Tag: യു എ ഇ
വിസ്മയക്കാഴ്ച്ചയുമായി പൈതൃകോത്സവം
ലോക പൈതൃക ദിനത്തോടനുബന്ധിച്ച് റാക് ആന്‍ഡിക്യുറ്റീസ് ആന്‍ഡ് മ്യൂസിയം ഡിപ്പാര്‍ട്ട്മെന്റ് റാസല്‍ ഖൈമയില്‍ സംഘടിപ്പിച്ച ലോക പൈതൃകോത്സവം വിസ്മയക്കാഴ്ചയായി. ലോകപൈതൃക ദിനമായ വ്യാഴാഴ്ചയാണ് റാസല്‍ഖൈമയിലെ നാഷണല്‍ മ്യൂസിയത്തില്‍ പരിപാടികള്‍ അരങ്ങേറിയത്. ലോകത്തിലെ പൈതൃക കലകളുടെ പ്രകടനത്തില്‍ യു.എ.ഇ. ക്ക് പുറമേ പലസ്തീന്, ജോര്‍ദാന്‍, ഇന്ത്യ, ഈജിപ്ത്, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഗ്രീസ്, ഫിലിപൈന്‍സ്, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ നാടോടി വിജ്ഞാനീയ കലാകാരന്മാര് പങ്കെടുത്തു. തുടര്‍ന്ന് അറബ് ലോകത്തിന്റെ പൈതൃക കലാരൂപങ്ങളും സാംസ്കാരിക പ്രദര്‍ശനവും നടന്നു. ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ നടന്ന ഉത്സവത്തില്‍ ശൈഖ് അബ്ദുല്‍ മാലിക്, ശൈഖ ജവാഹിര്‍ ആലു ഖലീഫ, മറിയം ഷെഹ്ഹി എന്നീ മുഖ്യാതിഥികള്‍ക്കൊപ്പം യു.എ.ഇ.യിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ‘പൈതൃകം സഹിഷ്ണുതയുടെ ഗീതം ആലപിക്കുന്നു’ എന്ന സന്ദേശത്തോടെ എല്ലാ രാജ്യങ്ങളിലെയും കലാകാരന്മാര് അണിനിരന്ന പ്രത്യേക പ്രദര്‍ശനം ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായിരുന്നു. ചടങ്ങിന് മുന്നോടിയായി നടന്ന ലോകത്തിലെ ഓരോ രാജ്യക്കാരുടെയും തനതു വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ... Read more
പോസിറ്റിവിറ്റി സൂചികയില്‍ എട്ടാം സ്ഥാനം കരസ്ഥമാക്കി യു എ ഇ
രാജ്യങ്ങളുടെയും ജനത്തിന്റെയും ‘പോസിറ്റിവിറ്റി’ അളന്നപ്പോള്‍ യു.എ.ഇ.ക്ക് എട്ടാം സ്ഥാനം. 34 ഒ.ഇ.സി.ഡി. അംഗരാജ്യങ്ങള്‍ക്കിടയില്‍ പോസിറ്റീവ് ഇക്കോണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് പോസിറ്റിവിറ്റി സൂചികയില്‍ യു.എ.ഇ. എട്ടാംസ്ഥാനം കരസ്ഥമാക്കിയത്. യു.കെ, യു.എസ്, ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം. ഭാവി തലമുറയുടെ ക്ഷേമത്തിനും താത്പര്യത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം, ആഗോളതലത്തില്‍ യു.എ.ഇ.ക്കുള്ള ഗുണപരമായ സ്വാധീനം എന്നിവ കണക്കിലെടുത്താണ് യു.എ.ഇ. സൂചികയില്‍ ഉയര്‍ന്ന സ്ഥാനം നേടിയത്. യുവാക്കളുടെ ശാക്തീകരണം, പ്രതിഭകള്‍ക്ക് അവസരം നല്കല്, വിദ്യാഭ്യാസ മേഖലയുടെ വികസനം, ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ തുടങ്ങിയവയും യു.എ.ഇ.ക്ക് അനുകൂലമായ ഘടകങ്ങളായി. 2019 സഹിഷ്ണുതാ വര്‍ഷമായി ആചരിക്കാനുള്ള തീരുമാനം ഇതിന് പിന്തുണയേകി. ഇതുകൂടാതെ ആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേയും സുസ്ഥിര വികസനത്തിന് വേണ്ടിയും യു.എ.ഇ. എടുക്കുന്ന നിലപാടുകളും ഒ.ഇ.സി.ഡി.യിലെ പുതിയ അംഗമായ യു.എ.ഇ.യെ പോസിറ്റീവ് രാജ്യമായി ഉയര്‍ത്തിക്കാട്ടാന്‍ സഹായമായി.
