Tag: മേട്ടുപ്പാളയം
അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്ജിന് എത്തി
മാസങ്ങള്‍നീണ്ട അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്ജിന് എത്തി. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേയുടെ ഗോള്‍ഡന്റോക്ക് വര്‍ക്ഷോപ്പില്‍നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മേട്ടുപ്പാളയം സ്റ്റേഷനില്‍ എത്തിച്ചത്. മേട്ടുപ്പാളയത്ത് രണ്ടാഴ്ച പരിശോധനയോട്ടം കഴിഞ്ഞാല്‍ ഈ നീരാവി എന്ജിന് യാത്രക്കാരെയുംകൊണ്ട് കൂകിപ്പായും. നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച്. (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്) കഴിഞ്ഞാണ് എന്ജിന് എത്തിയത്. 13 മാസം മുമ്പ് തിരുച്ചിറപ്പള്ളിയിലേക്കയച്ച എന്‍ജിനാണ് അറ്റകുറ്റപ്പണികഴിഞ്ഞ് പേരുംമാറ്റി എത്തിയത്. കോച്ചുകള്‍ രണ്ടരവര്‍ഷത്തിലൊരിക്കല്‍ ഗോള്‍ഡന്‍ റോക്കില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തും. തിരുച്ചിറപ്പള്ളിയില്‍നിന്ന് റോഡ് മാര്‍ഗം എത്തിച്ച എന്ജിന് ഈറോഡില്‍ നിന്ന് റെയില്‍വേയുടെതന്നെ 140 ടണ്‍ ഭാരംചുമക്കുന്ന ‘രാജാളി’ ക്രെയിന്‍ പ്രത്യേക തീവണ്ടിയില്‍ എത്തിച്ചാണ് താഴെയിറക്കിയത്. നാലുമണിക്കൂറോളം 20 തൊഴിലാളികള്‍ പ്രയത്നിച്ചാണ് ഇറക്കിയത്. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍വരെ പോകുന്ന ഫര്‍ണസ് ഓയില്‍ എന്‍ജിന്റെ ഭാരം 50 ടണ്ണാണ്. എന്‍ജിന്റെ പ്രവര്‍ത്തനസമയത്ത് ഫര്‍ണസ് ഓയിലും വെള്ളവും വഹിക്കുമ്പോള്‍ 5 ടണ്‍ വീണ്ടും വര്‍ധിക്കും. എന്ജിന് ഇറക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.എം. ഇ. ദീക്ഷാചൗധരി, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ മുഹമ്മദ് ... Read more
വീണ്ടും ഓടിത്തുടങ്ങി നീലഗിരി ആവി എന്ജിന്
മേട്ടുപ്പാളയം മുതല്‍ ഉദഗമണ്ഡല്‍ എന്ന ഊട്ടി വരെ നീളുന്ന മലയോര തീവണ്ടിപാത. നാലുബോഗികള്‍ മാത്രമുള്ള കൊച്ചു ട്രെയിന്‍. നീലഗിരി മലനിരകളെ തുരന്നു നിര്‍മിച്ചിരിക്കുന്നത് കൊണ്ടുതന്നെ ഈ പാത നീലഗിരിയുടെ പേരിലാണ് അറിയപ്പെടുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന നീരാവി എന്ജിന് വീണ്ടും ഓടിത്തുടങ്ങി. നീലഗിരി പര്‍വത തീവണ്ടിയുടെ നൂറ്റാണ്ട് പഴക്കമുള്ള നീരാവി എന്‍ജിനാണ് വീണ്ടും കല്‍ക്കരി തിന്നും ,വെള്ളം കുടിച്ചും മലകയറാനെത്തുന്നത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് പകരം ഡീസല്‍, ഫര്‍ണസ് ഓയില്‍ തീവണ്ടി എന്‍ജിനാണ് ഓടിയിരുന്നത്. പൈതൃക പട്ടികയിലുള്ള നീലഗിരി പര്‍വത തീവണ്ടി നഷ്ടം സഹിച്ചാണ് റെയില്‍വേ ഓടിക്കുന്നത്. തീവണ്ടിയെ ലാഭത്തിലാക്കാനുള്ള നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നീരാവി എന്ജിന് മേട്ടുപാളയത്തിലെ റെയില്‍വേ വര്‍ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കൂനൂരിലെത്തിയിട്ടുണ്ട്.