Tag: മഹാരാഷ്ട്ര
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടം; യവാത്മാല്‍
സഞ്ചാരിയുടെ മനസ്സറിഞ്ഞ് കാഴ്ചകളൊരുക്കുന്ന നാടാണ് മഹാരാഷ്ട്ര. അത്തരത്തില്‍ വ്യത്യസ്തമായ കാഴ്ചകളില്‍ ഉള്‍പ്പെടുന്ന ഒരിടമാണ് യവാത്മാല്‍. മഹാരാഷ്ട്രയെ ആദ്യമായി കാണുവാനായി പോകുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച ഒരിടമായാണ് ഈ നാടിനെ കാണുന്നത്. എല്ലാ തരത്തിലും- ചരിത്രവും പ്രകൃതി ഭംഗിയും കോട്ടകളും കൊട്ടാരങ്ങളും ഒക്കെയായി മുഗളരുടെയും മറാത്തക്കാരുടെയും ഒക്കെ ചരിത്രം പറയുന്ന ഈ നാടിന് കഥകള്‍ ഒരുപാടുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിത ഇടമായി അറിയപ്പെടുന്ന യവാത്മാലിന്റെ വിശേഷങ്ങളിലേക്ക്… യവാത്മാല്‍ മഹാരാഷ്ട്രയുടെ ചരിത്രത്തോട് ഏറെ ചേര്‍ന്നു കിടക്കുന്ന നാടാണ് യവാത്മല്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും പേരിലാണ് യവാത്മല് പ്രശസ്തമായിരിക്കുന്നത്. കൊല്‍ക്കത്ത കഴിഞ്ഞാല്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് ഇവിടമാണ് പേരുകേട്ടിരിക്കുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം പഴയ ചില കൃതികളിലും മറ്റും പറയുന്നതനുസരിച്ച് യവാത്മല് ലേകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടമാണത്രെ. ബെരാര്‍ സുല്‍ത്താനേറ്റിന്റെയും ബഹ്മാനി സുല്‍ത്താനേറ്റിന്റെയും ഭരണം നടന്ന നാടാണത്രെ ഇത്. കൂടാതെ മുഗള്‍ രാജാക്കന്മാരും നാഗ്പൂര്‍ രാജാക്കന്മാരും ഒക്കെ ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇവിടം ലോകത്തിലെ ... Read more
ശിവജിയുടെ തലസ്ഥാന നഗരിയായ രാജ്ഗഡിലേക്ക് എങ്ങനെ എത്താം
മഹാരാഷ്ട്രയില്‍ പുണെ അടുത്ത് പശ്ചിമഘട്ട മലനിരകളിലുള്ള മനോഹരമായൊരു കോട്ടയാണ് രാജ്ഗഡ് ഫോര്‍ട്ട്. 24 ചതുരശ്ര കി മീ വിസ്താരത്തിലുള്ള ഈ കോട്ട ശിവജിയുടെ ആദ്യ തലസ്ഥാനമായിരുന്നു. പുണെ നഗരത്തില്‍ നിന്ന് 50 കി മീ തെക്കാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. മുംബൈയില്‍ നിന്ന് 200 കി മീ ദൂരം.കോട്ടയില്‍ എത്തിച്ചേരാന്‍ പല ട്രക്കിങ് റൂട്ടുകളുണ്ട്. അവയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഗുഞ്ജ്വാണി ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്നതാണ്. ചോര്‍ ദര്‍വാസ വഴി പദ്മാവതി മാചിയിലേക്കുള്ള പാത എന്നറിയപ്പെടുന്ന ഈ വഴിയില്‍ െചങ്കുത്തായ കയറ്റങ്ങള്‍ കയറണം. രണ്ടര മണിക്കൂറാണ് ശരാശരി ട്രക്കിങ് സമയം. പുണെയില്‍ നിന്നു നര്‍സപുര്‍വഴി ഗുഞ്ജ്വാണിയിലെത്താം. ചോര്‍ ദര്‍വാസ പാതയെക്കാളും ദൂരം കൂടുതലാണെങ്കിലും ലളിതമായ ട്രക്കിങ്ങാണ് പാലി ദര്‍വാസയിലൂടെയുള്ള പാത. ഈ പാതയിലെത്താന്‍ നര്‍സപുരില്‍ നിന്ന് വില്‍ഹെ ഗ്രാമത്തിലൂടെ പാബി ഗ്രാമത്തിലെത്തണം. മൂന്നു മണിക്കൂര്‍ ആണ് ശരാശരി ട്രക്കിങ് സമയം.ഗുഞ്ജ്വാണി ഗ്രാമത്തില്‍ നിന്നു തന്നെ തുടങ്ങുന്ന മറ്റൊരു പാത സുവേല മാചിയില്‍ ... Read more