അബുദാബിയില്‍ ആദ്യ ഹിന്ദു ക്ഷേത്രം; നിര്‍മ്മാണം ഏപ്രില്‍ 20ന് ആരംഭിക്കും
അബുദാബിയിലെ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന് ആരംഭിക്കും. ക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. സ്വാമി മഹാരാജിന്റെ പ്രഥമ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 18 മുതൽ 29 വരെയാണ് ശിലാന്യാസ ചടങ്ങുകൾ നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിർമാണം പുരോഗമിക്കുന്ന ശിലകളും മറ്റും കപ്പൽവഴിയും വിമാനമാർഗവും വരും ദിവസങ്ങളില്‍ അബുദാബിയിലെത്തിക്കും. 2020 ഏപ്രിലിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കമെന്ന് ക്ഷേത്രത്തിന്റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥ അറിയിച്ചു. അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ക്ഷേത്രത്തിന് വാഹന പാര്‍ക്കിംഗിന് വേണ്ടി കഴിഞ്ഞ ദിവസം യു എഇ ഭരണകൂടം 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലവും നല്‍കിയിട്ടുണ്ട്. 13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം നടക്കുന്നത്. എല്ലാ മതവിഭാഗങ്ങളെയും സംസ്കാരങ്ങളെയും സ്വീകരിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ ... Read more
റെക്കോര്‍ഡ് നേട്ടവുമായി ദുബൈ ഗ്ലോബല്‍ വില്ലേജ്
ലോക സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വിസ്മയം സമ്മാനിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദർശിച്ചത് 30 ലക്ഷം പേരാണ്. സന്ദർശകരുടെ സംതൃപ്തി സൂചികയിൽ പത്തിൽ ഒൻപത് റേറ്റിങ് നേടിയെന്ന മികവാണ് ഗ്ലോബൽ വില്ലേജിന് സ്വന്തമായത്. അറുപത് ദിവസത്തിനിടെ മുപ്പത് ലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. യു എ ഇ യിൽ മാത്രമല്ല മിഡിൽ ഈസ്റ്റിൽ തന്നെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദകേന്ദ്രമായി ഗ്ലോബൽ വില്ലേജ് മാറിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സന്ദർശകരുടെ അഭിപ്രായങ്ങൾ അറിയാനും സേവനങ്ങൾ മെച്ചപ്പെടുത്താനും പല ഡിജിറ്റൽ പദ്ധതികളും പുതുതായി ആവിഷ്കരിച്ചിട്ടുണ്ട്. 78 രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന 3500 ഔട്ലെറ്റുകളും, വ്യത്യസ്ത രുചികൾ നിറച്ച 150 ലധികളെ ഭക്ഷണശാലകളും, റൈഡുകളുമെല്ലാം സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ലോക റെക്കോർഡ് ലക്ഷ്യമിടുന്ന ‘വീൽ ഓഫ് ദ വേൾഡ്, സര്‍ക്കസ്, മ്യൂസിക് ഫൗണ്ടയിന് തുടങ്ങിയവയാണ് ഇത്തവണത്തെ പുതുമകള്‍. പവലിയനിലെ ... Read more
ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി
യു.എ.ഇ. യുടെ ആദ്യ ഡ്രൈവറില്ലാടാക്സി പരീക്ഷണ ഓട്ടം തുടങ്ങി. ദുബൈ സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്സി അടുത്ത മൂന്ന് മാസത്തേക്ക് സവാരി നടത്തുക. എന്നാല്‍ യാത്രക്കരെ കയറ്റാന്‍ ഇനിയും തുടങ്ങിയിട്ടില്ല. നിശ്ചിത പാതയിലൂടെ പരീക്ഷണഓട്ടം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡ്രൈവറില്ലാ ടാക്സിയുടെ സേവനം വ്യാപിപ്പിക്കും. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗതതടസ്സം മനസ്സിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 35 കി.മീറ്റര്‍ സഞ്ചരിക്കുന്ന ടാക്സിയില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം. കഴിഞ്ഞ ജൈറ്റക്സ് സാങ്കേതികവാരത്തിലാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ആദ്യമായി ഡ്രൈവറില്ലാ ടാക്സി അവതരിപ്പിച്ചത്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.
