടുവരാന്‍ 250 ദിനാര്‍ ശമ്പളം മതി. സ്പോണ്‍സറുടെ ജോലിയും, സാഹചര്യവും, സന്ദര്‍ശനത്തിന്റെ ഉദ്ദേശവും അനുസരിച്ച് എമിഗ്രേഷന്‍ മാനേജര്‍ക്ക് വിസ കാലാവധി വെട്ടിക്കുറയ്ക്കാമെന്നും ആഭ്യന്തര മന്ത്രാലയം ഇഖാമ കാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ അല്‍ മ്അഫ്റി വ്യക്തമാക്കി.
ഐസ് ലാന്റിലെത്തിയാല്‍ ബിയറില്‍ നീരാടാം
യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപെന്ന സവിശേഷതയുള്ള ഐസ്ലാന്ഡില് ജന്തുവൈവിധ്യം വളരെ കുറവെങ്കിലും കാഴ്ചകള്‍ക്കു യാതൊരു പഞ്ഞവുമില്ല. സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ കാണാന്‍ കഴിയുന്ന നാടെന്ന പ്രത്യേകതയുണ്ട് ഈ ദ്വീപിന്. നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാന്‍ കഴിയുമെന്നതും ഐസ്ലാന്‍ഡിന്റെ പ്രത്യേകതയാണ്. കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ഐസ്ലാന്‍ഡ്. ചില്‍ഡ് ബിയര്‍ മിക്കവര്‍ക്കും വീക്കനെസ്സാണ്. ബിയര്‍ കുളിക്കാനും സൂപ്പറാണ്. കണ്ണുതള്ളേണ്ട. ബിയര്‍ ബാത്ത് ആരോഗ്യത്തിന് ഗുണകരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഐസ് ലാന്‍ഡിലെ ബിയര്‍ സ്പാ. ഐസ് ലാന്‍ഡിലെ ബ്ജോര്‍ഡബോഡിന്‍ എന്ന സ്പാ സെന്ററിലാണ് ബിയര്‍ ബാത് ഒരുക്കിയിരിക്കുന്നത്. ബിയര്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നു തെളിയിക്കപ്പെട്ടതിന്റെ സൂചനയാണ് മാര്‍ക്കറ്റില്‍ ലഭ്യമായ ബിയര്‍ ഷാംപൂകള്‍. എന്നാല്‍ വലിയൊരു ബിയര്‍ ടബ്ബില്‍ കിടക്കുന്ന കാര്യമോ ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയര്‍ സ്പാ. നിരവധി സഞ്ചാരികളാണ് ഇവിടെ ബിയര്‍ ബാത്തിനായി എത്തിച്ചേരുന്നത്. കംമ്പാല തടികളില്‍ നിര്‍മിച്ച ... Read more
യൂറോപ്പിലെ അതിമനോഹരമായ ഏഴ് ചെറു രാജ്യങ്ങള്‍
ചരിത്രം ഉറങ്ങി കിടക്കുന്നതും ആകര്‍ഷകവും അതിമനോഹരവുമായ യൂറോപ്പിലെ ഏഴ് ചെറു രാജ്യങ്ങള്‍.. 1. വത്തിക്കാന്‍ നഗരം വിസ്തീര്‍ണ്ണം : 0.44 km2 തലസ്ഥാനം : വത്തിക്കാന്‍ നഗരം ജനസംഖ്യ : 801 റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ നഗരം വലിപ്പത്തിലും ജനസംഖ്യയിലും ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ്. ഇറ്റലിയുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍. സെന്റ് പീറ്റേഴ്സ് ബസലിക്ക, സിസ്ടിന് ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം തുടങ്ങിയ ചരിത്ര പ്രസിദ്ധമായ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. പോസ്റ്റേജ് സ്റ്റാമ്പുകളുടെ വില്പന, സ്മാരകങ്ങള്‍ എന്നിവയൊക്കെയാണ് വരുമാന മാര്‍ഗം. പണമിടപ്പാട് ലാറ്റിനില്‍ ചെയ്യാന്‍ സൗകര്യമുള്ള ലോകത്തെ ഏക എടിഎമ്മും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 2. മൊണാക്കോ വിസ്തീര്‍ണ്ണം : 1.95 km2 തലസ്ഥാനം : മൊണാക്കോ ജനസംഖ്യ : 38,897 ബെല്ലെ-എപോക്ക് കാസിനോ, ആഡംബര ബ്യൂട്ടിക്കുകള്‍, യാച്ച്-ലൈന്ഡ് ഹാര്‍ബര്‍ എന്നിവയൊക്കെയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമായ മൊണാക്കോയിലെ ആകര്ഷണങ്ങള്. ഏറ്റവും ... Read more
ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഇളവുമായി ജെറ്റ് എയര്‍വേസ്
യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വമ്പന്‍ ഇളവുമായി ജെറ്റ് എയർവേസ്. ഗൾഫിൽ നിന്ന് കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ജെറ്റ് എയർവെയ്സ് സർവീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് കിട്ടും. കൂടാതെ നേപ്പാൾ, ബംഗ്ലാദേശ്, സിങ്കപ്പൂർ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ ഇളവ് പ്രയോജനപ്പെടും. ഈ മാസം 11 വരെ എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഇളവെന്ന് ജെറ്റ് എയർവെയ്സ് വാർത്താകുറിപ്പിൽ അറിയിച്ചു.