കടലാഴങ്ങളിലെ അത്ഭുതങ്ങള്‍ കാണുവാന്‍
കടലിനടിയിലെ അത്ഭുതങ്ങളെ കണ്‍നിറയെ കാണുവാന്‍ വഴികള്‍ ഒരുപാടുണ്ട്. ഗ്ലാസ് ബോട്ടിലെ യാത്ര മുതല്‍ സ്കൂബാ ഡൈവിങ്ങ് വരെ ഇഷ്ടംപോലെ കാര്യങ്ങള്‍. എന്നാല്‍ അതില്‍ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമായി കടല്‍ക്കാഴ്ചകള്‍ കാണുവാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഒരു തരിപോലും പേടിക്കാതെ, നീന്തല്‍ അറിയില്ലെങ്കില്‍ പോലും ഭയപ്പെടാതെ കടലിലേക്ക് ഇറക്കികൊണ്ടുപോകുന്ന സ്നോര്കലിങ്. ഇതാ ഇന്ത്യയില്‍ സ്നോര്‍കലിങ്ങിനു പറ്റിയ ഏറ്റവും മികച്ച ഇടങ്ങള്‍ പരിചയപ്പെടാം… ആന്‍ഡമാന്‍ ദ്വീപുകള്‍ സ്നോര്‍കലിങ്ങിനായി ആളുകള്‍ തേടിച്ചെല്ലുന്ന ഇടങ്ങളിലൊന്നാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. കടല്‍ക്കാഴ്ചകള്‍ കാണുവാനായി മാത്രം എത്തിച്ചേരുന്ന സഞ്ചാരികള്‍ കടലിലിറങ്ങും എന്നതില്‍ ഒരു സംശയവുമില്ല. തെളിഞ്ഞ നീല നിറത്തിലുള്ള വെള്ളം, മനോഹരമായ ബീച്ചുകള്‍, മഴക്കാടുകള്‍, ട്രക്കിങ്ങ് റൂട്ടുകള്‍ തുടങ്ങി ഒരു സഞ്ചാരി എന്തൊക്ക ആഗ്രഹിക്കുന്നുവോ അതെല്ലാം ഇവിടെ കാണാം. ഇവിടുത്തെ മിക്ക ബീച്ചുകളിലും സ്നോര്‍ക്കലിങ്ങിന് സൗകര്യമുണ്ടെങ്കിലും എലിഫന്റ് ബീച്ച്, ഹാവ്ലോക്ക് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് ഇതിന് പ്രശസ്തം. 30 മിനിട്ട് സ്നോര്കലിങ് നടത്തുന്നതിന് ഇവിടെ 1000 രൂപ വരെയാണ് ചിലവ്. നേത്രാണി ഐലന്‍ഡ്, ... Read more
കാര്‍ഷിക ടൂറിസം കേന്ദ്രമായ ബാരാമതിയുടെ വിശേഷങ്ങള്‍
വെറുതേ യാത്ര പോകാനായി ഒരു യാത്രയ്ക്കിറങ്ങി ഏതൊക്കെയോ സ്ഥലങ്ങള്‍ കണ്ടു തിരികെ വരുന്ന സ്റ്റൈല്‍ ഒക്കെ മാറി… ഇന്ന് ആളുകള്‍ ഏറ്റവുമധികം ആസ്വദിച്ച് ചെയ്യുന്ന ഒന്നാണ് യാത്രകള്‍. മനസ്സിലിഷ്ടം നേടിയ സ്ഥലം തിരഞ്ഞ് കണ്ടെത്തി പോയി അവിടെ കാണേണ്ട കാഴ്ചകള്‍ മുഴുവനും ആസ്വദിച്ച് തിരികെ വരുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. തീം നോക്കി യാത്ര പോകുന്നവരും കുറവല്ല. ചിലര്‍ കാടുകളും മലകളും കയറുവാന്‍ താല്പര്യപ്പെടുമ്പോള് വേറെ ചിലര്‍ക്ക് വേണ്ടത് കടല്‍ത്തീരങ്ങളാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം മാറി കൃഷിയിടങ്ങളിലേക്ക് ഒരു യാത്രപ പോയാലോ….. ഹെക്ടറുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും വേറൊരിടത്തും കാണുവാന്‍ സാധിക്കാത്ത കാഴ്ചകളും ഒക്കെയായി ബാരാമതി കാത്തിരിക്കുകയാണ്. രാജ്യത്തെ ഒന്നാം നമ്പര്‍ കാര്‍ഷിക ടൂറിസം കേന്ദ്രമായ ബാരാമതിയുടെ വിശേഷങ്ങള്‍… ബാരാമതി മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഒരു കൊച്ചു നഗരമാണ് ബാരാമതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ കാര്‍ഷിക ടൂറിസത്തിന്റെ പ്രത്യേകതകള്‍ അനുഭവിച്ചറിയുവാനാണ് സഞ്ചാരികള്‍ എത്തുന്നത് എന്താണ് കാര്‍ഷിക ടൂറിസം ... Read more