മരുഭൂവിലൊരു പ്രണയതടാകം
പ്രവാസ ജീവിതത്തിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് മാറിയിരിക്കാന്‍ പ്രവാസികള്‍ക്കായി പുതിയൊരിടം. യു എ ഇ സന്ദര്‍ശകരുടെ മനം മയക്കുന്ന കാഴ്ചയാണ് മരുഭൂവിലെ പ്രണയ തടാകം. മരുഭൂമിയുടെ ഒത്തനടുവിലാണ് ഇതെന്നത് ഇതിന്റെ ദൃശ്യഭംഗിയും കാവ്യഭംഗിയും ഉയര്‍ത്തുന്നു. പ്രണയതടാകമെന്നാണ് ഇതിനിട്ടിരിക്കുന്ന പേരെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിര്‍മിതി. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്. രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക. പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതല്‍ താറാവുകൂട്ടങ്ങളും അരയന്നങ്ങളും വരെയുള്ള 150-ല്‍ അധികം പക്ഷിവര്‍ഗം ഇവിടെയുണ്ട്. തടാകത്തിന്റെ വശങ്ങളില്‍നിന്നുള്ള ചെറുവെള്ളച്ചാട്ടങ്ങളില്‍ ഇവയെല്ലാം വെള്ളം കുടിക്കാനെത്തുന്ന കാഴ്ച ഓരോ സന്ദര്‍ശകനും മറക്കാനാവാത്തതായിരിക്കും. നിരവധി ദേശാടനപ്പക്ഷികളുടെയും താവളമാണ് ഈ കേന്ദ്രം. പലതരം മത്സ്യങ്ങളും തടാകത്തിലുണ്ട്. സന്ദര്‍ശകര്‍ക്ക് നിറക്കാഴ്ചകള്‍ സമ്മാനിക്കുന്ന ജപ്പാനീസ് ഓറഞ്ച് മീനും സ്വര്‍ണമീനുകളുമെല്ലാം ഇതിലുള്‍പ്പെടും. നാല് വ്യത്യസ്ത ഇടങ്ങളാണ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയിട്ടുള്ളത്. ഇരുപതോളം പ്രകൃതിസൗഹാര്‍ദ ഇരിപ്പിടങ്ങളും ... Read more
യു എ ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു
ജെറ്റ് എയര്‍വേയ്സ് യു എ ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസ് ഫെബ്രുവരി പത്തിന് ശേഷം ഉണ്ടാകില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനാവാതെ വന്നതോടെയാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കി നിലനില്‍പ്പിനുള്ള സാധ്യതകള്‍ ജെറ്റ് എയര്‍വേയ്സ് തേടുന്നത്. യുഎഇയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകളെല്ലാം നിര്‍ത്തലാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സര്‍വീസുകള്‍ ലാഭകരമല്ലെന്നാണ് കമ്പനിയുടെ നിലപാട്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വീസുകള്‍ നേരത്തെ തന്നെ കമ്പനി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലേക്കുള്ള സര്‍വീസുകളും നിര്‍ത്തുന്നുവെന്ന അറിയിപ്പ് വന്നത്. നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കാന്‍ താല്പര്യമുണ്ടെങ്കില് മുഴുവന്‍ തുകയും തിരികെ നല്‍കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഒരു തവണ സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനും അവസരം നല്‍കും. നേരിട്ട് വിമാനമില്ലെങ്കില്‍ ദില്ലി, മുംബൈ വിമാനത്താവളങ്ങള്‍ വഴിയുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ ഖോര്ഫക്കാന് തീരം ഒരുങ്ങുന്നു
യു എ ഇയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖോര്ഫക്കാന് തീരത്ത് വന്‍ പദ്ധതി ഒരുങ്ങുന്നു. മലകളും പച്ചപ്പും വിശാലമായ തീരവും ഒരുമിക്കുന്ന ഇടം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട ഇടമാണ്. ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്സ്, ഖോര്ഫക്കാന് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ആണു പദ്ധതി നടപ്പാക്കുക. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഖോര്‍ഫക്കാനില്‍ രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണു ലക്ഷ്യമിടുന്നതെന്നു ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്) എക്സിക്യൂട്ടീവ് ചെയര്മാന് ജാസിം അല്‍ സര്‍കാല്‍ പറഞ്ഞു. അറേബ്യന്‍ മേഖലയിലെ ഏറ്റവും സൗന്ദര്യമുള്ള തീരദേശമേഖലകളില്‍ ഒന്നാണിത്. പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാത്തവിധമാകും പദ്ധതികള്‍ നടപ്പാക്കുക. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഖോര്ഫക്കാന് മാറും. കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ഖോര്‍ഫക്കാനിലെ വാദി ഷിയിലും ടൂറിസം വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. അല്‍ റഫൈസ ഡാം, ഖോര്ഫക്കാന്-ഷാര്‍ജ റോഡ് പദ്ധതി, ഖോര്ഫക്കാന് ടണല്‍ എന്നിവിടങ്ങളിലും ... Read more
വാര്‍ണര്‍ ബ്രോസ് വേള്‍ഡ് ഉദ്ഘാടനം ചെയ്തു
വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രി ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മകതൂം,അബുദാബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്തു. സന്ദര്‍ശകര്‍ക്ക് ബുധനാഴ്ച മുതല്‍ പ്രവേശനം നല്‍കും. നമ്മുടെ കുടുംബങ്ങള്‍ക്ക് വിനോദ കേന്ദ്രവും വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ചുവട് വെയ്പുമായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തലസ്ഥാനത്തെ പുതിയ നാഴിക്കല്ലാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്ററില്‍ കുറിച്ചു. യാസ് ഐലന്‍ഡിലെ കുടുംബ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ആകര്‍ഷണമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിപ്രായപ്പെട്ടു. ഏഴ് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച വാര്‍ണര്‍ ബ്രോസ് വേശഡിന് 100 കോടി ദിര്‍ഹമാണ് നിര്‍മാണ ചെലവ്. 16 ദശലക്ഷംചതുരശ്രയടി വിസ്തീര്‍ണമുള്ള ഇവിടെ 29 റൈഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഗോതം സിറ്റി, മെട്രോപോളിസ്, കാര്‍ട്ടൂണ്‍ ജംഗ്ഷന്, ബെഡ് ... Read more
കേരളത്തിനെ മുഖച്ചിത്രമാക്കി വേള്‍ഡ് ട്രാവലര്‍
യു എ ഇയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ ഡനാട്ടയുടെ ട്രാവല്‍ മാഗസിനില്‍ കേരളമാണ് കവര്‍പേജ്. നിപ്പയില്‍ നിന്ന് കേരളം നേടിയ വന്‍ വിജയത്തിന് ആദരവായാണ് പുതിയ ലക്കം മാസികയില്‍ കേരളം ഇടം പിടിക്കാന്‍ കാരണമായത്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ സന്ദര്‍ശിക്കേണ്ട സ്ഥലാണ് കേരളമെന്നാണ് വേള്‍ഡ് ട്രാവലര്‍ എന്ന് പേരുള്ള ഡനാട്ട മാസികയുടെ പുതിയ ലക്കം പറയുന്നത്. തെങ്ങുകളും കായലും പശ്ചാത്തലമായ ഗറ്റി ഇമേജസിന്റെ മുഖചിത്രത്തിലൂടെയാണ് ഡനാട്ടയുടെ വേള്‍ഡ് ട്രാവലര്‍ കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡനാട്ടയ്ക്ക് വേണ്ടി ഹോട്ട് മീഡിയ പബ്ലിഷിങാണ് മാസികയുടെ പ്രസാധകര്. ചുരുങ്ങിയ അവധി ദിവസങ്ങളുള്ളവര്‍ക്ക് അധികം യാത്ര ചെയ്യാതെത്തനെ കണ്‍നിറയെ കാഴ്ചകള്‍ കാണാവുന്ന സ്ഥലമാണ് കേരളമെന്ന് സൗജന്യമായി വിതരണം ചെയ്യുന്ന വേള്‍ഡ് ട്രാവലര്‍ മാസികയുടെ മാനേജിങ് എഡിറ്റര്‍ ഫയേ ബാര്‍ട്ടലേയുടെ എഡിറ്റര്‍ കുറിപ്പിലുമുണ്ട്. ജൂലായ് ലക്കത്തിലെ അഞ്ച് പേജുകള്‍ വര്ണചിത്രങ്ങളോടെ കേരളത്തിന്റെ വിനോദസഞ്ചാര കാഴ്ച്ചകള്‍ വിവരിക്കുന്നത്. കായല്പരപ്പിലെ വഞ്ചിവീട്, യാത്രയും മൂന്നാറിലെ കാഴ്ചകളും, കഥകളിയും, ആയുര്‍വേദവും, ആറന്മുള കണ്ണാടിയും പേജുകളില്‍ ... Read more