Tag: മാ ജ്വാലാജീ ക്ഷേത്രം
അണയാത്ത തീ ജ്വാലയുമായി ജ്വാലാജി ക്ഷേത്രം
കഴിഞ്ഞ 100 ല്‍ അധികം വര്‍ഷങ്ങളായി ഒരിക്കല്‍ പോലും അണയാതെ ജ്വലിച്ചു കൊണ്ടിരിക്കുന്ന അഗ്നിയെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചും കേട്ടിട്ടുണ്ടോ? വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കാംഗ്രയിലെ ജ്വാലാ ജീ ക്ഷേത്രം കഥകളും പുരാണങ്ങളും ഏറെയുള്ള ക്ഷേത്രമാണ്. സതീ ദേവിയുടെ നാവ് വന്നു പതിച്ചു എന്നു വിശ്വസിക്കപ്പെടുന്ന മാ ജ്വാലാജീ ക്ഷേത്ര വിശേഷങ്ങളിലേക്ക്. മാ ജ്വാലാജീ ക്ഷേത്രം ഹിമാചല്‍ പ്രദേശിസെ കാംഗ്ര എന്ന സ്ഥലത്താണ് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ മാ ജ്വാലാജീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ജ്വാലാമുഖി ടൗണിലാണ് ക്ഷേത്രമുള്ളത്. ജ്വാലാ ജീ ക്ഷേത്രങ്ങളില്‍ പ്രധാനം വടക്കേ ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ജ്വാലാ ജീ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം കാംഗ്രയിലേതാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഒട്ടേറെയിടങ്ങളില്‍ നിന്നും ഇവിടെ വിശ്വാസികള്‍ എത്തുന്നു. നാവു പതിച്ച ക്ഷേത്രം ജ്വാലാ ജീ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് പിന്നില്‍ പുരാണങ്ങളോളം പഴക്കമുള്ള ഒരു കഥയുണ്ട്. തന്റെ പിതാവായ ദക്ഷന്റെ പരിപൂര്‍ണ്ണ സമ്മതമില്ലാതെയായിരുന്നുവല്ലോ സതീദേവി ശിവനെ ... Read more