ഗെയ്റ്റ് വേ ഓഫ് ഇന്ത്യയെ മോടിപിടിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍
ചരിത്ര പ്രാധാന്യത്തിനും പഴമയ്ക്കും ഇളക്കം തട്ടാതെ ഗേറ്റ് വേ ഓഫ് ഇന്ത്യയെ കുറച്ച് കൂടി മനോഹരമാക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ദക്ഷിണ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അഭിമാന ചരിത്ര സ്മാരകമായ ഗേറ്റ് വെ ഓഫ് ഇന്ത്യ വൃത്തിയാക്കുവാനും കൂടുതല്‍ മോടി പിടിപ്പിക്കാനും ഗവര്‍ണ്ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു അധ്യക്ഷനായി വ്യാഴാച വിളിച്ച് കൂട്ടിയ കമ്മറ്റിയിലാണ് തീരുമാനമായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നായിക്കും യോഗത്തില്‍ സന്നിഹിതനായിരുന്നു. ഇതിനായി ബ്രിഹന്‍ മുംബൈ പ്രിന്‍സിപ്പല്‍ കോര്പറേഷന് കമ്മീഷണര്‍ അജോയ് മെഹ്ത്തയോടും മറ്റ് എഞ്ചിനീയറുമാരോടും ഒരു മാസത്തിനുള്ളില്‍ ഇതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി ആവിശ്യപ്പെട്ടിട്ടുണ്ട്. കിംഗ് ജോര്‍ജ്ജ് അഞ്ചാമന്റെയും ക്വീന്‍ മേരിയുടെയും ഇന്ത്യ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കാണ് ഇരുപതാം നൂറ്റാണ്ടില്‍ ആര്‍ച്ച് മാതൃകയിലുള്ള ഈ മനോഹരമായ സ്മാരകം നിര്‍മിച്ചത് . അറബി കടലിനു അഭിമുഖമായി നില്ക്കുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് തറക്കല്ലിടുന്നത് 1913 മാര്‍ച്ച് 31 നാണ്.അന്ന് പണിതുടങ്ങിയെങ്കിലും 1924 നാണ് ഗേറ്റ് ഇന്ന് ... Read more
കോര്‍ലായ്; പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം
അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം… കോര്‍ലായ് പോര്‍ച്ചുഗീസുകാര്‍ കയ്യടക്കിയിരുന്ന ഇന്ത്യന്‍ പ്രദേശങ്ങളിലൊന്ന് എന്ന് ലളിതമായി വിവരിക്കാമെങ്കിലും കോര്‍ലായുടെ ചരിത്രം ആവശ്യപ്പെടുന്നത് അതല്ല. മഹാരാഷ്ട്രയിലാണെങ്കിലും ഗോവയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ഇന്ത്യയിലെ അവസാനത്തെ ഇടങ്ങളിലൊന്നുകൂടിയാണ്. സഞ്ചാരികള്‍ക്കായി കാഴ്ചകള്‍ ഒരുപാട് കരുതിവച്ചിരിക്കുന്ന സ്ഥലം കൂടിയാണിത്. പോര്‍ച്ചുഗീസ് സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം പോര്‍ച്ചൂഗീസുകാര്‍ ഭരണം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും അതുമായി ബന്ധപ്പെട്ട പലടും ഇവിടെ കാണാം. അതിലൊന്നാണ് പോര്‍ച്ചുഗീസ് ഭാഷ. ഇവിടെ ഇന്നും ആളുകള്‍ സംസാരിക്കുന്നത് ... Read more
രാജ്മച്ചി ട്രെക്കിങ് പ്രേമികളുടെ ഇഷ്ട ഇടം
