Tag: മുംബൈ- ഗോവ
ഇന്ത്യയില്‍ ആകാശയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്; പുതിയ റൂട്ടുകളും ടിക്കറ്റിന് ഓഫറുകളും പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019 ലെ ആദ്യത്തെ രണ്ട് മാസത്തിനിടയ്ക്ക് ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ സമാനകാലയിളവിനെക്കാള്‍ 7.42 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര തുടങ്ങിയ രാജ്യത്തെ സ്വകാര്യ വ്യോമയാന കമ്പനികളെല്ലാം യാത്രികരുടെ എണ്ണത്തിലുണ്ടായ വര്‍ധനയെ തുടര്‍ന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കാനും ഓഫറുകള്‍ പ്രഖ്യാപിക്കാനും തിരക്ക് കൂട്ടുകയാണ്. മുംബൈ, ദില്ലി എന്നിവടങ്ങളില്‍ നിന്ന് നിരവധി ആഭ്യന്തര സര്‍വീസുകളാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ- അഹമ്മദാബാദ്, മുംബൈ- ഗോവ, മുംബൈ- ചെന്നൈ, മുംബൈ- അമൃതസര്‍, മുംബൈ – ബാംഗ്ലൂര്‍ എന്നീ റൂട്ടുകളില്‍ മെയ് അഞ്ച് മുതല്‍ ദിവസേന വിമാനസര്‍വീസുകളുണ്ടാകുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. ഇത് കൂടാതെ മെയ് 10 മുതല്‍ ദില്ലി- നാഗ്പൂര്‍, ദില്ലി- കൊല്‍ക്കത്ത, ദില്ലി- ഭോപ്പാല്‍ അഡീഷണല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റ് മുംബൈയെയും ദില്ലിയെയും ബന്ധിപ്പിക്കുന്ന തരത്തില്‍ നിരവധി സര്‍വീസുകളാണ് പുതിയതായി ആരംഭിക്കാന്‍ പോകുന്നത്. ഇത് കൂടാതെ ദില്ലിയില്‍ ... Read more
ബസ് യാത്രയ്ക്ക് പറ്റിയ ഈ അടിപൊളി റൂട്ടുകള്‍ അറിയുമോ?
ബസ് യാത്രയെന്നാല്‍ മിക്കവര്‍ക്കും മനസ്സില്‍ ആദ്യം തോന്നുന്ന വികാരം മടുപ്പാണ്. അസൗകര്യങ്ങളുടെ ഒരു കെട്ടുതന്നെ അഴിക്കേണ്ടി വരും ഓരോ യാത്ര കഴിയുമ്പോഴും. വളഞ്ഞു പുളഞ്ഞു കയറങ്ങളും ഇറക്കങ്ങളും താണ്ടി കിതച്ചെത്തുന്ന ബസ് യാത്രകള്‍ മടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. എത്രയൊക്കെ പറഞ്ഞാലും ഒരറ്റത്തുനിന്നും മറ്റേ അറ്റത്ത് എത്തണമെങ്കില്‍ ബസ് തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം. കാഴ്ചകള്‍ കണ്ടും കേട്ടും അറിഞ്ഞും ഒന്നു യാത്ര പോയാല്‍ കൊള്ളാം എന്നു തോന്നിപ്പിക്കുന്ന വഴികള്‍ ധാരാളമുണ്ട് നമ്മുടെ രാജ്യത്ത്. ബസില്‍ പോകുവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് റൂട്ടുകള്‍ പരിചയപ്പെടാം… മുംബൈ- ഗോവ പച്ചപ്പിന്റെ നിറഞ്ഞ കാഴ്ചകള്‍ കൊണ്ട് ഏറ്റവും മനോഹരമായ പാതകളില്‍ ഒന്നാണ് മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ളത്. പശ്ചിമഘട്ടവും കാടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടുകൊണ്ട് പ്രകൃതിയെ സ്നേഹിച്ച് നടത്തുവാന്‍ പറ്റിയ ഒരു റൂട്ടാണിത്. 587 കിലോമീറ്റര്‍ മുംബൈയില്‍ നിന്നും പൂനെ-സതാര വഴിയാണ് ഗോവയിലെത്തുക. 587 കിലോമീറ്റര്‍ ദൂരമാണ് ഈ വഴിയേ യാത്ര ചെയ്യുവാനുള്ളത്. 10 മുതല്‍ ... Read more