മഹാരാഷ്ട്ര ഇന്ത്യയിലെ തികച്ചും വ്യത്യസ്തമായ സംസ്ഥാനങ്ങളിലൊന്നാണ്. തിരക്കേറിയ പട്ടണവും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും ഒരുപോലെ ഉള്ള സംസ്ഥാനം. കടല്‍ത്തീരവും, പട്ടണകാഴ്ച്ചയും, പ്രകൃതിയുടെ പച്ചപ്പും കൊണ്ട് സമ്പന്നമാണ് ഇവിടം. ദൗലത്താബാദ് കോട്ടയും രത്നാഗഢ് കോട്ടയും ദോഡാപ് കോട്ടയും പോലുള്ള കോട്ടകളും മഹാബലേശ്വറും ബന്ധര്‍ധാരയും പോലുള്ള ഹില്‍സ്റ്റേഷനുകളും ധാരാളം തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെ നിറഞ്ഞ ആ നാട് സഞ്ചാരികളുടെ ഇഷ്ടായിടങ്ങളിലൊന്നാണ്. യാത്ര മഹാരാഷ്ട്രയിലേക്കാണെങ്കില്‍, രാജ്മച്ചി കോട്ട കൂടി സന്ദര്‍ശിക്കണം. ഓരോ യാത്രികന്റെയും മനസുനിറയ്ക്കാന്‍ തക്ക കാഴ്ചകള്‍ ആ കോട്ടയിലും അതിനു ചുറ്റിലുമുള്ള പ്രകൃതിയിലുമുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ കോട്ടകളില്‍ ഒന്നാണ് രാജ്മച്ചി. ഈ കോട്ടയുടെ മുകളില്‍ നിന്നുനോക്കിയാല്‍ സഹ്യാദ്രി മലനിരകളുടെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാം. രാജ്മച്ചി എന്ന ഗ്രാമത്തിന് ഉദ്ധേവാഡി എന്നൊരു പേരുകൂടിയുണ്ട്. ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകര്‍ഷിക്കും രാജ്മച്ചി കോട്ട. രണ്ടുവഴികളാണ് കോട്ടയിലേക്കുള്ളത്. അതിലൊന്ന് ഏറെ ദുര്‍ഘടം പിടിച്ചതാണ്. കൊണ്ടിവാടെ എന്നുപേരുള്ള ഗ്രാമത്തില്‍ നിന്നും രണ്ടായിരമടി മുകളിലേക്ക് നടന്നുകയറുന്ന ഈ വഴി ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്ന ... Read more
ചൂളം വിളിച്ച് മഴയ്ക്കൊപ്പമൊരു തീവണ്ടി യാത്ര
യാത്രകള്‍ എന്നും എല്ലാവര്‍ക്കുമൊരു ലഹരിയാണ്. ഏകാന്തമായ യാത്രകള്‍ക്കും സുഹൃത്തുകള്‍ക്കൊപ്പമുള്ള യാത്രകള്‍ക്കുമൊരുപോലെ പറ്റിയതാണ് തീവണ്ടികള്‍. മഴക്കാലത്ത് കാഴ്ച്ചകള്‍ കണ്ടൊരു തീവണ്ടി യാത്ര പോകാം…. മംഗലാപുരം കൊങ്കണ്‍ പാതയിലൂടെ നടത്തുന്ന യാത്രക്കിടയില്‍ ചിലപ്പോള്‍ ജനല്‍ക്കമ്പികളിലൂടെ ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍, അല്ലെങ്കില്‍ മുഖം നനപ്പിക്കുന്ന ചാറ്റല്‍ മഴയും കാറ്റും. മറ്റു ചിലപ്പോള്‍ എല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുമെന്ന് ഒരുങ്ങി പുറപ്പെട്ടത് പോലെയുള്ള മഴയുടെ രുദ്ര താണ്ഡവം. ഇവയെല്ലാം കാണണമെങ്കില്‍ കൊങ്കണിലൂടെയുള്ള മഴ യാത്ര നടത്തണം. മംഗലാപുരത്തുനിന്ന് റോഹവരെ 740 കിലോമീറ്ററുണ്ട്. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. 91 തുരങ്കങ്ങളും ചെറുതും വലുതുമായ 1858 പാലങ്ങളും കൊങ്കണ്‍ പാതയിലുണ്ട്. 6.5 കിലോമീറ്റര്‍ നീളമുള്ള കര്‍ബുദ് തുരങ്കമാണ് ഏറ്റവും നീളം കൂടിയത്. മഴ പെയ്യുമ്പോള്‍ ഇരുട്ടിലൂടെ അപ്പുറത്തെ വെളിച്ചത്തിലേക്കെത്തുംവരെയുള്ള യാത്രയ്ക്കൊരു കാത്തിരിപ്പിന്റെ രസമുണ്ട്. യാത്രയ്ക്ക് തിരുവനന്തപുരം രാജധാനി എക്സ്പ്രസ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ഈ പാതയിലെ ഏറ്റവും വേഗംകൂടിയ വണ്ടിയാണിത്. തിരിച്ചുവരുമ്പോള്‍ യാത്രയൊന്ന് വ്യത്യസ്തമാക്കാം. വേണമെങ്കില്‍ ഗോവയിലെ ബീച്ചുകളില്‍ ... Read more